Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൗമാര ലോകകപ്പില്‍ ശനിയാഴ്ച മുതല്‍ എട്ടിന്റെ പണി... ആദ്യം ആഫ്രിക്കന്‍ പോര്

ഗുവാഹത്തി/ മഡ്ഗാവ്: അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍. ശനിയാഴ്ച മുതല്‍ ടൂര്‍ണമെന്റില്‍ എട്ടിന്റെ പണി തുടങ്ങുകയാണ്.

ആഫ്രിക്കന്‍ ടീമുകളായ ഘാനയും മാലിയും തമ്മില്‍ വൈകീട്ട് അഞ്ചു മണിക്കു ഗുവാഹത്തിയിലാണ് ആദ്യ ക്വാര്‍ട്ടര്‍. രാത്രി എട്ടിനു ഗോവയില്‍ വമ്പന്‍മാരുടെ പോരാട്ടത്തില്‍ ഇംഗ്ലണ്ട് അമേരിക്കയെ നേരിടും.

ഘാനയോ, മാലിയോ

ഘാനയോ, മാലിയോ

ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കഴിയുന്നതോടെ ആഫ്രിക്കക്കാരുടെ മുഴുവന്‍ കിരീടപ്രതീക്ഷയും ഒരു ടീമിനോടൊപ്പമാവും. ആ ടീം ഘാനയോ, മാലിയോ എന്ന ചോദ്യം മാത്രമാണ് അവര്‍ക്കു മുന്നില്‍ ശേഷിക്കുന്നത്.

ഒരു തവണ തോല്‍വിയറിഞ്ഞു

ഒരു തവണ തോല്‍വിയറിഞ്ഞു

ഗ്രൂപ്പുഘട്ടത്തില്‍ ഓരോ തവണ തോല്‍വിയറിഞ്ഞ ടീമുകള്‍ കൂടിയാണ് ഘാനയു മാലിയും. അമേരിക്കയോടായിരുന്നു ഘാനയുടെ തോല്‍വിയെങ്കില്‍ പരാഗ്വേയാണ് മാലിയെ വീഴ്ത്തിയത്.

 പ്രീക്വാര്‍ട്ടറില്‍ അനായാസം

പ്രീക്വാര്‍ട്ടറില്‍ അനായാസം

പ്രീക്വാര്‍ട്ടറില്‍ ഇരുടീമും അനായാസ വിജയമാണ് നേടിയത്. അതുകൊണ്ടു തന്നെ ശനിയാഴ്ചത്തെ മല്‍സരം കൂടുതല്‍ ആവേശകരമാവുമെന്നുറപ്പ്. മാലി 5-1ന് ഇറാഖിനെ മുക്കിയപ്പോള്‍ ഘാന ആഫ്രിക്കയില്‍ നിന്നു തന്നെയുള്ള നൈജറിനെ 2-0ന് തോല്‍പ്പിക്കുകയായിരുന്നു.

കന്നിക്കിരീടം

കന്നിക്കിരീടം

കന്നി ലോകകിരീടമാണ് മാലി ഇത്തവണ ലക്ഷ്യമിടുന്നത്. ഇതിനു മുമ്പ് 2015ല്‍ റണ്ണറപ്പായതാണ് അവരുടെ മികച്ച നേട്ടം. എന്നാല്‍ ഘാനയാവട്ടെ രണ്ടു തവണ ലോകകിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്. ഇത്തവണ ചാമ്പ്യനാവാന്‍ സാധിച്ചാല്‍ മൂന്നു കിരീടങ്ങളെന്ന ബ്രസീലിന്റെ നേട്ടത്തിനൊപ്പം അവരെത്തും.

ഇംഗ്ലണ്ടിന് അമേരിക്കന്‍ വെല്ലുവിളി

ഇംഗ്ലണ്ടിന് അമേരിക്കന്‍ വെല്ലുവിളി

രാത്രി നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ അമേരിക്കയില്‍ നിന്നും ശക്തമായ വെല്ലുവിളി ഇംഗ്ലണ്ടിനു നേരിടേണ്ടിവരും. തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമും ടൂര്‍ണമെന്റില്‍ ഇതുവരെ കാഴ്ചവച്ചത്. ഗ്രൂപ്പുഘട്ടത്തില്‍ മൂന്നു കളികളില്‍ നിന്നും 11 ഗോളുകള്‍ വാരിക്കൂട്ടിയ ഇംഗ്ലണ്ടിന് പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ട് കടമ്പ കടക്കേണ്ടിവന്നു. ജപ്പാനെയാണ് ഇംഗ്ലണ്ട് ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചത്.

ദുഷ്‌പേര് തീര്‍ക്കണം

ദുഷ്‌പേര് തീര്‍ക്കണം

ഇതുവരെ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിന് അപ്പുറം കടക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഇത്തവണയെങ്കിലും ഈ ദുഷ്‌പേര് തീര്‍ക്കാനാണ് അവരുടെ ശ്രമം. അണ്ടര്‍ 17 യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായതിന്റെ ആത്മവിശ്വാസത്തിലാണ് ഇ്ംഗ്ലീഷ് ടീം ഇന്ത്യയിലെത്തിയത്.

അമേരിക്കന്‍ സാന്നിധ്യം

അമേരിക്കന്‍ സാന്നിധ്യം

ഇതുവരെ നടന്ന അണ്ടര്‍ ലോകകപ്പിന്റെ എല്ലാ എഡിഷനുകളിലും ക്വാര്‍ട്ടറിലെത്തിയ ചുരുക്കും ചില ടീമുകളിലൊന്നാണ് അമേരിക്ക. എന്നാല്‍ ഒരിക്കല്‍ മാത്രമാണ് അവര്‍ ക്വാര്‍ട്ടറിന് അപ്പുറം കടന്നത്. 1999ല്‍ സെമിഫൈനല്‍ വരെ അമേരിക്കയെത്തി. എന്നാല്‍ സെമിയില്‍ ഓസ്‌ട്രേലിയയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. പരാഗ്വേയെ 5-0ന് മുക്കിയാണ് ഇത്തവണ അമേരിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

Story first published: Friday, October 20, 2017, 13:08 [IST]
Other articles published on Oct 20, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+