Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ കളിച്ച ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുമതി ഇനി ഈജിപ്ത് കളിക്കാരന്

മോസ്‌കോ: ഒരു മത്സരം പോലും ജയിക്കാതെ ഒരു പോയന്റുപോലും നേടാനാകാതെ സൂപ്പര്‍താരം മുഹമ്മദ് സലയുടെ ഈജിപ്ത് ലോകകപ്പില്‍ നിന്നും മടങ്ങുമ്പോള്‍ അപൂര്‍വ ബഹുമതിയുമായി ഒരു താരം വേറിട്ടുനിന്നു. ഈജിപ്ത് ഗോള്‍ കീപ്പല്‍ അല്‍ ഹദാരിയാണ് ഇനി പ്രായം കൂടിയ കളിക്കാരന്‍. സൗദിക്കെതിരെ കളിക്കാനിറങ്ങിയ ഹദാരിക്ക് 45 വര്‍ഷവും 161 ദിവസവും പ്രായമായിരുന്നു.

essamelhadary

നേരത്തെ കൊളംബിയന്‍ ഗോള്‍കീപ്പറായിരുന്നു ഫറിദ് മൊണ്‍ഡ്രാഗണിന്റ പേരിലായിരുന്നു പ്രായംകൂടിയ കളിക്കാരനെന്ന റെക്കോഡ്. 43 വര്‍ഷവും മൂന്ന് ദിവസവുമായിരുന്നു ലോകകപ്പില്‍ കളിക്കുമ്പോള്‍ മൊണ്‍ഡ്രഗണിന്റെ പ്രായം. ആ റെക്കോര്‍ഡാണ് ഈജിപ്ത് താരം പഴങ്കഥയാക്കിയത്. സൗദിക്കെതിരായ കളിയില്‍ മറ്റൊരു റെക്കോര്‍ഡും ഹദാരിയുടെ പേരിലായി.

41-ാം മിനിറ്റില്‍ സൗദിക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി രക്ഷപ്പെടുത്തിയ ഹദാരി പെനാല്‍റ്റി സേവ് ചെയ്യുന്ന പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡും തന്റെ പേരിലാക്കി. റഷ്യയില്‍ ആദ്യ രണ്ടു മത്സരങ്ങളിലും ഹദാരിയായിരുന്നില്ല ഗോള്‍കീപ്പര്‍. മുഹമ്മദ് അല്‍ ഷെനാവിയാണ് ഈജിപ്തിന്റെ ഗോള്‍വല കാത്തത്.

മത്സരഫലം പ്രാധാന്യമില്ലാത്ത അവസാനത്തെ കളിക്ക് ഹദാരിക്ക് അവസരം നല്‍കുകയായിരുന്നു. 1996ലാണ് രാജ്യത്തിനുവേണ്ടി ആദ്യമായി ഗ്ലൗസണിഞ്ഞത്. പിന്നീട് 2013ല്‍ ടീമില്‍നിന്നും പുറത്തായി. എന്നാല്‍, കഴിഞ്ഞവര്‍ഷം ടീമില്‍ തിരിച്ചെത്തിയതാരം ആഫ്രിക്കന്‍ കപ്പിലെ പ്രായം കൂടിയ താരമെന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു.

Story first published: Tuesday, June 26, 2018, 10:08 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+