കളംമാറിയെത്തിയ കളിക്കാരെ കളിപ്പിക്കാം; ചാമ്പ്യന്‍സ് ലീഗില്‍ അടിമുടി മാറ്റങ്ങളുമായി യുവേഫ
സൂറിച്ച്: ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിച്ച ശേഷം പുതിയ ടീമില്‍ ചേക്കേറുന്ന താരങ്ങള്‍ക്ക് കളത്തിലിറങ്ങാന്‍ അവസരം നല്‍കി യുവേഫയുടെ പുതിയ നിയമഭേദഗതികള്‍. ചാമ്പ്യന്‍സ് ലീഗിന്റെയും, യൂറോപ്പ ലീഗ് നോക്കൗട്ട് മത്സരങ്ങളുടെയും എക്‌സ്ട്രാ-ടൈമില്‍ നാലാം പകരക്കാരനെ ഇറക്കാനും യൂറോപ്യന്‍ ഗ്ലോബല്‍ സോക്കര്‍ ഭരണസമിതി അനുമതി നല്‍കി. അടുത്ത സീസണ്‍ മുതല്‍ ഈ ഭേദഗതികള്‍ നടപ്പിലാകും.
ഇന്ത്യ ബംഗ്ലാദേശ് ഫൈനല്‍; കൊലപാതകം ആസൂത്രണം ചെയ്തയാള്‍ പിടിയില്‍
ഇത് നടപ്പാകുന്നതോടെ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ ഒരു ക്ലബിന് വേണ്ടി കളിച്ച താരത്തിന് ജനുവരി വിന്‍ഡോ വഴി പുതിയ ടീമിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി നോക്കൗട്ട് സ്‌റ്റേജ് മുതല്‍ കളത്തിലിറങ്ങാം. യൂറോപ്പ ലീഗിലും ഈ നിയമഭേദഗതികള്‍ നടപ്പാകും. നിലവിലെ നിയമങ്ങള്‍ പ്രകാരം ചാമ്പ്യന്‍സ് ലീഗിലോ, യൂറോപ്പയിലോ നോക്കൗട്ട് സ്‌റ്റേജിലേക്ക് യോഗ്യത നേടുന്ന ടീമുകള്‍ക്ക് മാത്രമാണ് പുതിയ മൂന്ന് താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം ലഭിക്കൂ.

യൂറോപ്പ ലീഗ്-ചാമ്പ്യന്‍സ് ലീഗ് ടീമുകള്‍ തമ്മിലും ട്രാന്‍സ്ഫര്‍ നടത്താം. നിലവിലെ നിയമങ്ങള്‍ മൂലം ലിവര്‍പൂളിന് വേണ്ടി ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ഫിലിപ്പ് കൗടീനോയെ കളത്തിലിറക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടില്ല. ആഴ്‌സണില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് പോയ അലക്‌സിസ് സാഞ്ചസിന്റെയും അവസ്ഥ ഇത് തന്നെ. പുതിയ നിയമങ്ങളുടെ പിന്‍ബലത്തില്‍ പുതിയ മൂന്ന് താരങ്ങളെ ക്ലബുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അതേസമയം നാലാമത്തെ പകരക്കാരന്‍ വിഷയത്തില്‍ മാര്‍ച്ച് 3ന് ചേരുന്ന ഐഫ്എബിയാണ് അന്തിമതീരുമാനം എടുക്കുക. കൂടാതെ ഫൈനലുകളില്‍ 18 താരങ്ങള്‍ക്ക് പകരം 23 പേരെ ടീം ഷീറ്റില്‍ ഉള്‍പ്പെടുത്താനും അനുമതി നല്‍കും. നിലവിലെ ഏഴ് പകരക്കാര്‍ക്ക് പകരം 12 പേരെ ഫൈനലില്‍ കളത്തിലിറക്കാനും ഒരുങ്ങുകയാണ് യുവേഫ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications