Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കബഡിയില്‍ ഇന്ത്യയ്ക്ക് ഇരട്ടപ്പൊന്ന്

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസില്‍ കബഡിയിലെ ഇരട്ടപ്പൊന്നോടെ സമാപനദിനമായ ഇന്ന് ഇന്ത്യയ്ക്ക് ആവേശോജ്വലമായ തുടക്കം. ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ഇരുടീമുകളും ഇറാനെ കീഴടക്കിയാണ് നേട്ടം കൊയ്തത്. ഇതോടെ ആകെ സ്വര്‍ണ്ണമെഡലുകളുടെ എണ്ണം 11 ആയി.

വനിതകളുടെ ടീം 31-21 ന് ഇറാനെ പരാജയപ്പെടുത്തിയപ്പോള്‍ പുരുഷന്മാരുടെ ടീം 27-25ന് ഇറാനെ തോല്പിച്ചു. പുരുഷ ടീമിന് ഇത് ഏഷ്യന്‍ ഗെയിംസ് കബഡിയിലെ തുടര്‍ച്ചയായ ഏഴാം സ്വര്‍ണ്ണമാണ്. വനിതകളുടേത് രണ്ടാമത്തെ സ്വര്‍ണ്ണമാണ്. 1990ല്‍ ബെയ്ജിങ് ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയതു മുതല്‍ ഇന്ത്യന്‍ പുരുഷ ടീം മറ്റൊരു രാജ്യത്തിനും സ്വര്‍ണ്ണം വിട്ടുനല്‍കിയിട്ടില്ല.

asiangames

പത്ത് സ്വര്‍ണ്ണവും ഒമ്പത് വെളളിയും 37 വെങ്കലവുമടക്കം 56 മെഡലുകളുമുളള ഇന്ത്യ ഇപ്പോള്‍ മത്സരത്തില്‍ ഏഴാം സ്ഥാനത്താണുളളത്.

Story first published: Friday, October 3, 2014, 11:11 [IST]
Other articles published on Oct 3, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+