വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സി, നെയ്മര്‍, റൊണാള്‍ഡോ... ഇനി ബോള്‍ട്ടും, ഫുട്‌ബോള്‍ കീഴടക്കാന്‍ വേഗരാജാവ് വരുന്നു

2018ല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുമെന്ന് ബോള്‍ട്ട്

By Manu

ന്യൂയോര്‍ക്ക്: മിന്നല്‍വേഗം കൊണ്ട് ലോകത്തെ വിവിധ ട്രാക്കുകളില്‍ വിസ്മയം തീര്‍ത്ത ഒളിമ്പിക് ജേതാവും ജമൈക്കയുടെ ഇതിഹാസ അത്‌ലറ്റുമായ ഉസൈന്‍ ബോള്‍ട്ട് വീണ്ടും കായിക ലോകത്തേക്ക്. ലോക അത്‌ലറ്റിക് മീറ്റിനു ശേഷം ട്രാക്കിനോട് വിട പറഞ്ഞ ബോള്‍ട്ടിനെ ഇനി പുതിയൊരു കായിക ഇനത്തില്‍ കാണാം. ലോകമെമ്പാടും ആരാധകരുള്ള ഫുട്‌ബോളില്‍ ഒരുകൈ നോക്കാനാണ് ഇനി സൂപ്പര്‍ താരത്തിന്റെ തീരുമാനം.

ചേട്ടന്‍മാരുടെ കണക്കുതീര്‍ക്കാന്‍ അനുജന്‍മാര്‍... ബ്രസീല്‍-ജര്‍മനി ക്ലാസിക്ക്, ചെമ്പട കൊച്ചിയില്‍ചേട്ടന്‍മാരുടെ കണക്കുതീര്‍ക്കാന്‍ അനുജന്‍മാര്‍... ബ്രസീല്‍-ജര്‍മനി ക്ലാസിക്ക്, ചെമ്പട കൊച്ചിയില്‍

ഇന്ത്യയല്ലെങ്കില്‍ മറ്റൊരു രാജ്യം... ശ്രീശാന്തിന്റെ ആ മോഹവും നടക്കില്ല, ഇനിയെന്ത് ?ഇന്ത്യയല്ലെങ്കില്‍ മറ്റൊരു രാജ്യം... ശ്രീശാന്തിന്റെ ആ മോഹവും നടക്കില്ല, ഇനിയെന്ത് ?

1

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ ടീമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്. മാഞ്ചസ്റ്ററിനോടും ഫുട്‌ബോളിനോടുമുള്ള പ്രണയം അദ്ദേഹം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഒടുവില്‍ ബോള്‍ട്ട് ആ സമയവും പ്രഖ്യാപിച്ചിരിക്കുന്നു. 2018ല്‍ ഫുട്‌ബോള്‍ കരിയര്‍ തുടങ്ങാനാണ് തന്റെ ശ്രമമെന്ന് ബോള്‍ട്ട് വ്യക്തമാക്കി.

2

നിരവധി ക്ലബ്ബുകള്‍ ടീമിലെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് തന്നെ സമീപിച്ചിരുന്നതായി ബോള്‍ട്ട് വെളിപ്പെടുത്തി. കണംകാലിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഓഗസ്റ്റ് മുതല്‍ വിശ്രമത്തിലാണ് 31 കാരനായ ഇതിഹാസതാരം. ഈ പരിക്ക് ഭേദമാവാത്തതിനാല്‍ പരിശീലനമൊന്നും എനിക്കു നടത്താന്‍ സാധിക്കുന്നില്ല. 2018ല്‍ ഫുട്‌ബോളില്‍ അരങ്ങേറാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോള്‍ട്ട് വ്യക്തമാക്കി. എട്ടു ഒളിമ്പിക് സ്വര്‍ണമെഡലുകളും 11 ലോക ചാമ്പ്യന്‍ മെഡലുകളുമുള്‍പ്പെടുന്നതാണ് ബോള്‍ട്ടിന്റെ അവിശ്വസനീയ അത്‌ലറ്റിക്‌സ് കരിയര്‍.

Story first published: Saturday, October 21, 2017, 15:34 [IST]
Other articles published on Oct 21, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X