സ്‌പെയിനിനെ തിരിച്ചുകൊണ്ടുവരാന്‍ ബാഴ്‌സയുടെ സൂപ്പര്‍ കോച്ച് എത്തുന്നു
ബാഴ്‌സലോണ: ലോകകപ്പ് ഫേവറിറ്റുകളായി എത്തിയശേഷം മോശം പ്രകടനത്തോടെ നാട്ടിലേക്ക് തിരിച്ചുകയറിയ സ്‌പെയിന്‍ പുതിയ പരിശീലകനായി നീക്കം തുടങ്ങി. ബാഴ്‌സലോണയുടെ മുന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെയാണ് സ്‌പെനിന്റെ പ്രഥമ പരിഗണനയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റയല്‍ മാഡ്രിഡുമായി കരാറില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ലോകകപ്പിന് തൊട്ടുമുന്‍പ് ജുലന്‍ ലോപ്‌റ്റെഗ്വിയെ സ്‌പെയിന്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഫെര്‍ണാണ്ടോ ഹിയേറോയെ താത്കാലിക പരിശീലകനാക്കുകയും ചെയ്തു. ലോകകപ്പിന് ശേഷം ഫെര്‍ണാണ്ടോ രാജിവെച്ചതോടെയാണ് ലൂയിസ് എന്റിക്വയെ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ സമീപിച്ചത്.

2014-2017 സമയത്ത് ബാഴ്സ പരിശീലകനായിരുന്ന എന്റിക്വെ മികവുകാട്ടിയശേഷമാണ് ടീമില്‍ നിന്നും പുറത്തുപോയത്. എന്റിക്വെയുടെ കീഴില്‍ രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും മൂന്ന് കിങ്സ് കപ്പും ബാഴ്‌സലോണ സ്വന്തമാക്കിയിരുന്നു. റയലിന്റെയും ബാഴ്സയുടെയും മുന്‍ മിഡ്ഫീല്‍ഡര്‍ കൂടിയായ എന്റിക്വയുമായി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് റുബിയലെസ് കരാറിലേര്‍പ്പെട്ടതായി സൂചനയുണ്ട്. അതേസമയം, ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകണം നല്‍കിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications