Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മഞ്ഞപ്പടയുടെ ആശാന്‍ ടിറ്റെ തന്നെ... കൈവിട്ടില്ല, ഖത്തര്‍ ലോകകപ്പ് വരെ തുടരും

കരാര്‍ പുതുക്കി;ബ്രസീല്‍ പരിശീലകനായി ടിറ്റെ തുടരും | Oneindia Malayalam

റിയോ ഡി ജനീറോ: റഷ്യന്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളെന്ന വിശേഷണവുമായെത്തിയ ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ തോറ്റു പുറത്തായിരുന്നു. യൂറോപ്പില്‍ നിന്നുള്ള ബെല്‍ജിയമാണ് ക്വാര്‍ട്ടറില്‍ മഞ്ഞപ്പടയുടെ കഥ കഴിച്ചത്.

ആറാം ലോകകിരീടമെന്ന മോഹം പൊലിഞ്ഞെങ്കിലും ബ്രസീലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ മല്‍സരം കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തി വന്ന മഞ്ഞപ്പടയ്ക്ക് പക്ഷെ ബെല്‍ജിയത്തിനെതിരേ എല്ലാം പിഴയ്ക്കുകയും ചെയ്തു. ലോകകപ്പില്‍ നിന്നും നേരത്തേ പുറത്തായതിനെ തുടര്‍ന്ന് ടിറ്റെ പരിശീലകസ്ഥാനത്തു നിന്നും രാജിവച്ചേക്കുമെന്ന തരത്തില്‍ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ നിലനിര്‍ത്താന്‍ തന്നെയാണ് ബ്രസീലിന്റെ തീരുമാനം.

കരാര്‍ പുതുക്കി

അഡെനോര്‍ ലിയൊനാര്‍ഡോ ബാച്ചിയെന്ന ടിറ്റെയുമായി കരാര്‍ നീട്ടിയതായി ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് വരെ ടിറ്റെ തന്നെ തുടരുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.
ടിറ്റെയെക്കൂടാതെ ടീം കോര്‍ഡിനേറ്ററായ എഡു ഗാസ്പറിനെയും തല്‍സ്ഥാനത്തു നിലനിര്‍ത്തിയിട്ടുണ്ട്.

ടിറ്റെയ്ക്ക് പിന്തുണ

ലോകകപ്പില്‍ ബ്രസീലിന്റെ ശൈലിയും ടീം ലൈനപ്പുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ടിറ്റെയ്ക്കു തന്നെയായിരുന്നു. ലോകകപ്പിനു മുമ്പ് നടന്ന സൗഹൃദ മല്‍സരങ്ങളിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലുമെല്ലാം ബ്രസീല്‍ ഉജ്ജ്വല പ്രകടനമായിരുന്നു കാഴ്ചവച്ചത്.
ബ്രസീല്‍ ലോകകപ്പില്‍ നിന്നു പുറത്തായ ശേഷവും ടിറ്റെ തന്നെ കോച്ചായി തുടരണമെന്ന്് സൂപ്പര്‍ താരം നെയ്മറുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘകാല പദ്ധതി

കോച്ചിങ് സ്റ്റാഫിനെ ചുരുങ്ങിയത് ആറര വര്‍ഷമെങ്കിലും ടീമിനൊപ്പം നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതിയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസൂത്രണം ചെയ്യുന്നതെന്ന് എക്‌സിക്യൂട്ടിവ് മാനേജര്‍ റൊജേരിയോ കബോക്ലോ വ്യക്തമാക്കി. ദീര്‍ഘകാല പ്ലാനിങിലൂടെ മാത്രമേ ബ്രസീല്‍ ഫുട്‌ബോളിന് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ലോഡിയോ കുട്ടീഞ്ഞോയ്ക്കു ശേഷമാദ്യം

ബ്രസീലുമായി കരാര്‍ പുതുക്കിയതോടെ പുതിയൊരു റെക്കോര്‍ഡും ടിറ്റെ സ്വന്തം പേരില്‍ കുറിച്ചു. ലോകകപ്പില്‍ നിന്നും ബ്രസീല്‍ നേരത്തേ തന്നെ പുറത്തായ ശേഷം പരിശീലകസ്ഥാനം നിലനിര്‍ത്തുന്ന രണ്ടാമത്തെ കോച്ചാണ് ടിറ്റെ.
1978ല്‍ ക്ലോഡിയോ കുട്ടീഞ്ഞോ മാത്രമാണ് ലോകകപ്പില്‍ ടീമിന് തിരിച്ചടി നേരിട്ടിട്ടും പരിശീലകസ്ഥാനത്തു തുടര്‍ന്ന ആദ്യത്തെയാള്‍.

കോച്ചായത് 2016ല്‍

2016ല്‍ നടന്ന കോപ്പാ അമേരിക്ക ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ബ്രസീല്‍ പുറത്തായിരുന്നു. ഇതിനു ശേഷമാണ് ടിറ്റെയെ ബ്രസീല്‍ കോച്ചായി നിയമിക്കുന്നത്. പരിശീലകസ്ഥാനത്ത് എത്തിയ ശേഷം ടീമിനെ അദ്ദേഹം അടിമുടി ഉടച്ചു വാര്‍ത്തു. നെയ്മറില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ബ്രസീലിന്റെ ശൈലിക്കു മാറ്റം വരുത്തിയത് ടിറ്റെയാണ്.
ടിറ്റെയ്ക്കു കീഴില്‍ 20 മല്‍സരങ്ങളില്‍ ജയിച്ച ബ്രസീല്‍ രണ്ടെണ്ണത്തില്‍ മാത്രമേ തോറ്റിട്ടുള്ളൂ. നാലു കളികള്‍ സമനിലയില്‍ പിരിയുകയായിരുന്നു.

Story first published: Thursday, July 26, 2018, 9:48 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+