Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ജയം ലക്ഷ്യമിട്ട് സ്‌പെയിന്‍ മൊറോക്കോയ്‌ക്കെതിരെ; പ്രവചനം

മൊറോക്കോയ്‌ക്കെതിരെ ജയം ലക്ഷ്യമിട്ട് സ്‌പെയിന്‍ | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ബി യിലെ അവസാന മത്സരത്തില്‍ സ്‌പെയിന്‍ മൊറോക്കോയെ നേരിടും. ഒരു സമനിലയും ജയവുമായെത്തിയ സ്‌പെയിന്‍ വമ്പന്‍ ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് ശ്രമം നടത്തുക. ഇന്ത്യന്‍ സമയം രാത്രി 11.30ന് കലിനിന്‍ഗാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

spain

ലോകകപ്പിന് തൊട്ടുമുന്‍പ് പരിശീലകനെ മാറ്റി ലോകത്തെ ഞെട്ടിച്ച സ്‌പെയിന്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇതുവരെ നടത്തിയിട്ടില്ല. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോട് അനാവശ്യ സമനിലയും രണ്ടാം മത്സരത്തില്‍ ഇറാനോട് ഒരു ഗോള്‍ വ്യത്യാസത്തിലുള്ള ജയവും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ വലിയ ഗോള്‍ മാര്‍ജിനില്‍ ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യം. സൂപ്പര്‍താരങ്ങള്‍ ഇറങ്ങുന്ന ടീമില്‍ കാര്യമായ അഴിച്ചുപണി നടത്താന്‍ കോച്ച് തയ്യാറായേക്കില്ലെന്നാണ് സൂചന.

ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ മൊറോക്കോ ലോകകപ്പില്‍ മിന്നുന്ന പ്രകടനം നന്നെയാണ് കാഴ്ചവെച്ചത്. ഇറാനെതിരെ സെല്‍ഫ് ഗോളില്‍ തോറ്റ ടീം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്. അതുകൊണ്ടുതന്നെ സ്‌പെയിനിനെതിരായ മത്സരത്തിലും ശക്തമായ പോരാട്ടം ടീം നടത്തുമെന്നുറപ്പാണ്. രണ്ടു ഗോള്‍ മാര്‍ജിനിലെങ്കിലും സ്‌പെയിന്‍ ജയിക്കുമെന്നാണ് പ്രവചനം.

Story first published: Monday, June 25, 2018, 11:59 [IST]
Other articles published on Jun 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+