Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആ സമയത്ത് സൗരവ് ഗാംഗുലിയോട് വല്ലാത്ത വെറുപ്പ് തോന്നി; വെളിപ്പെടുത്തി നാസര്‍ ഹുസൈന്‍

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും ധൈര്യശാലിയായ നായകനാരെന്ന ചോദ്യത്തിന് സൗരവ് ഗാംഗുലിയെന്നാവും കൂടുതലാളുകളും ഉത്തരം നല്‍കുക. കാരണം ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ അണിനിരന്ന സമയത്ത് ഇന്ത്യന്‍ ടീമിനെ നയിച്ച് ചരിത്ര നേട്ടത്തിലേക്ക് എത്തിച്ച ഗാംഗുലിയെ ഇന്ത്യന്‍ ആരാധകര്‍ ദാദയെന്നാണ് വിശേഷിപ്പിക്കുന്നത്. കൊല്‍ക്കത്തയുടെ രാജകുമാരനായ ഗാംഗുലിയോട് കയര്‍ക്കാന്‍ എന്ന് എതിര്‍ ടീം താരങ്ങളെല്ലാം ഭയപ്പെട്ടിരുന്നു.

ഇപ്പോഴിതാ ഗാംഗുലിയെ വെറുത്തുപോയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനായ നാസര്‍ ഹുസൈന്‍. അദ്ദേഹം ടോസ് ചെയ്യാനായി എന്നെ കാത്തുനിര്‍ത്തിച്ച സമയത്ത് വല്ലാതെ വെറുപ്പുതോന്നിയെന്നാണ് നാസര്‍ ഹുസൈന്‍ പറഞ്ഞത്. ഇംഗ്ലണ്ടിനെതിരേ കളിക്കുമ്പോള്‍ ടോസിടാന്‍ എപ്പോഴും ഗാംഗുലി വൈകിയെത്തുമായിരുന്നു. എല്ലായ്‌പ്പോഴും ഗാംഗുലി ടോസിടാന്‍ സമയമായി എന്ന് പറയേണ്ട അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

01

എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ കമന്ററി ബോക്‌സില്‍ അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചു. അദ്ദേഹം നല്ലൊരു മനുഷ്യനാണ്.എന്നാല്‍ കമന്ററി ബോക്‌സിലും ഗാംഗുലി വൈകിയാണെത്താറ്. അദ്ദേഹത്തിനൊപ്പമേ എതിരെയോ കളിക്കുമ്പോള്‍ ഗാംഗുലിയെ ചിലപ്പോള്‍ നമുക്ക് ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തെ കാണുമ്പോള്‍ നല്ല മനുഷ്യനെന്ന് തോന്നുമെന്നും നാസര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുവരും 1990ലാണ് ദേശീയ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തുന്നത്.നാസര്‍ ഹുസൈന്‍ ഇംഗ്ലണ്ടിനെ 45 ടെസ്റ്റിലും 56 ഏകദിനത്തിലും നയിച്ചിട്ടുണ്ട്. 96 ടെസ്റ്റില്‍ നിന്ന് 5764 റണ്‍സും 88 ഏകദിനത്തില്‍ നിന്ന് 2332റണ്‍സുമാണ് അദ്ദേഹം നേടിയത്. 334 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 20698 റണ്‍സും നാസറിന്റെ പേരിലുണ്ട്.ഗാംഗുലി 2000-2005 കാലയളവിലായി 49 ടെസ്റ്റിലും 1999-2005 കാലയളവിലായി 146 ഏകദിനത്തിലുമാണ് ഇന്ത്യയെ നയിച്ചത്.

2002ലെ നാറ്റ് വെസ്റ്റ് സീരിയസ് ഫൈനലില്‍ ഇംഗ്ലണ്ടുയര്‍ത്തിയ 326 വിജയലക്ഷ്യം ഇന്ത്യ മറികടന്നതും തുടര്‍ന്ന് ജേഴ്‌സിയൂരി വീശി ഗാംഗുലി നടത്തിയ ആഘോഷവും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം നല്‍കുന്ന സംഭവമാണ്. ഇതിന് ശേഷം നടന്ന ഏകദിന ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴും 82 റണ്‍സിന്റെ ജയം ഇന്ത്യക്കായിരുന്നു. ഇന്ത്യക്കുവേണ്ടി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 32 വിക്കറ്റും 311 ഏകദിനത്തില്‍ നിന്നായി 11363 റണ്‍സും 100 വിക്കറ്റും ഗാംഗുലിയുടെ പേരിലുണ്ട്.59ഐപിഎല്‍ കളിച്ച ഗാംഗുലി 1349 റണ്‍സും 10 വിക്കറ്റും അക്കൗണ്ടിലാക്കി.

വിരമിച്ച ശേഷവും ക്രിക്കറ്റില്‍ സജീവമാണ് ഇരുവരും.നാസര്‍ കമന്റേറ്ററായാണ് കൂടുതല്‍ ശോഭിക്കുന്നത്.ഗാംഗുലി നിലവിലെ ബിസിസി ഐ പ്രസിഡന്റാണ്.ഐസിസിയുടെ പുതിയ ചെയര്‍മാന്‍ സ്ഥാനത്തിനായി ഗാംഗുലിയും മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Sunday, July 5, 2020, 10:42 [IST]
Other articles published on Jul 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+