Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബുംറയുടെ ഫേവറിറ്റ് ഫുട്‌ബോളറാര്? മെസ്സിയും റോണോയുമല്ല!! അതു സര്‍പ്രൈസ് താരം

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ സ്ഥാനം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ അപകടകാരിയായ അദ്ദേഹം നിലവില്‍ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ്. ക്രിക്കറ്റിനെ മാത്രമല്ല ഫുട്‌ബോളിനെയും നെഞ്ചിലേറ്റുന്ന താരം കൂടിയാണ് അദ്ദേഹം. കാല്‍പന്തു കളിയില്‍ തന്റെ ഫേവറിറ്റ് താരത്തെക്കുറിച്ച് ബുംറ ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.

നിലവില്‍ ലോക ഫുട്‌ബോളില ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന അര്‍ജന്റീയുടെ ലയണല്‍ മെസ്സിയോ, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയോ അല്ല ഇതെന്നതാണ് കൗതുകകരമായ കാര്യം. പകരം ഒരു സര്‍പ്രൈസ് താരത്തെയാണ് ഫേവറിറ്റായി ബുംറ ചൂണ്ടിക്കാണിച്ചത്. ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം.

JASPRIT BUMRAH

ബുംറയുടെ പ്രിയ താരം

സ്വീഡന്റെ മുന്‍ ഇതിഹാസ സ്‌ട്രൈക്കറായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ഫാനാണ് താനെന്നായിരുന്നു ജസ്പ്രീത് ബുംറ വെളിപ്പെടുത്തിയത്. കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്നയാളെ പിന്തുടരുന്ന ശീലം എനിക്കില്ല. 50 ആളുകള്‍ക്കു ഒരു വ്യക്തിയെ ഇഷ്ടമാണെങ്കില്‍ ഞാനും അതു തന്നെ ചെയ്യണമെന്ന് പറയാന്‍ പാടില്ല.

ഞാന്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചിന്റെ ആരാധകനാണ്. കാരണം അദ്ദേഹത്തിന്റെ കഥ എന്നില്‍ പ്രതിധ്വനിക്കുകയാണ്. എന്റെ കുടുംബത്തില്‍ നിന്നും മറ്റാരും തന്നെ കായിക രംഗത്തേക്കു വന്നിട്ടില്ല. ഒരുപാട് വിശ്വാസവും അവര്‍ക്കൊന്നും തന്നെ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്കൊരു ക്രിക്കറ്ററായി മാറാന്‍ കഴിയുമെന്ന വിശ്വാസം ഞാന്‍ സ്വയം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

ക്രിക്കറ്റിലേക്കു വന്ന സമയത്തു ഞാന്‍ വ്യത്യസ്തമായിട്ടായിരുന്നു ബൗള്‍ ചെയ്തിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെയാണ്. അതിനാല്‍ തന്നെ ആളുകള്‍ക്കു എന്നില്‍ വലിയ പ്രതീക്ഷയും ഇല്ലായിരുന്നു. ഇതെന്ത് ബൗളിങാണ്? ഇതു അധികകാലം നീണ്ടുനില്‍ക്കില്ലെന്നുമെല്ലാം അവര്‍ ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്നതായും ബുംറ വിശദമാക്കി.

ഇബ്രയുടെ കരിയര്‍

വെല്ലുവിളികള്‍ക്കെതിരേ പോരടിച്ച് ഉയര്‍ന്നു വന്നയാളാണ് സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചെന്നു ജസ്പ്രീത് ബുംറ പറയുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത കഥയാണ് ഇബ്രാഹിമോവിച്ചിലും എനിക്കു കാണാന്‍ സാധിച്ചത്. മറ്റൊന്നും തന്നെ ബാധിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്തു. എന്റെ കഥയുമായി അതിനു വളരെയേറ സാമ്യതയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഇവിടെയെത്തി നില്‍ക്കുന്നത്.

ZLATAN IBRAHIMOVIC

താന്‍ ആഗ്രഹിച്ചതു പോലെയാണ് ഇബ്രാഹിമോവിച്ച് ജീവിച്ചത്. നിങ്ങള്‍ക്കു അദ്ദേഹത്തെ ഇഷ്ടമാണെങ്കില്‍ നല്ല കാര്യം. ഇല്ലെങ്കില്‍ അങ്ങനെ ആയിക്കൊള്ളട്ടെ എന്നതാണ് ഇബ്രയുടെ രീതി. അദ്ദേഹത്തെ ഒരിക്കല്‍ നേരിട്ടു കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും ബുംറ വ്യക്തമാക്കി.

അതേസമയം, ഇബ്രാഹിമോവിച്ചിന്റെ ഫുട്‌ബോള്‍ കരിയറെടുത്താല്‍ ലോക ഫുട്‌ബോളിലെ ഏറ്റവും അപകടകാരിയായ സ്‌ട്രൈക്കര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ക്ലബ്ബ് കരിയറില്‍ 637 മല്‍സരങ്ങളില്‍ നിന്നായി 405 ഗോളുകളാണ് ഇബ്രാഹിമോവിച്ച് അടിച്ചുകൂട്ടിയത്.

യുവന്റസ്, ഇന്റര്‍മിലാന്‍, ബാഴ്‌സലോണ, എസി മിലാന്‍, പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങി യൂറോപ്പിലെ നിരവധി വമ്പന്‍ ക്ലബ്ബുകള്‍ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. സ്വീഡനു വേണ്ടി 122 മല്‍സരങ്ങളില്‍ നിന്നായി 62 ഗോളുകളും ഇബ്ര സ്‌കോര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് 41ാം വയസ്സില്‍ അദ്ദേഹം ഫുട്‌ബോളിനോടു ഗുഡ്‌ബൈ പറഞ്ഞത്.

Story first published: Saturday, November 23, 2024, 16:14 [IST]
Other articles published on Nov 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+