ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതകടെ സ്ക്വാഷ് ടീമിനത്തില്‍ ഇന്ത്യക്കു വെള്ളി. സുവര്‍ണ സ്വപ്നവുമായി ഫൈനലില്‍ ഇറങ്ങിയ ഇന്ത്യന്‍ ഹോങ്കോങിനോട് പരാജയപ്പെടുകയായിരുന്നു. 0-2നായിരുന്നു ഇന്ത്യയുടെ തോല്‍വി. മലയാളി താരം ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, സുനന്യ കുരുവിള, തന്വി ഖന്ന എന്നിവരുള്‍പ്പെട്ട ടീമാണ് ഇന്ത്യക്കു വേണ്ടി ഫൈനലില്‍ ഇറങ്ങിയത്.
ഗെയിംസിന്റെ 14ാം ദിനത്തില്‍ ഇന്ത്യക്കു ലഭിച്ച മൂന്നാമത്തെ മെഡലാണിത്. രണ്ടു വെള്ളിയും ഒരു സ്വര്‍ണവും ഇന്ത്യ തങ്ങളുടടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു കഴിഞ്ഞു. ബോക്സിങ് പുരുഷ വിഭാഗം 49 കിഗ്രാം ലൈറ്റ് ഫ്ളൈ വിഭാഗത്തില്‍ അമിത് പംഗലിന്റെ സ്വര്‍ണമെഡല്‍ നേട്ടത്തോടെയാണ് ഇന്ത്യ 14ാം ദിനം തുടങ്ങിയത്. പിന്നീട് ബ്രിഡ്ജ് ടീമിനത്തില്‍ പ്രണഭ് ബര്ധന്- ശിബ്നാഥ് സര്‍ക്കാര്‍ എന്നിവരുള്‍പ്പെട്ട സഖ്യം ഇന്ത്യക്കു വെള്ളിയും സമ്മാനിച്ചിരുന്നു.