Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടുമൊരു ത്രില്ലര്‍... ഇത്തവണ ബ്രസീല്‍-ഇംഗ്ലണ്ട്, ആഫ്രിക്കന്‍ കരുത്തിനെതിരേ സ്‌പെയിന്‍...

കൊല്‍ക്കത്ത: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി സെമി ഫൈനല്‍ പോരാട്ടങ്ങള്‍. സെമി മല്‍സരങ്ങള്‍ ബുധനാഴ്ച വൈകീട്ടും രാത്രിയുമായി നടക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്ലാസിക് സെമിയില്‍ മുന്‍ ചാംപ്യന്മാരായ ബ്രസീല്‍ ഇംഗ്ലണ്ടിനെ നേരിടും. വൈകീട്ട് അഞ്ചിനാണ് ഈ മല്‍സരം.

രാത്രി എട്ടിനു നവി മുംബൈയിലെ ഡിവൈ പട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ യൂറോപ്യന്‍ പവര്‍ഹൗസുകളായ സ്‌പെയിന്‍ ആഫ്രിക്കന്‍ ശക്തികളായ മാലിയെ നേരിടും.

 ബ്രസീല്‍ ഒരുങ്ങിതന്നെ

ബ്രസീല്‍ ഒരുങ്ങിതന്നെ

ക്ലാസിക് ക്വാര്‍ട്ടര്‍ ഫൈനലില്‍ കിരീട ഫേവറിറ്റുകളിലൊന്നായിരുന്ന ജര്‍മനിയെ മലര്‍ത്തിയടിച്ചാണ് ബ്രസീലിന്റെ സെമി ഫൈനല്‍ പ്രവേശനം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 2-1ന് മഞ്ഞപ്പട ജര്‍മനിയുടെ കഥ കഴിക്കുകയായിരുന്നു. ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവ്. ഈ ജയത്തോടെ 2014ലെ സീനിയര്‍ ലോകകപ്പില്‍ ജര്‍മനിയോടേറ്റ 1-7ന്റെ തോല്‍വിക്കു ബ്രസീല്‍ പകരം ചോദിക്കുകയും ചെയ്തു.

തകര്‍പ്പന്‍ ഫോം

തകര്‍പ്പന്‍ ഫോം

ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ ഫോമിലാണ് ഇംഗ്ലണ്ട്. കുറിയ പാസുകളിലൂടെ എതിര്‍ ഗോള്‍മുഖത്ത് വല നെയ്ത് ഗോളുകള്‍ നേടുന്ന ബ്രസീലിന്റെ പ്രകടനം ഇതിനകം ഫുട്‌ബോള്‍ പ്രേമികളെ ആവേശം കൊള്ളിച്ചുകഴിഞ്ഞു. ഇതേ പ്രകടനം സെമിയിലും ആവര്‍ത്തിക്കാനാണ് മുന്‍ ചാംപ്യന്‍മാരുടെ ശ്രമം.

തോല്‍വിയറിയാതെ കുതിപ്പ്

തോല്‍വിയറിയാതെ കുതിപ്പ്

ഒരു മല്‍സരത്തില്‍ പോലും തോല്‍വിയറിയാതെയാണ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ കുതിപ്പ്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും ജയിച്ച മഞ്ഞപ്പട പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന് സെമി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

ആരാധക പിന്തുണ

ആരാധക പിന്തുണ

ജര്‍മനിക്കെതിരായ കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലില്‍ മികച്ച ആരാധക പിന്തുണയാണ് ബ്രസീലിനു സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ലഭിച്ചത്. അവരുടെ ജയത്തിനു പ്രചോദനമേകിയതും ഇതു തന്നെയാണ്. സ്വന്തം നാട്ടില്‍ കളിക്കുന്ന അതേ ആവേശത്തില്‍ മഞ്ഞപ്പട ജര്‍മനിയെ തകര്‍ത്തുവിടുകയും ചെയ്തു. ഒരിക്കല്‍ക്കൂടി ബ്രസീല്‍ കൊല്‍ക്കത്തയിലെത്തുമ്പോള്‍ ആരാധകര്‍ ഒഴുകിയെത്തുമെന്ന് സംശയമില്ല.

ചൂടപ്പം പോലെ ടിക്കറ്റ് വില്‍പ്പന

ചൂടപ്പം പോലെ ടിക്കറ്റ് വില്‍പ്പന

ചൂടപ്പം പോലെയാണ് ബ്രസീല്‍-ഇംഗ്ലണ്ട് സെമി ഫൈനല്‍ മല്‍സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വിറ്റുപോയത്. ടിക്കറ്റ് വില്‍പ്പന തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ 20,000ത്തോളം പേര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ഗുവാഹത്തിയിലാണ് ഈ മല്‍സരം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ തുടര്‍ച്ചയായ മഴ മൂലം ഇവിടുത്തെ പിച്ചിനു കേട്പാടുകള്‍ പറ്റിയതിനാല്‍ മല്‍സരം കൊല്‍ക്കത്തയിലേക്ക് മാറ്റുകയായിരുന്നു.

 കന്നി ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ട്

കന്നി ഫൈനല്‍ കളിക്കാന്‍ ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത ടൂര്‍ണമെന്റായിരിക്കും ഈ ലോകകപ്പ്. കാരണം ചരിത്രത്തിലാദ്യമായാണ് അവര്‍ അണ്ടര്‍ 17 ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. നേരത്തേ ക്വാര്‍ട്ടര്‍ കടമ്പയില്‍ തട്ടി അവര്‍ വീഴുകയായിരുന്നു. കന്നി സെമി പ്രവേശനം ഇനി ഫൈനലിലേക്ക് നീട്ടാനായിരിക്കും ഇംഗ്ലണ്ടിന്റെ മോഹം.

അപരാജിതര്‍

അപരാജിതര്‍

ബ്രസീലിനെ പോലെ തന്നെ അപരാജിതരായാണ് ഇംഗ്ലണ്ടും സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മെക്‌സിക്കോ, ചിലി, ഇറാഖ് എന്നിവരുള്‍പ്പെടുന്ന ശക്തമായ ഗ്രൂപ്പില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍ അമേരിക്കയെ നിഷ്പ്രഭമാക്കുകയായിരുന്നു.

 സ്‌പെയിനിന് കടുപ്പം

സ്‌പെയിനിന് കടുപ്പം

സെമി ഫൈനലില്‍ സ്‌പെയിനിന് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ മാലിക്കു കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. തികച്ചും അപ്രതീക്ഷിത കുതിപ്പാണ് ടൂര്‍ണമെന്റില്‍ മാലി നടത്തിയത്. നിലവിലെ ചാംപ്യന്‍മാരായ നൈജീരിയയുടെ അഭാവത്തില്‍ മാലി ആഫ്രിക്കന്‍ അഭിമാനമായി മുന്നേറുകയായിരുന്നു.

Story first published: Tuesday, October 24, 2017, 11:58 [IST]
Other articles published on Oct 24, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+