Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാടകീയ തിരിച്ചുവരവ്... റയല്‍ മാഡ്രിഡിന് വീണ്ടും ഇഞ്ചുറി

ലണ്ടന്‍/മാഡ്രിഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതികായന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നാടകീയ വിജയം സ്വന്തമാക്കിയപ്പോള്‍ സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വി നേരിട്ടു.

പ്രീമിയര്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ടോട്ടനം ഹോട്‌സ്പര്‍ 1-1ന് കാര്‍ഡിഫ് സിറ്റിയെയും വോള്‍വ്‌സ് 1-0ന് ക്രിസ്റ്റല്‍ പാലസിനെയും ബേണ്‍മൗത്ത് 4-0ന് വാട്‌ഫോര്‍ഡിനെയും എവര്‍ട്ടന്‍ 2-1ന് ലെസ്റ്റര്‍ സിറ്റിയെയും തോല്‍പ്പിച്ചപ്പോള്‍ ബേണ്‍ലി-ഹഡേര്‍സ്ഫീല്‍ഡ് പോര് 1-1ന് അവസാനിച്ചു.

സ്പാനിഷ് ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ഐബര്‍ 3-2ന് ജിറോണയെയും ലെവന്റെ 1-0ന് ഗെറ്റാഫെയെയും ലെഗാനെസ് 1-0ന് റയോ വല്ലെക്കാനോയെയും പരാജയപ്പെടുത്തി.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3- ന്യൂകാസില്‍ യുനൈറ്റഡ് 2

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3- ന്യൂകാസില്‍ യുനൈറ്റഡ് 2

എട്ടാം റൗണ്ട് മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരേ നാടകീയ തിരിച്ചുവരവാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നടത്തിയത്. കളിയുടെ ആദ്യപകുതിയില്‍ രണ്ട് ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് മാഞ്ചസ്റ്റര്‍ ഗംഭീര തിരിച്ചുവരവിലൂടെ വിജയം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ പരിശീലകന്‍ ജോസ് മൊറീഞ്ഞോയ്ക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. മല്‍സരത്തില്‍ തോറ്റിരുന്നെങ്കില്‍ ഒരുപക്ഷേ, മൊറീഞ്ഞോയെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ പുറത്താക്കുമായിരുന്നു.

കളിയുടെ ഏഴാം മിനിറ്റില്‍ കെനഡിയും 10ാം മിനിറ്റില്‍ യൊഷിനോരി മുട്ടോയുമാണ് മാഞ്ചസ്റ്ററിനെ ഞെട്ടിച്ച് കൊണ്ട് ന്യൂകാസിലിന് ലീഡ് നേടിക്കൊടുത്തത്. എന്നാല്‍, സ്വന്തം കാണികള്‍ക്കു മുന്നില്‍ ശക്തമായ തിരിച്ചുവരവാണ് രണ്ടാംപകുതിയില്‍ മാഞ്ചസ്റ്റര്‍ കാഴ്ചവച്ചത്. 70ാം മിനിറ്റില്‍ യുവാന്‍ മാട്ടയും 76ാം മിനിറ്റില്‍ ആന്റോണി മാര്‍ഷ്വലും ലക്ഷ്യംകണ്ടതോടെ മാഞ്ചസ്റ്റര്‍ 2-2ന് ഒപ്പമെത്തി. മല്‍സരം സമനിലയിലേക്ക് നീങ്ങുമെന്ന ഘട്ടത്തിലായിരുന്നു റെഡ് ഡെവിള്‍സിന്റെ നാടകീയ വിജയഗോള്‍ പിറന്നത്. 90ാം മിനിറ്റില്‍ അലെക്‌സിസ് സാഞ്ചസാണ് മാഞ്ചസ്റ്ററിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുത്തത്. വിജയത്തോടെ എട്ട് മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി മാഞ്ചസ്റ്റര്‍ പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി.

ആല്‍വസ് 1- റയല്‍ മാഡ്രിഡ് 0

ആല്‍വസ് 1- റയല്‍ മാഡ്രിഡ് 0

സ്പാനിഷ് ലീഗില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ആല്‍വസ് റയല്‍ മാഡ്രിഡിനെ ഞെട്ടിച്ചത്. പ്രമുഖ താരങ്ങളുടെ പരിക്കില്‍ അലയുന്ന റയലിന് തുടര്‍ച്ചയായ നാലാം ലീഗ് മല്‍സരത്തിലാണ് തിരിച്ചടിയേല്‍ക്കുന്നത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമിലാണ് റയലിനെ ഞെട്ടിച്ച് ആല്‍വസ് നാടകീയ വിജയം സ്വന്തമാക്കിയത്. 95ാം മിനിറ്റില്‍ മനു ഗാര്‍ഷ്യയാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ആല്‍വസിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. 1931നു ശേഷം ആദ്യമായാണ് റയലിനെതിരേ ലീഗില്‍ ആല്‍വസ് വിജയം നേടുന്നത്.

തുടര്‍ച്ചയായ നാലാം ലീഗ് മല്‍സരത്തിലാണ് റയലിന് വിജയക്കൊടി നാട്ടാന്‍ കഴിയാതെ പോവുന്നത്. അവസാന നാല് മല്‍സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് റയലിന് ലഭിച്ചത്. വിജയത്തോടെ ആല്‍വസ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ റയല്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, October 7, 2018, 11:53 [IST]
Other articles published on Oct 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+