For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പാക് വലയില്‍ പന്തെത്തിച്ച് തുടങ്ങി... ഇപ്പോള്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും ഭീഷണി!! ഒരേയൊരു ഛേത്രി

ഇരട്ടഗോളുമായാണ് കരിയറിലെ 100ാം മല്‍സരം താരം ആഘോഷിച്ചത്

ദില്ലി: ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരമെന്ന പദവിയിലേക്ക് അതിവേഗം വളരുകയാണ് സ്റ്റാര്‍ സ്‌ട്രൈക്കറും ക്യാപ്റ്റനുമായ സുനില്‍ ഛേത്രി. കഴിഞ്ഞ ദിവസം കരിയറിലെ 100ാമത്തെ മല്‍സരം ഇരട്ടഗോള്‍ നേട്ടത്തോടെയാണ് അദ്ദേഹം ആഘോഷിച്ചത്. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ആഫ്രിക്കയില്‍ നിന്നുള്ള കെനിയയെ ഇന്ത്യ 3-0ന് തകര്‍ത്ത കളിയില്‍ രണ്ടു ഗോളുകളും ഛേത്രിയുടെ വകയായിരുന്നു.

നിലവില്‍ മല്‍സരരംഗത്തുള്ള ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്ത് ഛേത്രിയുണ്ടെന്നത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തുന്നതാണ്. ഇതിഹാസ താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമേ ഇനി ഇന്ത്യന്‍ നായകനു മുന്നിലുള്ളൂ. ഛേത്രിയുടെ കരിയറിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്കു
ഒന്നു കണ്ണോടിക്കാം.

അരങ്ങേറ്റം പാകിസ്താനെതിരേ (ജൂണ്‍ 12, 2005)

അരങ്ങേറ്റം പാകിസ്താനെതിരേ (ജൂണ്‍ 12, 2005)

2005 ജൂണ്‍ 12ന് പാകിസ്താനെതിരായ മല്‍സരത്തിലൂടെയാണ് ഛേത്രി ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. കന്നി മല്‍സരം തന്നെ താരം മോശമാക്കിയില്ല. ചിരവൈരികളായ പാകിസ്താന്റെ വലയില്‍ പന്തെത്തിച്ച് ഛേത്രി തന്റെ തുടക്കം സ്വപ്‌നതുല്യമാക്കി മാറ്റി. പിന്നീട് ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് ആയി ഈ അഞ്ചടി ഏഴിഞ്ചുകാരന്‍ മാറുന്നതാണ് കണ്ടത്.

ഹാട്രിക്കുമായി ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത സമ്മാനിച്ചു (ഓഗസ്റ്റ് 13, 2008)

ഹാട്രിക്കുമായി ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത സമ്മാനിച്ചു (ഓഗസ്റ്റ് 13, 2008)

2008 ഓഗസ്റ്റ് 13ന് നടന്ന മല്‍സരം ഛേത്രിക്കു ഒരിക്കലും മറക്കാനാവില്ല. താജിക്കിസ്താനെ 4-1ന് മുക്കി ഇന്ത്യ എഎഫ്എസി ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കിയപ്പോള്‍ ഛേത്രിയായിരുന്നു ഹീറോ. ഹാട്രിക്കുമായി താരം ഇന്ത്യക്കു വേണ്ടി കസറി. 27 വര്‍ഷത്തിനു ശേഷമായിരുന്നു ഇന്ത്യ ഏഷ്യന്‍ കപ്പിനു യോഗ്യത കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് ഇന്ത്യ കടപ്പെട്ടിരുന്നത് ഛേത്രിയോടായിരുന്നു.
ഛേത്രിയും ഇന്ത്യന്‍ ഫുട്‌ബോളിലെ മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ ബെയ്ച്ചുങ് ബൂട്ടിയയും ചേര്‍ന്നുള്ള കൂട്ടുകെട്ട് അക്കാലത്ത് വന്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

