Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹോക്കിയില്‍ സുവര്‍ണസ്വപ്‌നം സഫലം

ഇഞ്ചിയോണ്‍ : ഹോക്കി സ്വര്‍ണ്ണത്തിനായുളള ഒന്നര പതിറ്റാണ്ടിലധികമായുളള ഇന്ത്യയുടെ കാത്തിരിപ്പിന് ഇഞ്ചിയോണില്‍ വിരാമം. ഫൈനലില്‍ പാക്കിസ്ഥാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്പിച്ച് ഇന്ത്യ സുവര്‍ണ സ്വപ്‌നം സഫലമാക്കി. മലയാളിതാരവും ഗോള്‍ കീപ്പറുമായ ശ്രീജേഷാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. സ്‌കോര്‍ : 4-2.

മത്സരത്തിന്റെ തുടക്കം പ്രതീക്ഷിച്ചത്ര ആവേശകരമായിരുന്നില്ല. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായതിനെത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പാക്കിസ്ഥാന്റെ നീക്കങ്ങള്‍ ഏറെ സമര്‍ത്ഥമായി നേരിട്ടാണ് ശ്രീജേഷ് ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടിക്കൊടുത്തത്.

hocky

മൂന്നാം മിനുട്ടില്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് കൊതാജിത് സിങ് ഇന്ത്യയ്ക്കുവേണ്ടി ഗോള്‍ മടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ പാകിസ്ഥാന്റെ രണ്ട് ഷോട്ടുകള്‍ തടുത്തിട്ടാണ് ശ്രീജേഷ് രക്ഷകനായത്.

16 വര്‍ഷത്തിന് ശേഷമാണ് ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ സുവര്‍ണ്ണനേട്ടം കൊയ്യുന്നത്. ഹോക്കിയില്‍ ഇന്ത്യയുടെ എട്ടാം ഏഷ്യാഡ് സ്വര്‍ണ്ണമാണിത്. ഹോക്കി സ്വര്‍ണ്ണ നേട്ടത്തോടെ 2016ലെ റിയോ ഒളിമ്പിക്‌സിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടി.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ നേര്‍ക്കുനേര്‍ നടന്നത് എട്ടുതവണയാണ്. ഏഴിലും സ്വര്‍ണ്ണം നേടിയത് പാകിസ്ഥാനായിരുന്നു. 1966ലെ ബാങ്കോക്ക് ഗെയിംസില്‍ മാത്രമാണ് ഇന്ത്യയ്ക്ക് പാകിസ്ഥാനുമേല്‍ വിജയം നേടാനായത്. ഫൈനലില്‍ അവസാനം ഏറ്റുമുട്ടിയത് 1990ല്‍ ബെയ്ജിങ്ങിലായിരുന്നു. അന്നും പാകിസ്ഥാനായിരുന്നു നേട്ടം കൈവരിച്ചത്.

Story first published: Thursday, October 2, 2014, 18:17 [IST]
Other articles published on Oct 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+