Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

കാഠ്മണ്ഡു: മാലിദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഇന്ത്യ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തി. യുവതാരമായ അര്‍ണാബ് മണ്ഡലാണ് ഇന്ത്യക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്. ഇന്ത്യ ഒമ്പതാം തവണയാണ് സാഫ് ഫുട്‌ബോളിന്റെ ഫൈനലിലെത്തുന്നത്.

സ്‌കിപ്പര്‍ സുനില്‍ ഛേത്രിയെ കൂടാതെയാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. തുടര്‍ച്ചയായ അഞ്ചാം സാഫ് ഗെയിംസ് ഫൈനല്‍ മത്സരത്തിലേക്കാണ് മണ്ഡലിന്റെ ഗോള്‍ ഇന്ത്യക്ക് വഴി തുറന്നത്. 2013 സെപ്റ്റംബര്‍ 11 ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ അഫ്ഗാനിസ്താനെ നേരിടും.

SAFF India

അര്‍ണാബ് മണ്ഡലിന്റെ ആദ്യ അന്താരാഷ്ട്ര ഗോളാണ് 2013 സെപ്റ്റംബര്‍ 9 ന് കാഠ്മണ്ഡുവില്‍ പിറന്നത്. അത് ഇന്ത്യയുടെ വിജയ ഗോളും ആയി. 85 -ാം നിനിട്ടില്‍ വലതുവിങില്‍ നിന്ന് മെഹ്താബ് ഹുസ്സൈന്‍ നീട്ടിയടിച്ച കോര്‍ണര്‍ കിക്ക് റഹീം നൈബി മനോഹരമായ ഹെഡ്ഡറിലൂടെ മണ്ഡലിന് കണക്ട് ചെയ്തു. വലതുകാല്‍ കൊണ്ട് മണ്ഡല്‍ തൊടുത്ത പന്ത് മാലിദ്വീപ് ഗോളിയെ കടന്ന് ഗോള്‍ വല കുലുക്കുകയായിരുന്നു.

ആവേശം നിറഞ്ഞ മത്സരമായിരുന്നവെങ്കിലും കളിക്കളത്തിന് നിരക്കാത്ത പലതും കാഠ്മണ്ഡുവില്‍ സംഭവിച്ചു. മാലിദ്വീപ് ടീമില്‍ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങിയ അലി ഉമര്‍ റഫറിയെ ആക്രമിച്ചതായിരുന്നു പ്രധാന സംഭവം. ഈ സംഭവത്തിന് ഇയാള്‍ക്ക് ചുവപ്പ് കാര്‍ഡ് കിട്ടി. കളികൈവിട്ടുപോകുമെന്ന് തോന്നിയപ്പോള്‍ മാലിദ്വീപ് താരങ്ങള്‍ പോലീസുകാരെയും സംഘാടരേയും മര്‍ദ്ദിച്ചതും മത്സരത്തിന്റെ മാറ്റുകുറച്ചു.

കളിയുടെ തുടക്കത്തില്‍ ചില തകര്‍പ്പന്‍ നീക്കങ്ങള്‍ നടത്തി മാലി ദ്വീപ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. കളിയുടെ രണ്ടാം മിനിട്ടില്‍ തന്നെ കിട്ടിയ ഫ്രീ കിക്ക് മുതലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതോ പാല്‍ ഒരു മല പോലെ നിന്നപ്പോള്‍ മാലിദ്വീപിന്റെ നീക്കങ്ങളെല്ലാം വൃഥാവിലാവുകയായിരുന്നു.

Story first published: Tuesday, September 10, 2013, 12:01 [IST]
Other articles published on Sep 10, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+