കളിച്ചു കൈയിലെടുത്തു.....ഇനി പാടി മയക്കാന്‍ റൊണാള്‍ഡീഞ്ഞോ!! പാട്ട് കേള്‍ക്കാം...
റിയോ ഡി ജനയ്‌റോ: കരിയറിന്റെ സുവര്‍ണകാലത്ത് കാല്‍പന്തുകൊണ്ട് വിസ്മയം സൃഷ്ടിച്ച ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോ ഇനി പുതിയ രൂപത്തില്‍ ആരാധകര്‍ക്കു മുന്നിലേക്ക്. ഫുട്‌ബോളില്‍ നിന്നു വിരമിച്ചില്ലെങ്കിലും വിട്ടുനില്‍ക്കുന്ന റൊണാള്‍ഡീഞ്ഞോ ഗായകനായാണ് പുതിയ കരിയറിനു തുടക്കമിട്ടത്.

താന്‍ ആലപിച്ച ആദ്യഗാനം 37 കാരനായ റൊണാള്‍ഡീഞ്ഞോ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു. പന്തിനെ തഴുകി മുന്നേറുന്ന താരത്തിന്റെ കേളിശൈലി പോലെ ഗാനവും പതിഞ്ഞ മട്ടിലുള്ളതാണ്. സോസീഞ്ഞോയെന്നാണ് ഗാനത്തിന്റെ പേര്.

സോസീഞ്ഞോയെന്ന വാക്കിന്റെ അര്‍ഥം തനിച്ച് എന്നാണ്. നാലു മിനിറ്റും 15 സെക്കന്റുമുള്ള റൊണാള്‍ഡീഞ്ഞോയുടെ ഗാനം ഇതിനകം സംഗീതപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു.

ഫുട്‌ബോളില്‍ മാത്രമല്ല ഗാനാലാപനത്തിലും താന്‍ മിടുക്കനാണെന്ന് റൊണാള്‍ഡീഞ്ഞോ ഇതാദ്യമായല്ല തെളിയിക്കുന്നത്. 2016ലെ റിയോ പാരാലിംപിക്‌സിന്റെ ഔദ്യോഗിക ഗാനത്തിലും താരം സാന്നിധ്യമറിയിച്ചിരുന്നു.

തന്റെ ആദ്യത്തെ സിംഗിള്‍ ആല്‍ബമായ സോസീഞ്ഞോ പുറത്തിറക്കിയ ശേഷം റൊണാള്‍ഡീഞ്ഞോയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു- സുഹൃത്തുക്കള്‍ക്കു നന്ദി. ഒരു പങ്കാളി പോലുമില്ലാതെ ഞാന്‍ ആലപിക്കുന്ന ആദ്യത്തെ പാട്ടാണിത്.

മുന്‍ ലോക ഫുട്‌ബോളര്‍ കൂടിയായ റൊണാള്‍ഡീഞ്ഞോ രണ്ടു വര്‍ഷത്തോളമായി അന്താരാഷ്ട്ര മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ല. പരിക്കും ഫിറ്റ്‌നസില്ലായ്മയുമാണ് താരത്തിനു തിരിച്ചടിയായത്. എങ്കിലും 2016ല്‍ ഇന്ത്യയില്‍ നടന്ന ഫുട്‌സാല്‍ ചാംപ്യന്‍ഷിപ്പില്‍ റൊണാള്‍ഡീഞ്ഞോ കളിച്ചിരുന്നു.
ഗാനം കേള്‍ക്കാം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications