Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയും സലായുമല്ല, യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! അവാര്‍ഡുകള്‍ തൂത്തുവാരി റയല്‍

യൂറോപ്പിലെ കിങ് ഇനി മോഡ്രിച്ച്!! | Oneindia Malayalam

പാരീസ്: ലോക ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസ്സിയുടെയും ആധിപത്യത്തിനു വിരാമം. റഷ്യന്‍ ലോകകപ്പില്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ചാണ് ഇവരുടെ ആധിപത്യം തകര്‍ത്തത്.യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇത്തവണ മോഡ്രിച്ച് സ്വന്തമാക്കുകയായിരുന്നു.

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്നാം തവണയും ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിക്കാനായതാണ് മോഡ്രിച്ചിനെ ജേതാവാക്കിയത്.

റൊണാള്‍ഡോയെയും സലായെയും പിന്തള്ളി

റൊണാള്‍ഡോയെയും സലായെയും പിന്തള്ളി

വോട്ടിങില്‍ മുന്‍ ടീമംഗവും പോര്‍ച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലാ എന്നിവരെ മറികടന്നാണ് മോഡ്രിച്ചിന്റെ നേട്ടം.
ചാംപ്യന്‍സ് ലീഗിലെ വിവിധ ക്ലബ്ബുകളുടെ പരിശീലകരും യൂറോപ്പില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമാണ് വോട്ടിങിലൂടെ വിജയിയെ തിരഞ്ഞെടുത്തത്.

അഭിമാനമുഹൂര്‍ത്തമെന്ന് മോഡ്രിച്ച്

കരിയറിലെ അഭിമാനമുഹൂര്‍ത്തമാണ് ഇതെന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം മോഡ്രിച്ച് പ്രതികരിച്ചത്. ഈ അവാര്‍ഡ് സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മാത്രമല്ല മികച്ച മിഡ്ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും മോഡ്രിച്ച് കൈക്കലാക്കി.

റയലിന്റെ ആധിപത്യം

റയലിന്റെ ആധിപത്യം

യുവേഫയുടെ അവാര്‍ഡ് നിശയില്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ റയലിന്റെ സമ്പൂര്‍ണ ആധിപത്യമാണ് കണ്ടത്. പ്രധാനപ്പെട്ട അഞ്ച് അവാര്‍ഡുകളും റയല്‍ സ്വന്തമാക്കി. മോഡ്രിച്ചിന്റെ ഇരട്ട പുരസ്‌കാരം കൂടാതെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് റയലിന്റെ കെയ്‌ലര്‍ നവാസാണ്. റയല്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് മികച്ച ഡിഫന്‍ഡറായപ്പോള്‍ മികച്ച ഫോര്‍വേഡ് സീസണിനു ശേഷം ക്ലബ്ബ് വിട്ടു യുവന്റസിലെത്തിയ റൊണാള്‍ഡോയാണ്.

Story first published: Friday, August 31, 2018, 10:41 [IST]
Other articles published on Aug 31, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+