For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിവാദങ്ങള്‍ക്ക് വിട; ഗോളുമായി റൊണാള്‍ഡോ, യുവന്റസ് മുന്നോട്ട്... ബയേണിന് വീണ്ടും ഷോക്ക്

റോം/മ്യൂണിക്ക്: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയക്കുതിപ്പ് തുടരുമ്പോള്‍ ജര്‍മന്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിന് വീണ്ടും തിരിച്ചടി.

എട്ടാം റൗണ്ട് മല്‍സരത്തില്‍ യുവന്റസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉഡിനെസിനെ പരാജയപ്പെടുത്തുകയായിരുന്നു. ലീഗിലെ മറ്റു മല്‍സരങ്ങളില്‍ റോമ 2-0ന് എംപോളിയെയും കാഗ്ലിയാരി 2-0ന് ബൊലോഗ്നയെയും തോല്‍പ്പിച്ചു.

അതേസമയം, ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചാണ് ബയേണ്‍ മ്യൂണിക്കിനെ നിഷ്പ്രഭരാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബൊറൂസ്യയുടെ വിജയം. ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ട് 4-3ന് ഓഗ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാടകീയ തിരിച്ചുവരവ്... റയല്‍ മാഡ്രിഡിന് വീണ്ടും ഇഞ്ചുറി

യുവന്റസ് 2- ഉഡിനെസ് 0

യുവന്റസ് 2- ഉഡിനെസ് 0

പിഡനാരോപണ വിവാദങ്ങള്‍ക്കിടെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉഡിനെസിനെതിരേ യുവന്റസിനായി കളത്തിലിറങ്ങിയത്. മികച്ച ഫോമില്‍ കളിച്ച റൊണാള്‍ഡോ കളിയുടെ 37ാം മിനിറ്റില്‍ യുവന്റസിനായി ലക്ഷ്യംകാണുകയും ചെയ്തു.

ഈ സീസണില്‍ യുവന്റസിലെത്തിയ റൊണാള്‍ഡോ ടീമിനായി നേടുന്ന നാലാം ഗോള്‍ കൂടിയാണിത്. റോഡ്രിഗോ ബെന്റന്‍കുറാണ് (33ാം മിനിറ്റ്) യുവന്റസിനായി വലചലിപ്പിച്ച മറ്റൊരു താരം. ലീഗില്‍ യുവന്റസിന്റെ തുടര്‍ച്ചയായ എട്ടാം വിജയം കൂടിയാണിത്. 24 പോയിന്റുമായി യുവന്റസ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായി കുതിപ്പ് തുടരുകയാണ്.

ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 3- ബയേണ്‍ മ്യൂണിക്ക് 0

ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് 3- ബയേണ്‍ മ്യൂണിക്ക് 0

ജര്‍മന്‍ ലീഗിലെ ഏഴാം റൗണ്ട് മല്‍സരത്തിലാണ് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് കനത്ത തോല്‍വി നേരിട്ടത്. ബയേണിന്റെ ഹോംഗ്രൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ച് തരിപ്പണമാക്കുകയായിരുന്നു.

തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ബയേണില്‍ നിന്ന് വിജയം അകന്നുനില്‍ക്കുന്നത്. ജര്‍മന്‍ ലീഗിലെ അവസാന മൂന്ന് മല്‍സരങ്ങൡ രണ്ട് തോല്‍വിയും ഒരു സമനിലയുമായി തിരിച്ചടി നേരിട്ട ബയേണിന് ചാംപ്യന്‍സ് ലീഗിലെ അവസാന മല്‍സരത്തില്‍ അയാക്‌സിനോടും സമനില വഴങ്ങേണ്ടിവന്നിരുന്നു.

പന്തടക്കത്തില്‍ മികച്ചുനിന്ന ബയേണിനെ ആക്രമണത്തില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഗോളാക്കി ബൊറൂസ്യ തിരിച്ചടിക്കുകയായിരുന്നു. അലസ്സാനെ പ്ലീ (10ാം മിനിറ്റ്), ലാര്‍സ് സ്റ്റിന്‍ (16), പാട്രിക്ക് ഹെര്‍മാന്‍ (88) എന്നിവരാണ് ബൊറൂസ്യക്കു വേണ്ടി ലക്ഷ്യംകണ്ടത്.

വിജയത്തോടെ ബൊറൂസ്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ബയേണ്‍ അഞ്ചിലേക്ക് വീണു. ഏഴ് മല്‍സരങ്ങളില്‍ നിന്ന് ബൊറൂസ്യക്ക് 14ഉം ബയേണിന് 13ഉം പോയിന്റാണുള്ളത്.

ബൊറൂസ്യ ഡോട്മുണ്ട് 4- ഓഗ്‌സ്ബര്‍ഗ് 3

ബൊറൂസ്യ ഡോട്മുണ്ട് 4- ഓഗ്‌സ്ബര്‍ഗ് 3


ഏഴ് ഗോളുകള്‍ പിറന്ന ത്രില്ലറിനൊടുവിലാണ് ഓഗ്‌സ്ബര്‍ഗിനെതിരേ മുന്‍ ചാംപ്യന്‍മാരായ ബൊറൂസ്യ ഡോട്മുണ്ട് വിജയം പിടിച്ചെടുത്തത്. ഹാട്രിക്ക് നേടിയ പാകോ അല്‍കാസറാണ് ഡോട്മുണ്ടിന്റെ ഹീറോ. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അല്‍കാസര്‍ ഡോട്മുണ്ടിന്റെ വിജയഗോളും ഹാട്രിക്കും നേടിയത്. മരിയോ ഗോട്‌സെയാണ് ഡോട്മുണ്ടിന്റെ മറ്റൊരു സ്‌കോറര്‍.

ആല്‍ഫ്രഡ് ഫിന്‍ബോഗ്‌സന്‍, ഫിലിപ്പ് മാക്‌സ്, മൈക്കല്‍ ഗ്രെഗോറിറ്റ്‌സ് എന്നിവരാണ് ഓഗ്‌സ്ബര്‍ഗിന്റെ സ്‌കോറര്‍മാര്‍. വിജയത്തോടെ ഡോട്മുണ്ട് ലീഗിലെ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഏഴ് മല്‍സരങ്ങളില്‍ 17 പോയിന്റുമായാണ് ഡോട്മുണ്ട് ജര്‍മന്‍ ലീഗില്‍ തലപ്പത്ത് തുടരുന്നത്.

Story first published: Sunday, October 7, 2018, 13:15 [IST]
Other articles published on Oct 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+