ഏഎഫ്‌സി കപ്പ്: ലാവോസിനെതിരെ പടനയിക്കൊനൊരുങ്ങി ഇന്ത്യ
ഹനോയ്: എഎഫ്‌സി കപ്പില്‍ ലാവോസിനെതിരെ രണ്ടാം പാദമത്സരത്തില്‍ ലാവോസിനെതിരെ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ. ഫിഫ റാങ്കിങില്‍ 178ാം സ്ഥാനത്തുള്ള ലാവോസിനെ 163ാം സ്ഥാനത്തുള്ള ഇന്ത്യക്ക് നാട്ടില്‍ നടക്കുന്ന മത്സരത്തില്‍ ഇതിലും കൂടിയ മാര്‍ജിനില്‍ മറികടക്കാനാകുമെന്നാണ് കരുതുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് മത്സരം.
വിയറ്റ്‌നാമില്‍ നടന്ന എഎഫ്‌സി ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌ട്രൈക്കര്‍ ജെജെ ലാല്‍പെക്വലെയുടെ നിര്‍ണ്ണായ ഗോളാണ് ഇന്ത്യയ്ക്ക് എഎഫ്‌സി കപ്പിനുള്ള യോഗ്യത നേടിക്കൊടുത്തത്. 1-0 നായിരുന്നു ഇന്ത്യ യോഗ്യതാ മത്സരത്തില്‍ വിജയം കണ്ടത്. 2019ലെ ഏഷ്യന്‍ കപ്പ്, 2018ലെ ഫിഫാ ലോകക്കപ്പ് എന്നീ മത്സരങ്ങള്‍ക്കായി നടത്തിയ എട്ട് ഔട്ടിംഗുകളില്‍ ഒന്നില്‍മാത്രമാണ് ഇന്ത്യക്ക് വിജയിക്കാന്‍ കഴിഞ്ഞത്.

ടീമിലെ മുതിര്‍ന്ന കളിക്കാരനായ ഛേത്രിക്ക് ടീമിലെ മറ്റ് യുവകളിക്കാരെ നയിക്കുകയെന്ന അധിക ചുമതലകൂടി നായകന്‍ ഛേത്രിക്കുണ്ട്. മൂന്നിന് വിയറ്റ്‌നാമില്‍ നടന്ന യോഗ്യതാ മത്സരത്തിന് ശേഷം ഇന്ത്യന്‍ ടീം തിങ്കളാഴ്ച മുതല്‍ പരിശീലനം ആരംഭിച്ചിരുന്നു.
പരിക്ക് മൂലം ടീമില്‍ നിന്ന് ആറ് പേരെ നഷ്ടമായെങ്കിലും ഇന്ത്യ മത്സരം ജയിക്കാനുള്ള ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ട്. റോബിന്‍ സിംഗ്, ധന്‍പാല്‍ ഗണേഷ്, റൗളിന്‍ ബോര്‍ഗസ്, ബികാഷ് ജെയ്‌റു, കാവിന്‍ ലോബോ, പ്രോണേ ഹോള്‍ഡര്‍ എന്നിവരാണ് ടീമില്‍ നിന്ന് പുറത്തുപോയത്. ഭാവിയിലേക്കുള്ള ടീമിനെ തയ്യാറാക്കുകയാണ് പ്രഥമോദ്ദേശ്യമെന്ന് തുറന്നുപറയുന്ന നായകന്‍ അതിനായി 25 കളിക്കാരെ ഇന്ത്യക്കുവേണ്ടി കളിക്കളത്തിലിറക്കുകയാണ് ലക്ഷ്യമെന്നും തുറന്നുപറയുന്നു ആദ്യപാദമത്സരത്തില്‍ ലാവോസിനെതിരെ നേടിയ വിജയം രണ്ടാംപാദ മത്സരത്തില്‍ കരുത്തുപകരുന്നുണ്ടെന്നും ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ ലാവോസിനെതിരെ പടനയിക്കാമെന്ന് കരുതുന്നതെന്ന് നായകന്‍ സുനില്‍ ഛേത്രി വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ആരാധകര്‍ക്ക് വേണ്ടി ലാവോസിനെതിരെയുള്ള മത്സരം ജയിക്കുമെന്നാണ് നായകന്‍ സുനില്‍ ഛേത്രി നല്‍കുന്ന വാഗ്ദാനം. പുതിയൊരു കളിക്കാണ് തങ്ങള്‍ ഒരുങ്ങുന്നത്, എന്തായാലും കളി ജയിക്കുമെന്നും ഛേത്രി പറയുന്നു.
ഏഷ്യാ കപ്പില്‍ എല്ലാ സ്ഥാനങ്ങള്‍ക്കുവേണ്ടിയും ശക്തമായ മത്സരങ്ങള്‍ നടക്കുന്നുണ്ട് അത് ആരോഗ്യപരമായ സൂചനയാണെന്ന് ടീം കോച്ച് കോണ്‍സ്റ്റന്റെയ്ന്‍ പറയുന്നു. 2019ലെ എഎഫ്‌സി കപ്പിന്റെ യോഗ്യതാ മത്സരത്തിന്റെ അവസാന റൗണ്ടുകളിലേക്ക് ടീമിനെ എത്തിക്കുകയാണ് തന്റെ ലക്ഷ്യങ്ങളിലൊന്ന്. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ വിജയം കണ്ടാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്നും കോണ്‍സ്റ്റന്റെയ്ന്‍ കൂട്ടിച്ചേര്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications