പൊന്‍തിളക്കവുമായി ജിന്‍സണും വിസ്മയയും... മെഡല്‍ക്കൊയ്ത്തിന് കരുത്തുപകര്‍ന്ന് കേരളം, അഭിമാനനേട്ടം
ജക്കാര്‍ത്ത: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്ത് നടത്തിയാണ് 18ാമത് ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യയുടെ മടക്കം. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമുള്‍പ്പെടെ 69 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ചില ഇനങ്ങളില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്തില്‍ മലയാളി താരങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. രാജ്യത്തിനു ലഭിച്ച 69 മെഡലുകളില്‍ 12ലും മലയാളി സ്പര്‍ശമുണ്ടായിരുന്നു.
പുരുഷന്‍മാരുടെ 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സനും വനിതകളുടെ 4-400മീ റിലേയില്‍ ചാംപ്യന്‍മാരായ സംഘത്തിലുണ്ടായിരുന്ന വിസ്മയയുമാണ് സ്വര്‍ണം കഴുത്തിലണിയാന്‍ ഭാഗ്യമുണ്ടായ മലയാളി അത്‌ലറ്റുകള്‍.

താരമായി ജിന്‍സണ്‍
മലയാളി താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് കോഴിക്കോട് സ്വദേശിയായ ജിന്‍സണിന്റെ പ്രകടനമായിരുന്നു. മല്‍സരിച്ച രണ്ട് ഇനങ്ങളിലും താരം രാജ്യത്തിനു നേടിത്തന്നു. 800 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡല്‍ വിജയവുമായാണ് ജിന്‍സണ്‍ തുടങ്ങിയത്. പിന്നീട് 1500 മീറ്ററില്‍ താരം സുവര്‍ണനേട്ടത്തിനും അവകാശിയായി. 1500 മീറ്റര്‍ ഫൈനലില്‍ അവസാന ലാപ്പില്‍ ചീറിപ്പാഞ്ഞ ജിന്‍സണ്‍ 3.44.72 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജേതാവാകുകയായിരുന്നു.
വനിതകളുടെ 4-400 മീറ്റര്‍ റിലേയില്‍ വിസ്മയയാണ് ഇന്ത്യക്കു വേണ്ടി ഗെയിംസില്‍ പൊന്നണിഞ്ഞ മറ്റൊരു മലയാളി താരം.

അനസിന് മൂന്ന് മെഡല്‍
സ്വര്‍ണം കൈവിട്ടുപോയെങ്കിലും ഇന്ത്യക്കു മൂന്നു മെഡലുകളാണ് മലയാളി അത്‌ലറ്റായ മുഹമ്മദ് അനസ് സമ്മാനിച്ചത്. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ വെള്ളി മെഡലുമായി അക്കൗണ്ട് തുറന്ന അനസ് 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കു വേണ്ടി വെള്ളി നേടിയ പുരുഷ, മിക്‌സഡ് ഡബിള്‍സ് ടീമിലും അംഗമായിരുന്നു.
400 മീറ്റര്‍ ഫൈനലില്‍ 45.69 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് താരം വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞത്. നാട്ടുകാരനായ ആരോക്യ രാജീവിനെ നാലാംസ്ഥാനത്തേക്കു പിന്തള്ളിയാണ് അനസ് വെള്ളി കൈക്കലാക്കിയത്.

വെള്ളിത്തിളക്കത്തില്‍ നീന
വനിതകളുടെ ലോങ്ജംപിലാണ് വി നീന വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. 6.51 മീറ്റര്‍ ചാടിയാണ് താരം രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. നാലാം ശ്രമത്തിലെ പ്രകടനമാണ് നീനയ്ക്കു വെള്ളി സമ്മാനിച്ചത്.
മറ്റൊരു മലയാളി താരമായ നയന ജെയിംസും ഈയിനത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയിരുന്നെങ്കിലും 10ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

ചിത്രയും കുഞ്ഞുമുഹമ്മദും
അത്‌ലറ്റിക്‌സില്‍ വനിതകളുടെ 1500 മീറ്ററില്‍ പി യു ചിത്ര ഇന്ത്യക്കു വെങ്കലം നേടിത്തന്നു. ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷകളിലൊരാളായിരുന്ന ചിത്ര മെഡലുമായി രാജ്യത്തിന്റെ അഭിമാനമായി മാറുകയായിരുന്നു.
അതേസമയം, പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയ ടീമില്‍ മുഹമ്മദ് അനസിനൊപ്പം മറ്റൊരു മലയാളി താരമായ കുഞ്ഞുമുഹമ്മദും ഉള്‍പ്പെട്ടിരുന്നു.

ശ്രീജേഷ്, ദീപിക
ഹോക്കിയില്‍ വെങ്കലം കരസ്ഥമാക്കിയ ഇന്ത്യന്‍ പുരുഷ ടീമിന്റെ ഗോള്‍വല കാത്തത് മലയാളി താരം പിആര്‍ ശ്രീജേഷായിരുന്നു. ഗോള്‍മഴ പെയ്യിച്ച് മുന്നേറിയ ഇന്ത്യ സെമി ഫൈനലില്‍ മലേഷ്യയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വെങ്കല മെഡലിനായുള്ള മല്‍സരത്തിന് ഇന്ത്യ യോഗ്യത നേടി. പാകിസ്താനെ 2-1ന് വീഴ്ത്തിയാണ് ഇന്ത്യ വെങ്കലത്തിന് അര്‍ഹരായത്.
അതേസമയം, സ്‌ക്വാഷില്‍ വെള്ളി നേടിയ ഇന്ത്യന്‍ വനിതാ ടീമില്‍ മലയാളി താരം ദീപിക പള്ളിക്കലുമുണ്ടായിരുന്നു. ഇത് കൂടാതെ വനിതാ സിംഗിള്‍സില്‍ വെങ്കലവും ദീപിക ഇന്ത്യക്കായി കരസ്ഥമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications