ലണ്ടന്‍: പുതിയ സീസണിനു മുന്നോടിയായി ആദ്യത്തെ സൈനിങ് നടത്തിയിരിക്കുകയാണ് ഇംഗ്ലീഷ് പവര്‍ഹൗസുകളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. പല വമ്പന്‍ യൂറോപ്യന്‍ ക്ലബ്ബുകളും നോട്ടമിട്ടു വച്ചിരുന്ന ഡച്ച് മിഡ്ഫീല്‍ഡര്‍ ഡോണി വാന്‍ ഡി ബീക്കിനെയാണ് യുനൈറ്റഡ് തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. ഡച്ച് ടീം അയാക്സില്‍ നിന്നാണ് 40 മില്ല്യണ്‍ യൂറോയ്ക്കു താരത്തിന്റെ വരവ്. യുനൈറ്റഡുമായി അഞ്ചു വര്‍ഷത്തെ കരാറില്‍ ഡോണി ഒപ്പുവച്ചു.
കുറച്ചു കാലമായി യുനൈറ്റഡ് നോട്ടമിട്ടു വച്ചിരുന്ന താരമായിരുന്നു അദ്ദേഹം. പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, നെമഞ്ജ മാറ്റിച്ച്, ഫ്രെഡ് എന്നിവരുള്‍പ്പെടുന്ന മധ്യനിരയില്‍ ഇനി ഡോണിയുമുണ്ടാവും. യുനൈറ്റഡ് കോച്ച് ഒലെ ഗണ്ണാര്‍ സോള്ഷ്യേര് ഏറെ ഇഷ്ടപ്പെടുന്ന യുവ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ അയാക്സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു 23കാരനായ താരം കാഴ്ചവച്ചത്.
യുവേഫ ചാംപ്യന്‍സ് ലീഗില്‍ അയാക്സിനെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ ഡോണി നിര്‍ണായക പങ്കു വഹിച്ചിരുന്നു. 17 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളാണ് താരം നേടിയത്. യുവന്റസ്, ചെല്‍സി, ടോട്ടനം ഹോട്സ്പര്‍ എന്നിവര്‍ക്കെതിരേയും ഡോണി സ്കോര്‍ ചെയ്തിരുന്നു.
മഹത്തായ ചരിത്രമുള്ള ഒരു ക്ലബ്ബിനൊപ്പം ചേരാന്‍ അവസരം ലഭിച്ചത് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ലെന്നു യുനൈറ്റഡുമായി കരാര്‍ ഒപ്പുവച്ച ശേഷം ഡോണി പ്രതികരിച്ചു. അയാക്സിലെ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. ഞാന്‍ കളിച്ചു വളളര്ന്നത് അവിടെയാണ്. അതുകൊണ്ടു തന്നെ ആ ക്ലബ്ബുമായി പ്രത്യേക അടുപ്പം തന്നെയുണ്ടാവും. കരിയറിലെ അടുത്തൊരു ഘട്ടത്തിലേക്കു കടക്കാനും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനും ഞാന്‍ തയ്യാറായിക്കഴിഞ്ഞു. അതിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേക്കാള്‍ വലിയൊരു ക്ലബ്ബില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
34ാം നമ്പര്‍ ജഴ്സിയാണ് ഡോണിക്കു യുനൈറ്റഡില്‍ നല്‍കിയിരിക്കുന്നത്. അയാക്സിന്റെ യൂത്ത് അക്കാദമിയിലൂടെ ഉയര്‍ന്നു വന്ന താരമാണ് അദ്ദേഹം. നിലവില്‍ ലോക ഫുട്ബോളിലെ ഏറ്റവും പ്രതീക്ഷ നല്കുന്ന യുവ മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി ഡോണി മാറിക്കഴിഞ്ഞു. റയല്‍ മാഡ്രിഡ്, ബാഴ്സലോണ, ടോട്ടനം ഹോട്സ്പര്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ നേരത്തേ ഡോണിക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യുനൈറ്റഡിനൊപ്പം ടോരാന് മിഡ്ഫീല്‍ഡര്‍ തീരുമാനിക്കുകയായിരുന്നു.