Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍, മനു ഭാക്കര്‍ നിരാശപ്പെടുത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഒരു മെഡല്‍ കൂടി സ്വന്തമാക്കി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹീന സിദ്ദുവാണ് വെങ്കലം നേടിയത്. ഇതേ ഇനത്തില്‍ മത്സരിച്ച കൗമാരതാരം മനുഭാക്കര്‍ക്ക് മെഡല്‍ നേടാനായില്ല. ചൈനയ്ക്കാണ് മത്സരത്തില്‍ സ്വര്‍ണം ലഭിച്ചത്. കൊറിയ വെള്ളി മെഡല്‍ നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 23 ആയി. ആറു സ്വര്‍ണവും നാല് വെള്ളിയും 13 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ഗെയിംസിന്റെ ആറാം ദിനം ഇന്ത്യ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യന്‍ താരങ്ങളായ രോഹന്‍ ബോപണ്ണയും ദിവിജ് ശരണും ചേര്‍ന്ന സഖ്യം കസാഖിസ്ഥാന്റെ ഡെന്നിസ് യെവിസിയേവ് അലക്‌സാണ്ടര്‍ ബബ്ലിക് സഖ്യത്തെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. നേരത്തെ ഇന്ത്യയുടെ അങ്കിത റെയ്‌ന വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു.

photo

പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും സ്വര്‍ണം നേടി. തുഴച്ചിലില്‍ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ ദുഷ്യന്ത് ചൗഹാനും, പുരുഷന്മാരുടെ ഡബിള്‍സ് സ്‌കള്‍സില്‍ രോഹിത് കുമാറും ഭഗവാന്‍ സിങ്ങും വെങ്കല മെഡലും സ്വന്തമാക്കി.

പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും സ്വര്‍ണം നേടി. ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണത്തില്‍ രണ്ടെണ്ണം ഗുസ്തിയിലൂടെയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. അതേസമയം, ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം കുത്തകയാക്കിവെച്ചിരുന്ന ഇന്ത്യന്‍ പുരുഷ ടീം ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.

Story first published: Friday, August 24, 2018, 12:54 [IST]
Other articles published on Aug 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+