ലോകകപ്പ് ഫുട്‌ബോള്‍ കൊച്ചി വിടുമോ ? കായികമന്ത്രിയുടെ മുന്നറിയിപ്പ്!! കാരണമുണ്ട്....
കൊച്ചി: ആറ്റുനോറ്റു കാത്തിരുന്ന അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കേരളം വിടുമോയെന്ന ആശങ്കയിലാണ് കായിക പ്രേമികള്‍. ലോകകപ്പിലെ ചില മല്‍സരങ്ങള്‍ക്കു വേദിയാവുന്ന കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ ക്കു വേണ്ടത്ര വേഗതയില്ലാത്തതാണ് കാരണം.
വെള്ളിയാഴ്ച കൊച്ചിയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

ഒരുക്കങ്ങള്‍ വൈകുന്നതില്‍ നിരാശയുണ്ടെന്നു മന്ത്രി പറഞ്ഞു. ഒരുക്കങ്ങളില്‍ കാലതാമസം നേരിടുന്നതിനാലാണ് താന്‍ നേരിട്ടെത്തിയതെന്നും ഗോയല്‍ വ്യക്തമാക്കി. മെയ് 15നാണ് കൊച്ചി സ്റ്റേഡിയം ലോകകപ്പിനു വേണ്ടി ഫിഫയ്ക്കു കൈമാറേണ്ടത്.

മുഖ്യവേദിയായ കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളുമാണ് കായികമന്ത്രി സന്ദര്‍ശിച്ചത്. ഫിഫ പ്രതിനിധി സംഘം ശനിയാഴ്ച കൊച്ചിയില്‍ പരിശോധനയ്‌ക്കെത്തുന്നുണ്ട്. ഫിഫ ടര്‍ഫ് കണ്‍സള്‍ട്ടന്റ് ഡീന്‍ ഗില്ലെസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായി കൊച്ചിയിലെത്തുക. ഗില്ലെസ്പി നല്‍കുന്ന റിപ്പോര്‍ട്ട് കൊച്ചിയുടെ ലോകകപ്പ് വേദിയുടെ കാര്യത്തില്‍ നിര്‍ണായകമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications