For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

IPL 2020: ഓള്‍ സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

IPL 2020 All-Star Match Scheduled For March 25 In Mumbai | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള ഓള്‍സ്റ്റാര്‍ മത്സരം മാര്‍ച്ച് 25ന് മുംബൈയില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല. ഐപിഎല്‍ ഭരണകൗണ്‍സിലിന്റെ സമ്മേളനത്തിന് ശേഷമാവും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. ഓള്‍സ്റ്റാര്‍ മത്സരം നടത്താന്‍ ബിസിസിഐക്കും ഐപിഎല്‍ ഭാരവാഹികള്‍ക്കും താത്പര്യമുണ്ടെങ്കിലും എല്ലാ ഫ്രാഞ്ചൈസികളും അനുകൂലനിലപാടല്ല ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വിദേശ താരങ്ങളുടെ സമ്മതവും ഇക്കാര്യത്തില്‍ നോക്കേണ്ടതുണ്ട്.

വടക്കേ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും ടീമുകള്‍ എന്നിങ്ങനെ തരംതിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇത് പ്രകാരം കിങ്‌സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ ഒരു വശത്തും മറുഭാഗത്ത് മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുമാകും ഉണ്ടാവുക. വടക്കുഭാഗത്തെ അപേക്ഷിച്ച് ശക്തമായ ടീമാണ് കിഴക്കേ ഭാഗത്തുണ്ടാവുക. മത്സരം നടന്നാല്‍ കോലി, രോഹിത്, ധോണി എന്നിവര്‍ ഐപിഎല്ലില്‍ ഒരു ടീമിനുവേണ്ടി കളിക്കുന്നത് കാണാന്‍ ആരാധകര്‍ക്കാവും. മൂന്ന് സൂപ്പര്‍ താരങ്ങളില്‍ ആരാവും ടീമിനെ നയിക്കുകയെന്ന് കാണാനും ആരാധകര്‍ക്ക് ആകാംക്ഷയുണ്ട്.

ipl2020

ഓള്‍സ്റ്റാര്‍ മത്സരത്തോട് അനുകൂല നിലപാടാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരമൊരു മത്സരം ഇരുകൈയും നീട്ടി ആരാധകര്‍ സ്വീകരിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ വ്യക്തം. എന്നാല്‍ എല്ലാം ഫ്രാഞ്ചൈസികളും മത്സരത്തോട് അനുകൂലമായി പ്രതികരിക്കാത്തതാണ് ഐപിഎല്‍ ഭരണസമിതിയേയും ബിസിസിഐയേയും കുഴക്കുന്നത്. 2020ലെ ഐപിഎല്‍ സീസണ്‍ മാര്‍ച്ച് 29നാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മുംബൈയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഇടവേളയ്ക്ക് ശേഷം ധോണി നീണ്ടും പാഡണിയുന്നത് കാണാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.

Story first published: Monday, February 17, 2020, 9:08 [IST]
Other articles published on Feb 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+