Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മോഡ്രിച്ചിനേക്കാള്‍ മോശമോ? റയല്‍ തന്നെ അപമാനിച്ചു!! ആരോപണവുമായി റൊണാള്‍ഡോ

റയൽ തന്നെ അപമാനിച്ചെന്ന് റൊണാൾഡോ | Oneindia Malayalam

റോം: ലോക ഫുട്‌ബോളിലെ സര്‍പ്രൈസ് ട്രാന്‍സ്ഫറായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേത്. യൂറോപ്യന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് വിട്ട് താരം ഇറ്റാലിയന്‍ ജേതാക്കളായ യുവന്റസിലേക്കു ചേക്കേറിയിരുന്നു.

തന്റെ മുന്‍ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി എന്നിവയിലേക്കു റൊണാള്‍ഡോ കൂടുമാറിയേക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായാണ് പോര്‍ച്ചുഗീസ് ക്യാപ്റ്റനെ യുവന്റസ് കൈക്കലാക്കിയത്. ഇപ്പോള്‍ റയലിനെതിരേ ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് റോണോ. ഒരു കാര്യത്തില്‍ താന്‍ അപമാനിക്കപ്പെട്ടതായി താരം പറയുന്നു.

105 മില്ല്യണ്‍ യൂറോ മാത്രം

105 മില്ല്യണ്‍ യൂറോ മാത്രം

105 മില്ല്യണ്‍ യൂറോയ്ക്കാണ് 33 കാരനായ റൊണാള്‍ഡോയെ റയല്‍ യുവന്റസിനു വില്‍ക്കാന്‍ സമ്മതം മൂളിയത്. ഇക്കാര്യം തന്നെയാണ് താരത്തെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒമ്പതു വര്‍ഷം റയലിന്റെ നെടുംതൂണായിരുന്ന തനിക്ക് ഇത്ര കുറഞ്ഞ മൂല്യം മാത്രമേ ഉള്ളൂവെന്നതാണ് റോണോയെ പ്രകോപിപ്പിച്ചത്.

നെയ്മര്‍ക്കായി 300 മില്ല്യണ്‍

നെയ്മര്‍ക്കായി 300 മില്ല്യണ്‍

ബ്രസീലീയന്‍ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജിയില്‍ നിന്നും കൊണ്ടുവരാന്‍ റയല്‍ നേരത്തേ നീക്കങ്ങള്‍ നടത്തിയിരുന്നു. റൊണാള്‍ഡോയുടെ പകരക്കാരനായാണ് നെയ്മറെ റയല്‍ നോട്ടമിട്ടിരുന്നത്. നെയ്മര്‍ക്കു വേണ്ടി 300 മില്ല്യണ്‍ യൂറോ വരെ ചെലവഴിക്കാന്‍ തയ്യാറാണെന്നും റയല്‍ വ്യക്തമാക്കിയിരുന്നു.
ഇത്രയുമേറെ പണം നെയ്മര്‍ക്കു വേണ്ടി ചെലവഴിക്കേണ്ടതില്ലെന്നാണ് റോണോയുടെ അഭിപ്രായം.

നിലനിര്‍ത്താന്‍ ശ്രമിച്ചില്ല

നിലനിര്‍ത്താന്‍ ശ്രമിച്ചില്ല

റയല്‍ പ്രസിഡന്റ് പെരസ് തന്നെ ടീമില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയില്ലെന്നാണ് റൊണാള്‍ഡോ പറയുന്നത്. ടീമിലുള്ള ക്രൊയേഷ്യന്‍ സ്റ്റാര്‍ ലൂക്കോ മോഡ്രിച്ചിനെക്കുറിച്ച് പെരസ് നടത്തിയ പ്രസ്താവനയും താരത്തെ വിഷമിപ്പിക്കുന്നു.
മോഡ്രിച്ചിനു വേണ്ടി ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാന്‍ സമീപിച്ചപ്പോള്‍ 668 മില്ല്യണ്‍ യൂറോ റിലീസ് ക്ലോസ് താരത്തിനുണ്ടെന്നാണ് പെരസ് അറിയിച്ചത്. എന്നാല്‍ തന്റെ കാര്യത്തില്‍ ഇങ്ങനെയൊരു വിലപേശല്‍ പെരസ് സ്വീകരിച്ചില്ലെന്നും റോണോ ചൂണ്ടിക്കാട്ടി.

കുറഞ്ഞ ലാഭം മാത്രം

കുറഞ്ഞ ലാഭം മാത്രം

റയലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് റൊണാള്‍ഡോ. എന്നാല്‍ അദ്ദേഹത്തിനെ യുവന്റസിന് വിട്ടുകൊടുത്തപ്പോള്‍ 25 മില്ല്യണ്‍ യൂറോയുടെ ലാഭം മാത്രമാണ് ടീമിനു ലഭിച്ചത്.
റയലിനൊപ്പം നിരവധി കിരീട വിജയങ്ങളില്‍ പങ്കാളിയായ താരമാണ് റൊണാള്‍ഡോ. റയലിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു.

Story first published: Saturday, August 4, 2018, 15:24 [IST]
Other articles published on Aug 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+