വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്ലാസിക് പോരാട്ടങ്ങള്‍; ഒഗ്‌ബോണയ്ക്ക് ഇറ്റാലിയന്‍ ടീമിലേക്ക് ക്ഷണം... വരുന്നത് കിയേലിനിക്കു പകരം

അര്‍ജന്റീന, ഇംഗ്ലണ്ട് എന്നിവരുമായി ഇറ്റലി സൗഹൃദ മല്‍സരങ്ങള്‍ കളിക്കുന്നുണ്ട്

റോം: അര്‍ജന്റീന, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ക്ലാസിക് സൗഹൃദ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കുള്ള ഇറ്റാലിയന്‍ ടീമിനെ കോച്ച് ലൂയിജി ഡിബാജിയോ പ്രഖ്യാപിച്ചു. പരിക്കു മൂലം പ്രമുഖ ഡിഫന്‍ഡര്‍ ജോര്‍ജിയോ കിയേലിനി കളിക്കുമോയെന്ന കാര്യം സംശയത്തിലായതിനാല്‍ വെസറ്റ്ഹാം പ്രതിരോധ താരം എയ്ഞ്ചലോ ഒഗ്‌ബോണയെ ഇറ്റാലിയന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററന്‍ ഡിഫന്‍ഡര്‍ കൂടിയായ കിയേലിനിക്ക് ഇറ്റാലിയന്‍ ലീഗിലെ കഴിഞ്ഞ മല്‍സരത്തില്‍ യുവന്റസിനു വേണ്ടി കളിക്കുന്നതിനിടെയാണ് പേശിക്കു പരിക്കേറ്റത്.

എക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറിഎക്‌സ്ട്രാ ടൈം ഗോളില്‍ ചെല്‍സി സെമിയില്‍... റൊണാള്‍ഡോയ്ക്ക് 50ാം ഹാട്രിക്ക്!! റയല്‍ കസറി

സ്വാര്‍ഥന്‍ ആയിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് മെസ്സിസ്വാര്‍ഥന്‍ ആയിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് മെസ്സി

1

കിയേലിനിയുട മെഡിക്കല്‍ പരിശോധനാ ഫലം വരാനിരിക്കെയാണ് ഒഗ്‌ബോണയെ ഇറ്റാലിയന്‍ ടീലില്‍ ഡിബിയാജിയോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പാലുമായി യുവന്റസ് ഗോള്‍രഹിത സമനില വഴങ്ങിയ മല്‍സരത്തിനു ശേഷമാണ് കിയേലിനിയുടെ പേശിക്ക് കടുത്ത വേദനയനുഭവപ്പെട്ടത്. തുടര്‍ന്നു താരം വിശദമായ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാവുകയായിരുന്നു.

സൗഹൃദ മല്‍സരങ്ങള്‍ക്കായി യാത്ര തിരിക്കുന്ന ഇറ്റലാിയന്‍ ടീമിനൊപ്പം കിയേലിനി ഉണ്ടാവില്ലെന്ന് യുവന്റസ് മാസിമിലിയാനോ അലെഗ്രി സ്ഥിരീകരിച്ചിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഈ മാസം 23നാണ് സൗഹൃദ ക്ലാസിക്കില്‍ ഇറ്റലി അര്‍ജന്റീനയുമായി കൊമ്പുകോര്‍ക്കുന്നത്. നാലു ദിവസത്തിനു ശേഷം വെംബ്ലിയില്‍ നടക്കുന്ന മറ്റൊരു ത്രില്ലറില്‍ അസൂറിപ്പട ഇംഗ്ലണ്ടുമായി മാറ്റുരയ്ക്കും.

Story first published: Monday, March 19, 2018, 9:25 [IST]
Other articles published on Mar 19, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X