വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഫൈനലില്‍; എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ പ്രവേശിച്ചു. മാലെദ്വീപിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

തുടര്‍ച്ചയായി ആറാം തവണയാണ് ഇന്ത്യ സാഫ് കപ്പ് ഫൈനലിലെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായ അഫ്ഗാനിസ്ഥാന് ഇത്തവണത്തെ എതിരാളികള്‍.

SAFF Cup India

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ അപ്രമാദിത്തമാണ് തുടക്കത്തില്‍ കണ്ടത്. എന്നാല്‍ ഗോളുകള്‍ അടിച്ചുകൂട്ടാനുള്ള പല അവസരങ്ങളും ഇന്ത്യ നഷ്ടപ്പെടുത്തി.

ഒന്നാം പകുതിയുടെ 25-ാം മിനിട്ടില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിട്ടിലും 66-ാം മിനിട്ടിലും ജെജെ ഓരോ ഗോളുകള്‍ വീതം നേടി. രണ്ട് ഗോളുകളാണ് മാലെദ്വീപിന് മടക്കാനായുള്ളു.

രണ്ടാം സെമിയില്‍ അഫ്ഗാനിസ്ഥാന്റെ എതിരാളികള്‍ ശ്രീലങ്ക ആയിരുന്നു. ചാമ്പ്യന്‍മാരുടെ പ്രകടനം പുറത്തെടുത്ത അഫ്ഗാനിസ്ഥാന്‍ ടീം ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കീഴടക്കിയത്.

കഴിഞ്ഞ തവണും ഇന്ത്യയും അഫ്ഗാനിസ്ഥാനും ആയിരുന്നു ഫൈനലിലെത്തിയത്. അന്ന് അഫ്ഗാനിസ്ഥാനായിരുന്നു വിജയം. ഇത്തവണ ഇന്ത്യ കണക്ക് തീര്‍ക്കുമോ...? കാത്തിരിയ്ക്കാം.

Story first published: Friday, January 1, 2016, 10:13 [IST]
Other articles published on Jan 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X