വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പ്രീക്വാര്‍ട്ടറിന് അരങ്ങുണരുന്നു; ഇനി കളി മാറും; ക്വാര്‍ട്ടറിലേക്ക് ആരൊക്കെ?; പ്രവചനം ഇങ്ങനെ

മോസ്‌കോ: റഷ്യ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ഇനി പ്രീക്വാര്‍ട്ടറിലേക്ക്. ജര്‍മനിയുടെ പുറത്താകലൊഴിച്ചാല്‍ അപ്രതീക്ഷിതമായി മറ്റു ടീമുകള്‍ വലിയ പരിക്കേല്‍ക്കാതെ പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാര്‍ട്ടര്‍ മുതല്‍ കളി കാര്യമാകും. പിഴച്ചാല്‍ ഇനി തിരുത്താന്‍ സമയമില്ല. നോക്കൗണ്ട് റൗണ്ടില്‍ മോശം കളി പുറത്തെടുക്കുന്നവര്‍ക്ക് ഇനി നാട്ടിലേക്ക് മടങ്ങാം.

ആദ്യ റൗണ്ട് തപ്പിത്തടഞ്ഞാണ് പെരുമയുമായെത്തിയ ചില ടീമുകള്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ഇവരില്‍ ചിലര്‍ കളിയെ എങ്ങിനെ സമീപിക്കുന്നു എന്നതും വരു ദിവസങ്ങളില്‍ ബോധ്യമാകും. ശനിയാഴ്ച ആരംഭിക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിക്കും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും നിര്‍ണായകമാണ്. ഇരുവരും ശക്തരായ എതിരാളികള്‍ക്കെതിരെയാണ് കളിക്കാനിറങ്ങുന്നത്. ഗ്രൂപ്പ് മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രീക്വാര്‍ട്ടറില്‍ ടീമുകളുടെ വിജയ സാധ്യത ബിബിസിക്കുവേണ്ടി പ്രവചിക്കുകയാണ് മുന്‍ താരം മാര്‍ക്ക് ലോറന്‍സണ്‍.

അര്‍ജന്റീന ഫ്രാന്‍സ് മത്സരത്തില്‍ ആരു ജയിക്കും?

അര്‍ജന്റീന ഫ്രാന്‍സ് മത്സരത്തില്‍ ആരു ജയിക്കും?

ഗ്രൂപ്പ് ഡി യിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും സി യിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സും തമ്മിലാണ് ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരം. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ തുല്യശക്തികളുടെ പോരാട്ടമായി മാറും. ഗ്രൂപ്പ് മത്സരങ്ങളില്‍ ആധികാരിക പ്രകടനം കാഴ്ചവെക്കാനായിട്ടില്ലെങ്കിലും അര്‍ജന്റീനയെക്കാള്‍ മികച്ചു നിന്നത് ഫ്രാന്‍സ് ആണ്. മെസ്സി തിളങ്ങിയില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് മടങ്ങാം. പോള്‍ പോഗ്ബയും, കാന്റെയും മെസ്സിയെ പൂട്ടുമെന്നുറപ്പാണ്. ഇതുവഴി ഫ്രാന്‍സിന് നേട്ടമുണ്ടാകും. ഫ്രാന്‍സ് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് ലോറെന്‍സണിന്റെ പ്രവചനം.

യുറുഗ്വായ് പോര്‍ച്ചുഗല്‍ മത്സരത്തില്‍ ആര്‍ക്കാണ് സാധ്യത?

യുറുഗ്വായ് പോര്‍ച്ചുഗല്‍ മത്സരത്തില്‍ ആര്‍ക്കാണ് സാധ്യത?

