Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബ്ലാസ്റ്റേഴ്‌സില്‍ വീണ്ടുമൊരു മലയാളിത്തിളക്കം... മഞ്ഞപ്പടയ്ക്ക് പന്തു തട്ടാന്‍ ഇനി റിസ്വാന്‍ അലിയും

തൃക്കരിപ്പൂര്‍: കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് മറ്റൊരു മലയാളി താരം കൂടി. കാസര്‍കോഡ് നിന്നുള്ള മിഡ്ഫീല്‍ഡര്‍ റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടത്. ഐ ലീഗിന്റെ രണ്ടാം ഡിവിഷനില്‍ മല്‍സരിക്കുന്ന ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയാണ് റിസ്വാന്‍ ബൂട്ടണിയുന്നത്. രണ്ടാം ഡിവിഷന്‍ ഐ ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും താരം ഗോള്‍ നേടിയിരുന്നു. ഓസോണ്‍ എഫ്‌സി, ഫത്തേഹ് എഫ്‌സി എന്നിവര്‍ക്കെതിരേയായിരുന്നു ഗോളുകള്‍.

1

ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് റാഫിയുടെ നാട്ടുകാരന്‍ കൂടിയാണ് റിസ്വാന്‍. വള്‍വക്കാട് സാംസ്‌കാരിക സംഘം പരിശീലനക്കളരിയിലൂടെയണ് റിസ്വാന്‍ വരവറിയിക്കുന്നത്. കോച്ച് ഉദിനൂര്‍ കെ വി ഗോപാലനാണ് റിസ്വാന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. സബ് ജൂനിയര്‍ ഡിസ്ട്രിക്റ്റ് ടീം ക്യാപ്റ്റനായി പിന്നീട് തിരഞ്ഞെടുക്കപ്പെട്ട റിസ്വാന് കൊല്ലത്തെ സായിയിലേക്കും സെലക്ഷന്‍ ലഭിച്ചു. ഇതു വഴി കേരളത്തിന്റെ സന്തോഷി ട്രോഫി ക്യാംപിലേക്കും റിസ്വാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ സന്തോഷ് ട്രോഫി ക്യാംപിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും റിസ്വാന്‍ തന്റെ പേരില്‍ കുറിച്ചു. സൂപ്പര്‍ താരം ഐഎം വിജയന്റെ റെക്കോര്‍ഡാണ് ഈ കാസര്‍കോഡുകാരന്‍ തിരുത്തിയത്.

2

പൂനെ എഫ്‌സിയുയെ അക്കാദമിയില്‍ സെലക്ഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റിസ്വാന് ഗോകുലം എഫിയില്‍ നിന്നും വിളി വരുന്നത്. ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഫുട്‌ബോളില്‍ കണ്ണൂര്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു റിസ്വാന്‍. അന്ന് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ പ്രകടനം റിസ്വാനെ ഐ ലീഗ് ക്ലബ്ബായ ചെന്നൈ സിറ്റി എഫ്‌സിയില്‍ എത്തിച്ചിരുന്നു. ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ ഒപ്പുവച്ച റിസ്വാനെ അധികം വൈകാതെ ഐഎസ്എല്ലിലും കാണാനായേക്കും.

Story first published: Friday, March 23, 2018, 15:16 [IST]
Other articles published on Mar 23, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+