For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റൊണാള്‍ഡോ വിരമിക്കുന്നു!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇതിഹാസം... അധികകാലമില്ല

നിലവില്‍ യുവന്റസിനായി കളിക്കുകയാണ് താരം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റൊണാള്‍ഡോ | Oneindia Malayalam

റോം: ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലോകത്തെ കോടിക്കണക്കിനുള്ള ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് അടുത്ത വര്‍ഷം കളി മതിയാക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നതായി 34 കാരനായ റോണോ വെളിപ്പെടുത്തിയത്.

ronaldo

നിലവില്‍ ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റസിന്റെ താരമാണ് റൊണാള്‍ഡോ. ലീഗിന്റെ പുതിയ സീസണിനു തുടക്കം കുറിക്കാനിരിക്കെയാണ് അദ്ദേഹം ആരാധകരെ നിരാശപ്പെടുത്തി വിരമിക്കലിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. 40 വയസ്സ് വരെ കളിക്കളത്തില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായി നേരത്തേ വെളിപ്പെടുത്തിയ റൊണാള്‍ഡോയുടെ പുതിയ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെയാണ് അഞ്ചു തവണ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം കൈക്കലാക്കിയിട്ടുള്ള റൊണാള്‍ഡോ കടന്നു പോവുന്നത്. ദേശീയ ടീമിനൊപ്പവും കളിച്ച ക്ലബ്ബുകള്‍ക്കൊപ്പവുമെല്ലാം അവിശ്വസനീയ പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. തന്റെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിനു വേണ്ടി 292 മല്‍സരങ്ങളില്‍ നിന്നും 311 ലീഗ് ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. കൂടാതെ 95 അസിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. മറ്റൊരു മുന്‍ ടീം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി 196 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ നിന്നും 84 ഗോളുകളും താരം നേടി. പല വ്യക്തിഗത റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള റൊണാള്‍ഡോ പോര്‍ച്ചുഗലിനൊപ്പവും വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

Story first published: Wednesday, August 21, 2019, 14:46 [IST]
Other articles published on Aug 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+