കിര്‍ഗിസ്താനെതിരേ ചരിത്രം കുറിച്ച ഗോള്‍ (ജൂണ്‍ 13, 2017)

കിര്‍ഗിസ്താനെതിരേ ചരിത്രം കുറിച്ച ഗോള്‍ (ജൂണ്‍ 13, 2017)

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13നു നടന്ന ബെംഗളൂരുവില്‍ നടന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ കിര്‍ഗിസ്താനെ ഇന്ത്യ 1-0നു തോല്‍പ്പിച്ചപ്പോള്‍ വിജയഗോള്‍ ഛേത്രിയുടെ വകയായിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്നായിരുന്നു ഇത്.
ഈ ഗോള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിപ്പുള്ളതായിരുന്നു. കാരണം ഈ മല്‍സരത്തിലെ ജയം ഇന്ത്യയെ ഫിഫ ഫാങ്കിങില്‍ ആദ്യ 100 സ്ഥാനങ്ങളിലെത്താന്‍ സഹായിച്ചു. കൂടാതെ നാലാം തവണയും ഏഷ്യന്‍ കപ്പില്‍ കളിക്കാന്‍ ഇന്ത്യക്കു യോഗ്യത സമ്മാനിച്ചത് ഈ ജയമായിരുന്നു.

2011ലെ ഏഷ്യന്‍ കപ്പ്

2011ലെ ഏഷ്യന്‍ കപ്പ്

2011ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പങ്കെടുത്തപ്പോള്‍ ഛേത്രിയും സംഘത്തിലുണ്ടായിരുന്നു. ഛേത്രി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമെന്ന നിലയില്‍ ഇന്ത്യ പരാജയമാറി മാറി. കരുത്തരായ ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ, ബഹ്‌റയ്ന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം. പക്ഷെ ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായി.
എന്നാല്‍ ലോക ഫുട്‌ബോളിലെ വന്‍ താരങ്ങള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു പൊരുതാന്‍ അവസരം ലഭിച്ചത് വലിയ അനുഭവമായിരുന്നുവെന്നാണ് ടൂര്‍ണമെന്റിനു ശേഷം ഛേത്രി പ്രതികരിച്ചത്.

ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനിൽ ഛേത്രി | Oneindia Malayalam
ആരാധകരോട് അഭ്യര്‍ഥന

ആരാധകരോട് അഭ്യര്‍ഥന

ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കും ഐഎസ്എല്ലിനുമെല്ലാം ആവേശം വിതറാന്‍ നിരവധി കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്താറുണ്ടെങ്കിലും ദേശീയ ടീമിന്റെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്ക് വളരെ കുറച്ച് കാണികള്‍ മാത്രമേ വരാറുള്ളൂ. ഇതില്‍ മനംനൊന്താണ് ഛേത്രി രണ്ടു ദിവസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.
ദേശീയ ടീമിനെ പിന്തുണയ്ക്കാന്‍ ദയവ് ചെയ്ത് നിങ്ങള്‍ സ്റ്റേഡിയത്തിലെത്തണമെന്നായിരുന്നു വീഡിയോയിലൂടെ ഛേത്രി അഭ്യര്‍ഥിച്ചത്. ഇതു ഫലം കാണുകയും ചെയ്തു. ഛേത്രിയുടെ 100ാം മല്‍സരത്തിന് നിരവധി പേരാണ് സ്‌റ്റേഡിയത്തില്‍ ടീമിനു പിന്തുണയുമായി വന്നത്.
ഛേത്രി ഹാട്രിക്കുമായി മിന്നിയ തൊട്ടുമുമ്പത്തെ മല്‍സരം കാണാന്‍ വെറും 2000 പേര്‍ മാത്രമേ സ്റ്റേഡിയത്തില്‍ എത്തിയിരുന്നുള്ളൂ. ഇതിനെ തുടര്‍ന്നാണ് കാണികളുടെ പിന്തുണ അഭ്യര്‍ഥിച്ച് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.

Story first published: Tuesday, June 5, 2018, 11:01 [IST]
Other articles published on Jun 5, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+