Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്: 20 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം... 100 മീറ്ററില്‍ ദ്യുതിക്ക് വെള്ളിത്തിളക്കം

1

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം തുടരുന്നു. മീറ്റിലെ ഏറ്റവും വേഗതയേറിയ വനിതാ താരത്തെ കണ്ടെത്താനുള്ള 100 മീറ്ററില്‍ ദ്യുതീചന്ദ് രാജ്യത്തിനായി വെള്ളി മെഡല്‍ കൊയ്തു. ലെയ്ന്‍ നമ്പര്‍ ഏഴില്‍ നിന്നും കുതിച്ചോടിയ ദ്യുതി 11 മിനിറ്റും 32 സെക്കന്റും കൊണ്ടാണ് ഫിനിഷ് ചെയ്തത്. ബഹ്‌റയ്‌നിന്റെ ഒഡിയോങ് എഡിഡിയോങാണ് ഗെയിംസിലെ വേഗറാണി. 11.30 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് താരം പൊന്നണിഞ്ഞത്. ചൈനയുടെ വെയ് യൊങ്‌ലിക്കാണ് (11.33 മീ) വെങ്കലം.

20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗെയിംസില്‍ 100 മീറ്ററില്‍ ഇന്ത്യ മെഡലിന് അവകാശികളായത്. ഇതിനു മുമ്പ് 1998ലായിരുന്നു ഇന്ത്യയുടെ മെഡല്‍ നേട്ടം. അന്നു രചിത മിസ്ത്രിയാണ് 100 മീറ്ററില്‍ രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്. ഇത്തവണ വെള്ളി കഴുത്തിലണിയാന്‍ 22കാരിയായ ദ്യുതിക്കായെങ്കിലും സ്വന്തം പേരിലുള്ള ദേശീയ റെക്കോര്‍ഡ് മറികടക്കാന്‍ കഴിഞ്ഞില്ല. അതിനു കഴിഞ്ഞിരുന്നെങ്കില്‍ സുവര്‍ണമെഡല്‍ ഇന്ത്യന്‍ താരത്തിന്റെ കഴുത്തില്‍ കിടക്കുമായിരുന്നു. 11.29 സെക്കന്റെന്നതാണ് ദ്യുതിയുടെ പേരിലുള്ള ദേശീയ റെക്കോര്‍ഡ്. ഒഡീഷക്കാരിയായ ദ്യുതിയുടെ കന്നി ഏഷ്യന്‍ ഗെയിംസ് കൂടിയാണ ജക്കാര്‍ത്തയിലേത്.

2

അത്‌ലറ്റിക്‌സില്‍ പുരുഷന്‍മാരുടെയും വനിതകളുടെയും 400 മീറ്ററില്‍ മെഡല്‍ നേടിയതിനു പിന്നാലെയാണ് 100 മീറ്ററില്‍ ദ്യുതി വെള്ളി സമ്മാനിച്ചത്. 400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസാണ് വെള്ളി കരസ്ഥമാക്കിയത്. വനിതകളില്‍ ഹിമാ ദാസിന്റെ വകയായിരുന്നു വെള്ളി മെഡല്‍.

Story first published: Sunday, August 26, 2018, 21:40 [IST]
Other articles published on Aug 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+