Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി, ആഴ്‌സനല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നു

പൈറിയസ്: ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മികച്ച ജയം സ്വന്തമാക്കി ആഴ്‌സനല്‍ യുവേഫ ചാമ്പ്യന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഒളിംപ്യാക്കോസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സനല്‍ ജയിച്ചു കയറിയത്. 29, 49, 67 മിനിറ്റുകളില്‍ ഒലിവര്‍ ഗിരൗഡ് നേടിയ ഹാട്രിക്കിന്റെ ബലത്തിലായിരുന്നു ആഴ്‌സനലിന്റെ ജയം.

ആഴ്‌സനലിന് വേണ്ടി ഒലിവറിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. ഇരുടീമുകള്‍ക്കും 9 വീതം പോയിന്റാണുള്ളതെങ്കിലും ഗോള്‍ ശരാശരിയുടെ ബലത്തിലാണ് ആഴ്‌സനല്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.

champions league

ആഴ്‌സനലിന് പുറമേ ബയറണ്‍ മ്യൂണിക്, ചെല്‍സി, റോമ, ഡയനാമോ എന്നിവരും കൂടി ഗ്രൂപ്പ് കടമ്പ കടന്നതോടെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി.

ഗ്രൂപ്പ് ചാമ്പ്യന്മാരായ ബയറണ്‍ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡയനാമോ സെഗ്‌രമ്പിനെ തോല്‍പ്പിച്ചത്. ബയറണിനായി ലവെന്‍ഡോവ്‌സ്‌കി ഇരട്ട ഗോള്‍ നേടി. 61, 64 മിനിറ്റുകളിലായിരുന്നു ലവെന്‍ഡോവ്‌സ്‌കിയുടെ ഗോളുകള്‍.

പോര്‍ട്ടോയെ മടക്കമില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത ചെല്‍സി ഗ്രൂപ്പ് ജേതാക്കളായാണ് നോക്കൗട്ടില്‍ കടന്നത്. പന്ത്രണ്ടാം മിനിറ്റില്‍ മാര്‍സാനോയുടെ ഗോളില്‍ മുന്നിലെത്തിയ ചെല്‍സി 52-ാം മിനിറ്റില്‍ വില്ല്യനിലൂടെ ലീഡ് ഉയര്‍ത്തി.

ഫെബ്രുവരി 16, 17, 23, 24 തിയ്യതികളിലാണ് ഒന്നാം പാദ പ്രീക്വാര്‍ട്ടര്‍. രണ്ടാം പാദം മാര്‍ച്ച് 8, 9, 15, 16 തിയ്യതികളിലും നടക്കും.

Story first published: Thursday, December 10, 2015, 13:53 [IST]
Other articles published on Dec 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+