വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷമിക്കും പൃഥ്വിക്കുമൊപ്പമുള്ള കോലിയുടെ പുതിയ ഫോട്ടോയെ ട്രോളിക്കൊന്ന് ആരാധകര്‍

വെല്ലിങ്ടണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനം പുരോഗമിക്കുകയാണ്. ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര സ്വന്തമാക്കി ആതിഥേയരായ കിവീസും പകരംവീട്ടി. ആവേശകരമായ ടെസ്റ്റ് പരമ്പര ഈ മാസം 21നാണ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പുതിയ ട്വിറ്റര്‍ ഫോട്ടോയ്ക്ക് പിന്നാലെയാണ് ആരാധകര്‍. മുഹമ്മദ് ഷമിക്കും യുവതാരം പൃഥ്വി ഷായ്ക്കുമൊപ്പം കോക്രി കാട്ടിയുള്ള ഫോട്ടോ കോലി തന്റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു. ഫോട്ടോ വന്നത് മുതല്‍ ആരാധകര്‍ ട്രോളുമായി രംഗത്തുണ്ട്. ചില ആരാധകര്‍ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ ധോണി ഡിആര്‍എസ് നല്‍കുന്ന ചിത്രം പങ്കുവെച്ച് തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടു.

കോലിക്കൊപ്പം ഷമിയും പൃഥ്വിയും കോക്രി കാട്ടുന്നുണ്ട്. ഷമിയെടുത്ത സെല്‍ഫി ചിത്രമാണിത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയെത്തിയിരിക്കുന്നത്. കോലിയുടെ കോക്രി കാട്ടിയുള്ള ചിത്രം കട്ട് ചെയ്‌തെടുത്ത് പുതിയ ഇമോജിയാണെന്ന തരത്തിലും ആരാധകര്‍ പരിഹസിക്കുന്നു. എന്തായാലും ഫോട്ടോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

IPL 2020: ഓള്‍ സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെIPL 2020: ഓള്‍ സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

kohliahamiprithvi

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുള്ള ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നിര്‍ണ്ണായകമാണ്. ക്യാപ്റ്റന്‍ കോലിയുടെ ഫോമില്ലായ്മയാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. സന്നാഹ മത്സരത്തില്‍ മായങ്ക് അഗര്‍വാളും ചേതേശ്വര്‍ പുജാരയും റിഷഭ് പന്തും തിളങ്ങിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. പേസര്‍മാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പരിക്ക് മാറി ഇഷാന്ത് ടീമില്‍ തിരിച്ചെത്തിയതും ഇന്ത്യക്ക് കരുത്താവും.

Story first published: Monday, February 17, 2020, 9:24 [IST]
Other articles published on Feb 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X