ലാറ്റിനമേരിക്കന്‍ കരുത്തരായ യുറുഗാ്വയും യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും തമ്മിലാണ് രണ്ടാം മത്സരം. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യം പോര്‍ച്ചുഗലിന് നേട്ടമാണ്. എന്നാല്‍, ടീമെന്ന നിലയില്‍ യുറുഗ്വായ് ഗ്രൂപ്പ് മത്സരങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. യുറുഗ്വായ് ഒരു ഗോള്‍ മാര്‍ജിനില്‍ പോര്‍ച്ചുഗലിനെ മറികടക്കുമെന്ന് ലോറെന്‍സണ്‍ പറയുന്നു.

സ്‌പെയിന്‍ റഷ്യ മത്സരത്തില്‍ ജയം ആര്‍ക്കൊപ്പം?

സ്‌പെയിന്‍ റഷ്യ മത്സരത്തില്‍ ജയം ആര്‍ക്കൊപ്പം?

ആതിഥേയരെന്ന നിലയില്‍ ആദ്യ രണ്ടുമത്സരത്തിലും ഗോള്‍വര്‍ഷം നടത്തിയ ടീമാണ് റഷ്യ. കാണികളുടെ മികച്ച പിന്തുണ ടീമിന് ഗുണകരമാണ്. എന്നാല്‍, യുറഗ്വായുമായി നടന്ന മത്സരത്തില്‍ ടീമിന്റെ നിലവാരം വ്യക്തമാക്കപ്പെട്ടു. സ്‌പെയിനും കളിക്കാരുടെ മികവിനൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. എന്നാല്‍, റഷ്യയെ അനായാസം മറികടക്കാനാകുമെന്നാണ് ലോറെന്‍സണിന്റെ നിഗമനം. രണ്ടു ഗോള്‍ മാര്‍ജിനിലുള്ള ജയമാണ് സ്‌പെയിനിന് പ്രവചിക്കുന്നത്.

ക്രൊയേഷ്യ ഡെന്മാര്‍ക്ക് മത്സരത്തില്‍ സാധ്യത ഏതു ടീമിന്?

ക്രൊയേഷ്യ ഡെന്മാര്‍ക്ക് മത്സരത്തില്‍ സാധ്യത ഏതു ടീമിന്?

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ടീമുകളില്‍ മുമ്പന്മാരാണ് ക്രൊയേഷ്യ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ചു. അര്‍ജന്റീനയ്‌ക്കെതിരായ പ്രകടനം അവരുടെ ശക്തി വിളിച്ചോതുന്നു. ഡെന്മാര്‍ക്കും ശരാശരി പ്രകടനം നടത്തിയ ടീമാണ്. ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചും ഡെന്മാര്‍ക്കിന്റെ എറിക്‌സണും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തില്‍ ക്രൊയേഷ്യയ്ക്ക് രണ്ടു ഗോള്‍ മാര്‍ജിനിലുള്ള ജയം ലോറെന്‍സണ്‍ പ്രവചിക്കുന്നു.

ബ്രസീല്‍ മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലെ ജേതാവ് ആരായിരിക്കും?

ബ്രസീല്‍ മെക്‌സിക്കോ പ്രീക്വാര്‍ട്ടറിലെ ജേതാവ് ആരായിരിക്കും?

റഷ്യ ലോകകപ്പില്‍ കിരീടം നേടുമെന്ന് കരുതപ്പെടുന്ന ടീമാണ് ബ്രസീല്‍. അതിനൊത്ത പ്രകടനം അവര്‍ ഗ്രൂപ്പ് മത്സരത്തില്‍ പുറത്തെടുത്തിട്ടുണ്ട്. നെയ്മറിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ഒത്തിണക്കത്തോടെയാണ് കളിക്കുന്നത്. ആദ്യ മത്സരത്തില്‍ ജര്‍മനിയെ ഞെട്ടിച്ച മെക്‌സിക്കോയും അപ്രതീക്ഷിത പ്രകടനം നടത്തിയിരുന്നു. എന്നാല്‍, സ്വീഡനോട് തോറ്റ രീതി അവര്‍ക്ക് പ്രീക്വാര്‍ട്ടറിനപ്പുറം കടക്കാനാകില്ലെന്ന് തെളിയിക്കുന്നു. ബ്രസീല്‍ രണ്ടു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് ലോറെന്‍സണിന്റെ പ്രവചനം.

ബെല്‍ജിയം ജപ്പാന്‍ മത്സരത്തില്‍ ആരു ജയിക്കും?

ബെല്‍ജിയം ജപ്പാന്‍ മത്സരത്തില്‍ ആരു ജയിക്കും?

ലോകകപ്പിലെ സാധ്യതാ ടീമുകളില്‍ മുമ്പന്മാരാണ് ബെല്‍ജിയം. മികച്ച ടീമായി കളിക്കുന്ന ഒരുപിടി ലോകോത്തര താരങ്ങള്‍ അവര്‍ക്കുണ്ട്. ഹസാര്‍ഡും, ഡി ബ്രുയിനും, ലുക്കാക്കുവും അടങ്ങുന്ന സംഘം ആരെയും തോല്‍പ്പിക്കാന്‍ പോന്നവരാണ്. ആക്രമണ ഫുട്‌ബോള്‍ കളിക്കുന്ന ജപ്പാന് ബെല്‍ജിയത്തിനെതിരെ അട്ടിമറി ജയം നേടാന്‍ കഴിഞ്ഞേക്കില്ല. രണ്ടു ഗോള്‍ മാര്‍ജിനില്‍ ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍ കടക്കുമെന്ന് ലോറെന്‍സണ്‍ വിലയിരുത്തുന്നു.

സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയി?

സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയി?

പ്രീക്വാര്‍ട്ടറിലെ ശക്തമായ മത്സരമായിരിക്കും സ്വീഡനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മിലുള്ളത്. ഇരു ടീമുകളും ഗ്രൂപ്പ് മത്സരത്തില്‍ കരുത്തു തെളിയിച്ച് എത്തുന്നവരാണ്. ഓരോ മത്സരം കഴിയുന്തോറും സ്വീഡന്‍ പുരോഗമിക്കുന്നുണ്ട്. പ്രതിരോധ മികവിലെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന മത്സരത്തില്‍ കോസ്റ്റാറിക്കയോട് രണ്ടുഗോള്‍ വഴങ്ങിയിരുന്നു. ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഒരു ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നാണ് ലോറെന്‍സണിന്റെ പ്രവചനം.

കൊളംബിയ ഇംഗ്ലണ്ട് മത്സരത്തിലെ ജേതാവ് ആരായിരിക്കും?

കൊളംബിയ ഇംഗ്ലണ്ട് മത്സരത്തിലെ ജേതാവ് ആരായിരിക്കും?

റഷ്യ ലോകകപ്പില്‍ കരുത്തുള്ള ടീമുമായെത്തിയ ഇംഗ്ലണ്ട് ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഹാരി കെയിനിന്റെ ഗോളടി മികവ് ടീമിന് മേല്‍ക്കൈ നല്‍കുന്നു. ഗ്രൂപ്പ് കളികളില്‍ ഗോളടിച്ചുകൂട്ടിയ ടീം കൂടിയാണ് ഇംഗ്ലണ്ട്. ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം തുടര്‍ച്ചയായ രണ്ടു മത്സരങ്ങളും ജയിച്ചെത്തിയ കൊളംബിയയ്ക്ക് ഇംഗ്ലണ്ടിനെ അട്ടിമറിക്കാനുള്ള ശേഷി ഇല്ലെന്നാണ് ലോറെന്‍സണിന്റെ പ്രവചനം. ഇംഗ്ലണ്ട് രണ്ട് ഗോള്‍ മാര്‍ജിനില്‍ ജയിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിലും ലോറെന്‍സണ്‍ പ്രവചനം നടത്തിയിരുന്നു. ജര്‍മനിയുടെയും സെനഗലിന്റെയും കാര്യത്തിലൊഴിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തല്‍ ശരിയായി വരികയും ചെയ്തു.

Story first published: Friday, June 29, 2018, 19:38 [IST]
Other articles published on Jun 29, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X