വനിതാ കബഡിയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം
ഇഞ്ചിയോണ്‍ : കബഡിയില്‍ ഇന്ത്യയുടെ പെണ്‍കരുത്തിന് സുവര്‍ണ്ണനേട്ടം. ഫൈനലില്‍ ഇറാനെ 31-21 നാണ് പരാജയപ്പെടുത്തിയാണ് വനിതാ വിഭാഗം കബഡിയില്‍ സ്വര്‍ണ്ണം നേടിയത്.
മത്സരത്തിന്റെ ഒന്നാം പകുതിയില്‍ നാല് പോയിന്റ് ലീഡാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. രണ്ടാംപകുതി ആയപ്പോഴാണ് ഇന്ത്യന്‍ ടീമിന് ആധിപത്യം ഉറപ്പിക്കാനായത്.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കബഡിയില്‍ സ്വര്‍ണ്ണം നേടുന്നത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവില്‍ തായ്‌ലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതാ ടീം തോല്പിച്ചത്. ഇറാന്‍ കഴിഞ്ഞതവണ വെങ്കലം നേടിയിരുന്നു.
പത്ത് സ്വര്‍ണ്ണവും ഒമ്പത് വെളളിയും 37 വെങ്കലവുമടക്കം 56 മെഡലുകളുമുളള ഇന്ത്യ ഇപ്പോള്‍ മത്സരത്തില്‍ ഏഴാം സ്ഥാനത്താണുളളത്. 142 സ്വര്‍ണ്ണവും 101 വെളളിയും 79 വെങ്കലുമടക്കം 322 മെഡലുകളുമായി ചൈനയാണ് ഒന്നാംസ്ഥാനത്തുളളത്. 73 സ്വര്‍ണ്ണവും 66 വെളളിയും 75 വെങ്കലവുമടക്കം 214 മെഡലുകളുമായി ആതിഥേയരായ ദക്ഷിണകൊറിയ രണ്ടാംസ്ഥാനത്തുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications