Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്രസീല്‍ ഇനി മഞ്ഞപ്പടയല്ല, നെയ്മര്‍പ്പട!! പഴയ രീതി വേണ്ട, എല്ലാം ടിറ്റെ തീരുമാനിച്ചു...

പുതിയമാറ്റങ്ങളുമായി ബ്രസീൽ | Oneindia Malayalam

കാലിഫോര്‍ണിയ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീമായിരുന്നു ലാറ്റിന്‍ രാജാക്കന്‍മാരായ ബ്രസീല്‍. എന്നാല്‍ പ്രതീക്ഷകളുടെ അമിതഭാരവും പേറിയിറങ്ങിയ മഞ്ഞപ്പട ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറവി വീണ് പുറത്താവുകയായിരുന്നു. ഓരോ മല്‍സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്‍മാരെന്ന വ്യത്യസ്ത തന്ത്രമാണ് ബ്രസീല്‍ കോച്ച് ടിറ്റെ ലോകകപ്പില്‍ പരീക്ഷിച്ചത്.

എന്നാല്‍ ഈ രീതി വേണ്ടെന്നു വയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. മറ്റു ടീമുകളെപ്പോലെ ഒരു സ്ഥിരം ക്യാപ്റ്റനെന്ന സങ്കല്‍പ്പത്തിലേക്കു ടിറ്റെയും മാറുകയായിരുന്നു.

നെയ്മര്‍ ഇനി സ്ഥിരം ക്യാപ്റ്റന്‍

നെയ്മര്‍ ഇനി സ്ഥിരം ക്യാപ്റ്റന്‍

സ്ഥിരം ക്യാപ്റ്റന്‍ ആരെന്ന ചോദ്യത്തിന് ടിറ്റെയ്ക്കു ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിലവില്‍ ബ്രസീലിന്റെ ഐക്കണ്‍ താരവും പോസ്റ്റര്‍ ബോയിയുമായ നെയ്മര്‍. പിഎസ്ജിയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മറെ ടീമിന്റെ സ്ഥിരം ക്യാപ്റ്റനാക്കുന്നതായി ടിറ്റെ പ്രഖ്യാപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ അമേരിക്കയ്‌ക്കെതിരേ സൗഹൃദ മല്‍സരം നടക്കാനിരിക്കെയാണ് നെയ്മറിനെ സ്ഥിരം നായകനായി തിരഞ്ഞെടുത്തത്.

ലോകകപ്പില്‍ ക്രൂശിക്കപ്പെട്ടു

ലോകകപ്പില്‍ ക്രൂശിക്കപ്പെട്ടു

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയ താരം നെയ്മറായിരുന്നു. റഫറിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പലപ്പോഴും ഫൗള്‍ അഭിനയിച്ച് നെയ്മര്‍ ഗ്രൗണ്ടില്‍ വീണുരുണ്ടത് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ചിരുന്നു.
ലോകകപ്പിലെ വിമര്‍ശനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ക്യാപ്റ്റനെന്ന പുതിയ ഉത്തരവാദിത്വമേറ്റെടുത്ത് തന്റെ മോശം പ്രതിച്ഛായ മായ്ക്കാനൊരുങ്ങുകയാണ് നെയ്മര്‍.

റഷ്യയില്‍ രണ്ടു ഗോള്‍ മാത്രം

റഷ്യയില്‍ രണ്ടു ഗോള്‍ മാത്രം

പരിക്കുമൂലം മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് ലോകകപ്പിനു തൊട്ടുമുമ്പ് നെയ്മര്‍ ബ്രസീല്‍ ടീമില്‍ തിരിച്ചെത്തിയത്. 26 കാരനായ സൂപ്പര്‍ താരത്തിന് ലോകകപ്പില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടു ഗോളുകള്‍ മാത്രമാണ് റഷ്യയില്‍ നെയ്മര്‍ നേടിയത്.

കൂടുതല്‍ പഠിക്കാന്‍ ശ്രമം

കൂടുതല്‍ പഠിക്കാന്‍ ശ്രമം

സ്ഥിരം ക്യാപ്റ്റനെന്ന പുതിയ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി കോച്ച് ടിറ്റെയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ നെയ്മര്‍ പറഞ്ഞു. പല കാര്യങ്ങളും ഇതിനകം പഠിക്കാന്‍ സാധിച്ചു. ഇനിയും പലതും പഠിക്കേണ്ടതുണ്ട്. ക്യാപ്റ്റനെന്ന പുതിയ ഉത്തരവാദിത്വം ഇതിന് തന്നെ സഹായിക്കുമെന്നും താരം വിശദമാക്കി.

ലോകകപ്പില്‍ ഏറെ ഫൗളുകള്‍ ഏറ്റുവാങ്ങി

ലോകകപ്പില്‍ ഏറെ ഫൗളുകള്‍ ഏറ്റുവാങ്ങി

ലോകകപ്പില്‍ താന്‍ ഏറെ ഫൗളുകള്‍ ഏറ്റുവാങ്ങിയതായി വിമര്‍ശമനങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു നെയ്മര്‍ മറുപടി നല്‍കി. അന്നത്തെ സംഭവങ്ങളില്‍ നിന്നും ഒരു പാഠം പഠിക്കാന്‍ സാധിച്ചു. ക്യാപ്റ്റന്‍സി കൂടി വന്നതോടെ തന്റെ ഉത്തരവാദിത്വം വര്‍ധിച്ചിരിക്കുകയാണ്. നന്നായി കളിക്കുന്നതു കൊണ്ടാണ് തനിക്കു ഈ ചുമതല നല്‍കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Friday, September 7, 2018, 11:28 [IST]
Other articles published on Sep 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+