Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയയെ വീഴത്തി ഉറുഗ്വായ് ക്വാട്ടറില്‍

uruguay beats korea
പോര്ട്ട് എലിസബത്ത്: ഏഷ്യയുടെ ലോകകപ്പ് മോഹങ്ങള്ക്ക് തിരിച്ചടി നല്കി ഉറുഗ്വായ് ദക്ഷിണാഫ്രിക്കന് ലോകകപ്പിന്റെ ക്വാട്ടര് ഫൈനലിലേക്ക് മാര്ച്ച് ചെയ്തു.

2002 ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ദക്ഷിണ കൊറിയയെ കടുത്ത പോരാട്ടത്തിനൊടുവില് 2-1നാണ് ഉറുഗ്വായ് കീഴടക്കിയത്.ഉറുഗ്വായുടെ രണ്ടു ഗോളുകളും സ്െ്രെടക്കര് ലൂയി സുവാരസിന്റെ വകയായിരുന്നു.

പോയിന്റ്സ്
ആദ്യപകുതിയില് ഉറുഗ്വായ് 1-0ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില് ലീ ചുങ് യോങ്ങിലൂടെ സമനില നേടിയെങ്കിലും കളി തീരാന് പത്ത് മിനിറ്റ് ബാക്കിനില്ക്കെ സുവാരസ് നേടിയ രണ്ടാം ഗോള് കൊറിയയുടെ വിധി നിശ്ചയിക്കുകയായിരുന്നു.

ഗോള് വഴങ്ങിയ രണ്ട് നിമിഷങ്ങള് ഒഴിച്ച് മത്സരത്തിലെ സമ്പൂര്ണ ആധിപത്യം ദക്ഷിണ കൊറിയയ്ക്ക് തന്നെയായിരുന്നു. ഉറുഗ്വായ് ഗോള് മുഖത്ത് ശക്തമായ ആക്രമണങ്ങള് അഴിച്ചുവിട്ട അവര്ക്ക് പക്ഷേ ഗോള് നേടാന് മാത്രം കഴിഞ്ഞില്ല.

ഞായറാഴ്ച പ്രീക്വാര്ട്ടറില് ഇംഗ്ലണ്ട് ജര്മനിയെയും അര്ജന്റീന മെക്സിക്കോയെയും നേരിടും.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+