Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വമ്പന്‍ ജയത്തോടെ യുണൈറ്റഡും ചെല്‍സിയും; വോള്‍വ്‌സിനെ വീഴ്ത്തി ആഴ്‌സണല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും ആഴ്‌സണലും. പഴയ പ്രതാപം ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ പന്ത് തട്ടുന്ന യുണൈറ്റഡ് ബോണ്‍മൗത്തിനെ രണ്ടിനെതിരേ അഞ്ച് ഗോളിനാണ് തകര്‍ത്തുവിട്ടത്. സ്വന്തം തട്ടകത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് യുണൈറ്റഡിന്റെ തിരിച്ചുവരവ്. 15ാം മിനുട്ടില്‍ ജൂനിയര്‍ സ്റ്റാനിസ്ലാസ് ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചപ്പോള്‍ 29ാം മിനുട്ടില്‍ മാസന്‍ ഗ്രീന്‍വുഡ് ഗോള്‍മടക്കി. പിന്നീടങ്ങോട്ട് ചുവന്ന ചെകുത്താന്‍മാരുടെ സര്‍വാധിപത്യമായിരുന്നു.

പെനാല്‍റ്റി

35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റാഷ്‌ഫോര്‍ഡും ആദ്യ പകുതിയുടെ അധികസമയത്ത് അന്തോണി മാര്‍ഷ്യലും യുണൈറ്റഡിന്റെ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 49ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോഷ്വാ കിങ് ബോണ്‍മൗത്തിന് തിരിച്ചുവരവ് പ്രതീക്ഷ നല്‍കി. എന്നാല്‍ 54ാം മിനുട്ടില്‍ ഗ്രീന്‍വുഡും 59ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസും വലകുലുക്കിയതോടെ 5-2ന്റെ വമ്പന്‍ ജയം യുണൈറ്റഡ് ആഘോഷിച്ചു.33 മത്സരത്തില്‍ നിന്ന് 55 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.

ചെല്‍സി

വാറ്റ്‌ഫോര്‍ഡിനെതിരേ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചെല്‍സിയുടെ ജയം. സ്വന്തം കോട്ടയില്‍ എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെയുള്ള പ്രകടനമാണ് ലംപാര്‍ഡിന്റെ ശിഷ്യന്മാര്‍ കാഴ്ചവെച്ചത്. 28ാം മിനുട്ടില്‍ ഒലിവര്‍ ജിറൗഡ് ചെല്‍സിയുടെ സ്‌കോര്‍ബോര്‍ഡ് തുറന്നപ്പോള്‍ 43ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി വില്യന്‍ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ റോസ് ബാര്‍ക്കിലിയാണ് ചെല്‍സിക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചത്. 33 മത്സരത്തില്‍ നിന്ന് 57 പോയിന്റുള്ള ചെല്‍സി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ആ സമയത്ത് സൗരവ് ഗാംഗുലിയോട് വല്ലാത്ത വെറുപ്പ് തോന്നി; വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍

ജയം ആഴ്‌സണലും

വോള്‍വ്‌സിനെതിരേ 2-0ന്റെ ജയം ആഴ്‌സണലും സ്വന്തമാക്കി.സന്ദര്‍ശകരായെത്തിയാണ് ഗണ്ണേഴ്‌സ് ചെന്നായക്കൂട്ടത്തെ വേട്ടയാടിയത്. 43ാം മിനുട്ടില്‍ ബുക്കായോ സാക്ക ആഴ്‌സണലിനെ മുന്നിലെത്തിച്ചപ്പോള്‍ 86ാം മിനുട്ടില്‍ അലക്‌സാണ്ടര്‍ ലാക്കസെറ്റ ഗണ്ണേഴ്‌സിന് രണ്ടാം ഗോളും സമ്മാനിച്ചു. തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ആഴ്‌സണല്‍ 33 മത്സരത്തില്‍ നിന്ന് 49 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.52പോയിന്റുള്ള വോള്‍വ്‌സ് ആറാം സ്ഥാനത്തും.

മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷറഫെ മൊര്‍ത്താസയുടെ രണ്ടാം കോവിഡ് പരിശോധനയും പോസിറ്റീവ്

സീരി എ

മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 3-0ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ചു.രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 49ാം മിനുട്ടില്‍ കെലീച്ചി ഇഹിനാച്ചോയും 77ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും ജാമി വാര്‍ഡിയുമാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്.58 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്.

സച്ചിനെക്കുറിച്ച് ആദ്യം കേട്ടത് വെളിപ്പെടുത്തി വഖാര്‍, ഇത്ര കേമനാവുമെന്ന് പ്രതീക്ഷിച്ചില്ല

സീരി എയില്‍ എസി മിലാന്‍ ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. 23ാം മിനുട്ടില്‍ ഹക്കന്‍ കാല്‍ഹനോഗു,34ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ച് 59ാം മിനുട്ടില്‍ ആന്റി റെബിക്ക് എന്നിവരാണ് മിലാനുവേണ്ടി വലകുലുക്കിയത്. 30 മത്സരത്തില്‍ നിന്ന് 46 പോയിന്റുള്ള എസി മിലാന്‍ ആറാം സ്ഥാനത്താണ്.68 പോയിന്റുള്ള ലാസിയോ രണ്ടാം സ്ഥാനത്തും.

Story first published: Sunday, July 5, 2020, 11:03 [IST]
Other articles published on Jul 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+