ആഴ്‌സണലിന് ജയം; റയല്‍ കുരുങ്ങി, യുവന്റസ് മുന്നോട്ട്, ഇന്റര്‍ തോറ്റു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും ടോട്ടനത്തിനും ജയം. ആഴ്‌സണല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ന്യൂകാസിലിനേയും ടോട്ടനം 3-2 എന്ന സ്‌കോറിന് ആസ്റ്റണ്‍വില്ലയേയും തോല്‍പ്പിച്ചു. ലീഗില്‍ 26 കളികളില്‍നിന്നും 76 പോയന്റുമായി ലിവര്‍പൂള്‍ ഒന്നാസ്ഥാനത്താണ്. 25 കളികളില്‍നിന്നും 51 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

സ്പാനിഷ് ലാ ലീഗയില്‍ റയല്‍ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. സെല്‍റ്റ ഡി വിഗോയാണ് റയലിനെ 2-2 എന്ന സ്‌കോറിന് തളച്ചത്. ടോണി ക്രൂസ്(52), സെര്‍ജിയോ റാമോസ്(65) എന്നിവരാണ് റയലിനായി സ്‌കോര്‍ ചെയ്തത്. എസ്‌മോലോവ്(7), മിന(85) എന്നിവര്‍ സെല്‍റ്റയ്ക്കുവേണ്ടിയും ഗോള്‍ നേടി. മറ്റു മത്സരഫലങ്ങള്‍, സെവിയ്യ 2-2 എസ്പാനിയോള്‍, ലെഗാനെസ് 0-0 റയല്‍ ബെറ്റിസ്, അത്‌ലറ്റിക് ക്ലബ്ബ് 0-1 ഒസാസുന. ലീഗില്‍ 24 കളികളില്‍നിന്നും 53 പോയന്റുള്ള റയല്‍ മാഡ്രിഡ് ആണ് ഒന്നാം സ്ഥാനത്ത്. 24 കളികളില്‍നിന്നും 52 പോയന്റുമായി ബാഴ്‌സലോണ രണ്ടാം സ്ഥാനത്താണ്.

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് വമ്പന്‍ ജയം സ്വന്തമാക്കി. 4-1ന് എഫ്‌സി കോളിനേയാണ് പരാജയപ്പെടുത്തിയത്. ലെവന്‍ഡോസ്‌കി(31), കോമാന്‍(5), സെര്‍ജി നാബ്രി(12, 66) എന്നിവരാണ് ബയേണിന്റെ സ്‌കോറര്‍മാര്‍. മാര്‍ക്ക് ഉത്ത്(70) കോളിന്റെ ആശ്വാസഗോള്‍ നേടി. മറ്റൊരു കളിയില്‍ മെയ്ന്‍സും ഷാല്‍ക്കേയും ഗോള്‍രഹിതസമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 22 കളികളില്‍നിന്നും 46 പോയന്റുമായി ബയേണ്‍ മ്യൂണിക്ക് ആണ് ഒന്നാം സ്ഥാനത്ത്. 22 കളികളില്‍നിന്നും 45 പോയന്റുള്ള ലെയ്പ്‌സിഗ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
ഷമിക്കും പൃഥ്വിക്കുമൊപ്പമുള്ള കോലിയുടെ പുതിയ ഫോട്ടോയെ ട്രോളിക്കൊന്ന് ആരാധകര്‍

ഇറ്റാലിയന്‍ സീരി എ യില്‍ ജയത്തോടെ യുവന്റസ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബ്രെഷ്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചാമ്പ്യന്മാര്‍ പരാജയപ്പെടുത്തിയത്. ഡിബാല(38), ക്വാഡ്രാഡോ(75) എന്നിവര്‍ യുവന്റസിനായി സ്‌കോര്‍ ചെയ്തു. അതേസമയം, ഇന്റര്‍ മിലാന്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലാസിയോയോട് തോറ്റു. മറ്റു മത്സരഫലങ്ങള്‍, ഉദിനെസ് 0-0 വെറോണ, സാംപ്‌ഡോറിയ 1-5 ഫിയോറന്റീന, സസ്സൗളോ 0-1 പാര്‍മ, കാഗ്ലിയാരി 0-1 പാര്‍മ. ലീഗില്‍ 24 കളികളില്‍നിന്നും 57 പോയന്റുമായി യുവന്റസ് ഒന്നാം സ്ഥാനത്തും 56 പോയന്റുള്ള ലാസിയോ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
IPL 2020: ഓള്‍ സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഫ്രഞ്ച് ലീഗ് മത്സരഫലങ്ങള്‍, ലിയോണ്‍ 1-1 സ്ട്രാസ്ബര്‍ഗ്, ബ്രെസ്റ്റ് 3-2 സെന്റ് ഇറ്റിന്നി, റീംസ് 1-0 റെന്നെസ്, മാഴ്‌സലെ 2-1 ലില്ലെ. ലീഗില്‍ 25 കളികളില്‍നിന്നും 62 പോയന്റുള്ള പിഎസ്ജി ഒന്നാം സ്ഥാനത്തും 25 കളികളില്‍നിന്നും 52 പോയന്റുമായി മാഴ്‌സലെ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications