Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: നക്ഷത്രങ്ങള്‍ മണ്ണിലേക്ക്... ആരാവും സുവര്‍ണതാരം? ആരാധകര്‍ ആവേശത്തില്‍

മോസ്‌കോ: കാല്‍പന്തുകളിയുടെ ആകാശത്തെ മിന്നും നക്ഷത്രങ്ങള്‍ ജൂണില്‍ മണ്ണിലിറങ്ങുകയാണ്. റഷ്യന്‍ മൈതാനങ്ങളില്‍ പ്രകാശം വിതറാന്‍ ഇനി ഇവരുണ്ടവും. ക്ലബ്ബ് ഫുട്‌ബോളില്‍ തങ്ങളുടെ ടീമുകള്‍ക്കായി ഉജ്ജ്വല പ്രകടനം നടത്തിയാണ് ഇവരെല്ലാം റഷ്യയില്‍ ദേശീയ ടീമിന്റെ ജഴ്‌സിയില്‍ ഇറങ്ങുന്നത്.

ഏറ്റവും മികച്ച പ്രകടനം തന്നെയാണ് ദേശീയ ടീം ഇവരില്‍ നിന്നാഗ്രഹിക്കുന്നത്. റഷ്യയില്‍ തങ്ങളുടെ വിസ്മയപ്രകടനം കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 ലയണല്‍ മെസ്സി (അര്‍ജന്റീന)

ലയണല്‍ മെസ്സി (അര്‍ജന്റീന)

ആധുനിക ഫുട്‌ബോളിലെ സമാനതകളില്ലാത്ത താരങ്ങളിലൊരാണ് അര്‍ജന്റീന ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി. തന്റെ ക്ലബ്ബായ ബാഴ്‌സലോണയ്‌ക്കൊപ്പം മികച്ചൊരു സീസണ്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാണ് മെസ്സി റഷ്യയിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പില്‍ മെസ്സിയുടെ കീഴില്‍ ഫൈനല്‍ വരെയെത്തിയ അര്‍ജന്റീന ജര്‍മനിയോട് പൊരുതി വീഴുകയായിരുന്നു.
ബാഴ്‌സയ്ക്കു വേണ്ടി 36 ലീഗ് മല്‍സരങ്ങളില്‍ നിന്നും മെസ്സി 34 ഗോളുകള്‍ അടിച്ചുകൂട്ടിയിരുന്നു. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിരുന്നു.
റെക്കോര്‍ഡുകളും പുരസ്‌കാരങ്ങളുമെല്ലാം ഏറെയുണ്ടെങ്കിലും ലോകകപ്പെന്ന മെസ്സിയുടെ മോഹം പൂവണിഞ്ഞിട്ടില്ല. ഇത്തവണ ദേശീയ ടീമിനൊപ്പം കന്നി ലോകകിരീടമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് മെസ്സി.

മുഹമ്മദ് സലാ (ഈജിപ്ത്)

മുഹമ്മദ് സലാ (ഈജിപ്ത്)

മാന്ത്രിക പ്രകനടങ്ങളിലൂടെ ഈജിപ്ഷ്യന്‍ മെസ്സിയെന്ന വിളിപ്പേര് വീണ മുഹമ്മദ് സലായും റഷ്യയില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലിവര്‍പൂളിനു വേണ്ടി ഈ സീസണില്‍ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് സാല കാഴ്ചവയ്ക്കുന്നത്. 36 മല്‍സരങ്ങളില്‍ നിന്നും 32 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. കൂടാതെ 10 ഗോളവസരങ്ങളും സലാ സൃഷ്ടിച്ചു.
റഷ്യന്‍ ലോകകപ്പില്‍ ഈജിപ്തിന്റെ നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷകള്‍ മുഴുവന്‍ സലായിലാണ്. സലായുടെ ബൂട്ടുകള്‍ വീണ്ടും തീതുപ്പിയാല്‍ ഈജിപ്ത് ടീം ചരിത്രനേട്ടം തന്നെ കുറിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍)

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍)

