ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ സാല കളിക്കാനിറങ്ങും; ആരാധകര്‍ ആവേശത്തില്‍
കെയ്‌റോ: ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാക്കി സൂപ്പര്‍ താരം സല ലോകകപ്പിനിറങ്ങാനൊരുങ്ങുന്നു. പരിക്കുമൂലം വിശ്രമത്തിലായിരുന്ന ഈജിപ്ത് താരത്തിന് ഉറുഗ്വയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാനാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ആദ്യ മത്സരങ്ങള്‍ സലയ്ക്ക് നഷ്ടപ്പെടുമെന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 15നാണ് ഈജിപ്ത് ഉറുഗ്വെ പോരാട്ടം. ഈ മത്സരത്തില്‍ സല ഇറങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈജിപ്തിന്റെ നോക്കൗട്ട് പ്രതീക്ഷകളെല്ലാം സൂപ്പര്‍താരത്തിന്റെ ചുമലിലാണ്. അതുകൊണ്ടുതന്നെ താരം കളിക്കാതിരുന്നാല്‍ അത് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ബാധിക്കും.
പരിക്കില്‍നിന്നും മോചിതനാവുകയാണെന്ന് സല പറഞ്ഞു. ആദ്യ കളിയില്‍ കളത്തിലിറങ്ങാനാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങള്‍ നിര്‍ണായകമായിരിക്കുമെന്നും സല പറഞ്ഞു. തങ്ങള്‍ക്ക് മികച്ച ടീമും പരിശീലകനുമുണ്ട്. നോക്കൗട്ട് റൗണ്ടില്‍ കടക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും ലോകകപ്പില്‍ ചരിത്രമെഴുതാനാണ് എത്തിയിരിക്കുന്നതെന്നും സൂപ്പര്‍താരം വ്യക്തമാക്കി.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കുമ്പോഴായിരുന്നു ലിവര്‍പൂള്‍ താരത്തിന് പരിക്കേറ്റത്. റയല്‍ പ്രതിരോധതാരം സെര്‍ജിയോ റാമോസുമായി കൂട്ടിയിടിച്ചുവീണ സലയുടെ ചുമലിന് പരിക്കേല്‍ക്കുകയായിരുന്നു. സല കളിക്കുകയാണെങ്കില്‍ ലോകകപ്പില്‍ ഉറുഗ്വെ, സൗദി അറേബ്യ, റഷ്യ തുടങ്ങിയവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്നും നോക്കൗട്ടിലെത്താന്‍ ഈജിപ്തിന് സാധ്യതയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications