Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സാലയുടെ അസാന്നിധ്യം ലോകകപ്പില്‍ ഈജിപ്തിനെ കാര്യമായി ബാധിക്കുമെന്ന് കോച്ച്

കെയ്‌റോ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഈജിപ്ത് ലോകകപ്പിനെത്തുമ്പോള്‍ സൂപ്പര്‍താരം മുഹമ്മദ് സല പരിക്കിന്റെ പിടിയിലാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെതിരെ കളിക്കുമ്പോഴായിരുന്നു ലിവര്‍പൂള്‍ താരം സലയ്ക്ക് പരിക്കേറ്റത്. ഇതോടെ ലോകകപ്പിലെ ആദ്യ മത്സരങ്ങള്‍ താരത്തിന് നഷ്ടമാകും.

mohamed

സല ഇല്ലാതെ കളിക്കാനാണ് ഇപ്പോള്‍ തയ്യാറെടുക്കുന്നതെന്ന് ടീമിന്റെ പരിശീലകന്‍ ഹെക്ടര്‍ കൂപ്പര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ലാറ്റിനമേരിക്കന്‍ ടീം കൊളംബിയയുമായുള്ള സൗഹൃദ മത്സരത്തില്‍ ടീം ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. സലയുടെ അസാന്നിധ്യം കളിയില്‍ വ്യക്തമാവുകയും ചെയ്തു.

കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒന്നില്‍പോലും ജയിക്കാന്‍ കഴിയാത്തത് പരിശീലകനെ അലട്ടുന്നുണ്ട്. ഒക്ടോബറില്‍ കോംഗോയെ തോല്‍പ്പിച്ചശേഷം ഈജിപ്തിന് ജയം അകലെയാണ്. ലോകകപ്പിന് മുന്‍പ് ബെല്‍ജിയവുമായും സന്നാഹമത്സരമുണ്ട്. ഇതില്‍ ജയിക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

മിന്നലാക്രമണം നടത്താന്‍ കഴിയാത്തത് തന്നെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പരിശീലകന്‍ തുറന്നു പറഞ്ഞു. പ്രതിരോധത്തില്‍നിന്നും പൊടുന്നനെ ആക്രമണം നടത്താന്‍ അതിവേഗക്കാരനായ സല ടീമിലില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് ആകുമ്പോഴേക്കും ഈ മേഖലയില്‍ മാറേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story first published: Monday, June 4, 2018, 9:37 [IST]
Other articles published on Jun 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+