മെസ്സിക്കൊപ്പം ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ചവനെന്ന പട്ടം പങ്കിടുന്ന പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലോകകപ്പിനെത്തുന്നത്. റയല്‍ മാഡ്രിഡിനു വേണ്ടി റൊണാള്‍ഡോ മികച്ച പ്രകടനമാണ് സീസണില്‍ കാഴ്‌വച്ചത്. ലാ ലിഗ കിരീടം ബാഴ്‌സയ്ക്കു മുന്നില്‍ അടിയറവ് വച്ചെങ്കിലും ചാംപ്യന്‍സ് ലീഗ് കിരീടമെന്ന വലിയ നേട്ടത്തിന് കൈയെത്തുംദൂരത്താണ് റയല്‍.
സീസണിന്റെ തുടക്കത്തില്‍ ഗോള്‍ നേടാനാവാതെ വിഷമിച്ച റൊണാള്‍ഡോ പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. ലീഗില്‍ 26 ഗോളുകള്‍ നേടിയ താരം ചാംപ്യന്‍സ് ലീഗില്‍ 12 മല്‍സരങ്ങളില്‍ നിന്നും 15 ഗോളുകളും അടിച്ചുകൂട്ടി. കഴിഞ്ഞ യൂറോ കപ്പില്‍ പോര്‍ച്ചുഗലിന് കന്നിക്കിരീടം സമ്മാനിച്ച 33 കാരനായ റൊണാള്‍ഡോ ഇത്തവണ പറങ്കിപ്പടയ്‌ക്കൊപ്പം കന്നി ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്.

 നെയ്മര്‍ (ബ്രസീല്‍)

നെയ്മര്‍ (ബ്രസീല്‍)

ബ്രസീലിന്റെ കിരീടപ്രതീക്ഷകള്‍ക്ക് തിളക്കം വര്‍ധിപ്പിക്കുന്നത് സൂപ്പര്‍ താരം നെയ്മറുടെ സാന്നിധ്യമാണ്. നിലവില്‍ ലോക ഫുട്‌ബോളിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ അദ്ദേഹം പരിക്കില്‍ നിന്നും മോചിതനായാണ് റഷ്യന്‍ ലോകകപ്പിനെത്തുന്നത്.
പിഎസ്ജിക്കൊപ്പം പ്രഥമ സീസണില്‍ തന്നെ മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. 19 മല്‍സരങ്ങളില്‍ നിന്നും 19 ഗോളുകള്‍ നേടുന്നതിനൊപ്പം 13 ഗോളുകള്‍ക്കു വഴിമരുന്നിടാനും നെയ്മര്‍ക്കു സാധിച്ചു.
പരിക്കുമൂലം കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ നെയ്മര്‍ പുറത്തിരുന്നപ്പോഴാണ് ജര്‍മനി ബ്രസീലിനെ നാണക്കെട്ട തോല്‍വിയിലേക്കു തള്ളിയിട്ടത്. ബ്രസീല്‍ ആരാധകരുടെ മനസ്സിലേറ്റ ഈ മുറിവ് മായ്ക്കണമെങ്കില്‍ നെയ്മര്‍ക്കും ബ്രസീലിനും ഇത്തവണ ലോകകിരീടം നേടിയേ തീരൂ.

ഇസ്‌കോ (സ്‌പെയിന്‍)

ഇസ്‌കോ (സ്‌പെയിന്‍)

ആന്ദ്രെസ് ഇനിയേസ്റ്റ, സാവി ഹെര്‍ണാണ്ടസ് എന്നീ പാസ് മാസ്റ്റര്‍മാര്‍ക്കു ശേഷം സ്‌പെയിനിന്റെ പുതിയ പാസ് കിങാണ് റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ഇസ്‌ക്കോ. ഇനിയേസ്റ്റയും ലോകകപ്പ് ടീമിലുണ്ടെങ്കിലും മുഴുവന്‍ കണ്ണുകളും ഇസ്‌കോയിലാണ്. കാരണം ഗോളവസരങ്ങള്‍ ഒരുക്കുന്നതില്‍ മാത്രമല്ല ഗോള്‍ നേടുന്നതിലും അഗ്രഗണ്യനാണ് ഇസ്‌ക്കോ. ഇനിയേസ്റ്റയാവട്ടെ ഗോള്‍ നേടുന്നതിനേക്കാളുപരി ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് കൂടുതല്‍ മികവ് കാട്ടുന്നത്.
റയല്‍ മാഡ്രിഡിനൊപ്പം കഴിഞ്ഞ സീസണില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ഇസ്‌കോയ്ക്കു സാധിച്ചിരുന്നില്ല. ഈ കുറവ് ലോകകപ്പില്‍ നികത്താനൊരുങ്ങുയാണ് സൂപ്പര്‍ താരം.

Story first published: Tuesday, May 22, 2018, 16:08 [IST]
Other articles published on May 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+