വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഐഎസ്എല്‍: മുംബൈ മുന്നോട്ടു തന്നെ, ജംഷഡ്പൂരിനെയും വീഴ്ത്തി

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം

1
2026466

ജംഷഡ്പൂര്‍: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇത്തവണ മിന്നുന്ന ഫോമില്‍ കളിക്കുന്ന ജംഷഡ്പൂര്‍ എഫ്‌സിയെയാണ് മുംബൈ മുട്ടുകുത്തിച്ചത്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. തൊട്ടുമുമ്പത്തെ കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സിയെയും മുംബൈ ഞെട്ടിച്ചിരുന്നു. തുടരെ രണ്ടാം ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ നാലാമതുള്ള ജംഷഡ്പൂരിനൊപ്പമെത്തുകയും ചെയ്തു. മികച്ച ഗോള്‍ ശരാശരിയിലാണ് ജംഷഡ്പൂര്‍ നാലാമതു നില്‍ക്കുന്നത്.

ISL

ഇരുപകുതികളിലുമായി പൗലോ മക്കാഡോ (15ാം മിനിറ്റ്), റെയ്‌നിയര്‍ ഫെര്‍ണാണ്ടസ് (56) എന്നിവരുടെ ഗോളുകളാണ് ജംഷഡ്പൂരിന്റെ മൈതാനത്ത് മുംബൈയ്ക്കു ജയം സമ്മാനിച്ചത്. ജംഷഡ്പൂരിന്റെ ഗോള്‍ 37ാം മിനിറ്റില്‍ ടിരിയുടെ വകയായിരുന്നു. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ജംഷഡ്പൂരായിരുന്നു മുന്നിട്ടുനിന്നതെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് മുംബൈ വിലപ്പെട്ട എവേ ജയവും മൂന്നു പോയിന്റും സ്വന്തമാക്കുകയായിരുന്നു.

16ാം മിനിറ്റില്‍ തകര്‍പ്പനൊരു ഗോളിലൂടെയാണ് മക്കാഡോ മുംബൈയുടെ അക്കൗണ്ട് തുറന്നത്. കോര്‍ണര്‍ ഫ്‌ളാഗിന് അടുത്തു നിന്ന് മുംബൈയ്ക്ക് അനുകുലമായി ഫ്രീകിക്ക്. മക്കാഡോയുടെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് ജംഷഡ്പൂര്‍ ഗോളി സുബ്രതാ പാലിനെ നിഷ്പ്രഭനാക്കി വലയില്‍ തുളഞ്ഞു കയറുകയായിരുന്നു. ഗോള്‍ മടക്കാന്‍ തുടരെ മുന്നേറ്റങ്ങള്‍ നടത്തിയ ജംഷഡ്പൂര്‍ 37ാം മിനിറ്റില്‍ സമനിവ പിടിച്ചുവാങ്ങുകയും ചെയ്തു. പിറ്റിയുടെ കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ടിരി വലയ്ക്കുള്ളിലാക്കുകയായിരുന്നു. 57ാം മിനിറ്റില്‍ മറ്റൊരു മനോഹരമായ ഗോളിലൂടെ മുംബൈ ലീഡ് തിരികെ വാങ്ങുകയായിരുന്നു. അമൊഡു സൊഗുവിന്റെ പാസ് ഇടിമിന്നല്‍ ഷോട്ടിലൂടെയാണ് ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചത്.

Story first published: Thursday, December 19, 2019, 21:44 [IST]
Other articles published on Dec 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X