Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ഫുട്‌ബോളെന്നാല്‍ പ്രഫുല്‍ മാത്രമോ, വീണ്ടും അത് തന്നെ സംഭവിച്ചു

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളില്‍ വീണ്ടും പ്രഫുല്‍ക്കാലം. തുടര്‍ച്ചയായി മൂന്നാം തവണയും ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ പ്രസിഡന്‍റായി പ്രഫുല്‍ പട്ടേലിനെ തിരഞ്ഞെടുത്തു. 2017 മുതല്‍ 2020 വരെ നാലു വര്‍ഷത്തേക്കാണ് പുതിയ കാലാവധി.

praful

എഐഎഫ്എഫിനെ കൂടുതല്‍ സുതാര്യമായി തന്നെ മുന്നോട്ടു നയിക്കുമെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പ്രഫുല്‍ വ്യക്തമാക്കി.

മുന്‍ ചീഫ് ജസ്റ്റിസ് ബിപിന്‍ ചന്ദ്ര കന്റ്പാലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. എതിരില്ലാതെയാണ് പ്രഫുല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ കമ്മിറ്റിയിലുണ്ടായിരുന്ന എല്ലാവരും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുന്‍ ക്യാബിനറ്റ് മന്ത്രി കൂടിയായ പ്രഫുല്‍ 2008ലാണ് എഐഎഫ്എഫ് പ്രസിഡന്‍റ് താല്‍ക്കാലികസ്ഥാനം ഏറ്റെടുക്കുന്നത്. ദീര്‍ഘകാലം ഈ സ്ഥാനം വഹിച്ച പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഹൃദയാഘാതത്തെ തുടര്‍ന്നു രാജിവച്ചതോടെയാണ് പ്രഫുലിനെ ചുമതലയേല്‍പ്പിച്ചത്. തൊട്ടടുത്ത വര്‍ഷം സ്ഥിരം പ്രസിഡന്‍റായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.

Story first published: Thursday, December 22, 2016, 12:31 [IST]
Other articles published on Dec 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+