Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോക്കിങ്!! മെസ്സിയില്ലാതെ ലോക ഫുട്‌ബോളര്‍ പട്ടിക, 12 വര്‍ഷത്തിനു ശേഷമാദ്യം

മെസ്സിയില്ലാതെ ലോക ഫുട്‌ബോളര്‍ സാധ്യത പട്ടിക | Oneindia Malayalam

പാരീസ്: ഫിഫയുടെ ലോക ഫുട്‌ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ സാധ്യതാ പട്ടികയിലുള്ള അവസാനത്തെ മൂന്നു പേരുകള്‍ പുറത്തുവിട്ടു. ഫുട്‌ബോള്‍ പ്രേമികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ് ലിസ്റ്റ്. തുടര്‍ച്ചയായി 11 വര്‍ഷവും അവസാന മൂന്നു പേരില്‍ ഒരാളാവുകയും അഞ്ചു തവണ കാല്‍പ്പന്തുകളിയിലെ രാജാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി ഇത്തവണ അവസാന മൂന്നില്‍ ഇല്ല.

നിലവിലെ ജേതാവും മെസ്സിയുടെ മുഖ്യ എതിരാളിയുമായ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ക്രൊയേഷ്യന്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച്, ഈജിപ്ഷ്യന്‍ സെന്‍സേഷന്‍ മുഹമ്മദ് സലാ എന്നിവരാണ് പ്ലെയര്‍ ഓഫ് ദി ഇയറിനുള്ള അന്തിമ ലിസ്റ്റിലുള്ളത്. ഈ മാസം 24നാണ് വിജയിയെ പ്രഖ്യാപിക്കുന്നത്.

മെസ്സി പുറത്താവുന്നത് 2006നു ശേഷമാദ്യം

മെസ്സി പുറത്താവുന്നത് 2006നു ശേഷമാദ്യം

മെസ്സിയും റൊണാള്‍ഡോയുമില്ലാത്ത ലോക ഫുട്‌ബോളര്‍ പട്ടികയെക്കുറിച്ച് ഫുട്‌ബോള്‍ ലോകത്തിന് ആലോചിക്കാന്‍ കൂടി പറ്റില്ലായിരുന്നു. കാരണം, 2007 മുതല്‍ മെസ്സി അവസാന മൂന്നു പേരിലൊരാളായി ലിസ്റ്റിലുണ്ടായിരുന്നു. 2007, 08 വര്‍ഷങ്ങളില്‍ റണ്ണറപ്പായ അദ്ദേഹം 2009ലാണ് ആദ്യമായി ജേതാവായത്. പിന്നീട് 2010, 11, 12, 15 വര്‍ഷങ്ങളിലും മെസ്സി ലോക ഫുട്‌ബോളര്‍ക്കുള്ള പരമോന്നത പുരസ്‌കാരത്തിന് അവകാശിയായി.

റെക്കോര്‍ഡിടുമോ റൊണാള്‍ഡോ?

റെക്കോര്‍ഡിടുമോ റൊണാള്‍ഡോ?

തന്നെ വെല്ലുവിളിക്കാന്‍ ഇത്തവണ മെസ്സി ഇല്ലെന്നു വ്യക്തമായതോടെ റൊണാള്‍ഡോയുടെ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ അഞ്ചു പുരസ്‌കാരങ്ങള്‍ വീതം റെക്കോര്‍ഡ് പങ്കിടുകയാണ്. ഇത്തവണ ജേതാവാകാന്‍ സാധിച്ചാല്‍ പുതിയ റെക്കോര്‍ഡിടാന്‍ റോണോയ്ക്കാവും.
2008, 13, 14, 16, 17 വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടം

ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടം

തന്റെ മുന്‍ ക്ലബ്ബും സ്പാനിഷ് വമ്പന്‍മാരുമായ റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് കിരീടവിജയത്തിലേക്കു നയിക്കാന്‍ കഴിഞ്ഞുവെന്നതാണ് റൊണാള്‍ഡോയെ ഇത്തവണ അന്തിമ പട്ടികയിലെത്തിച്ചത്. 15 ഗോളുകളുമായി ചാംപ്യന്‍സ് ലീഗിലെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.
എന്നാല്‍ ലോകകപ്പില്‍ പോര്‍ച്ചുഗലിനൊപ്പം അത്ര മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നത് റൊണാള്‍ഡോയുടെ പോരായ്മയാണ്.

മോഡ്രിച്ച് നേടുമോ?

മോഡ്രിച്ച് നേടുമോ?

ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നിലനിര്‍കത്തുകയെന്ന റൊണാള്‍ഡോയുടെ മോഹങ്ങള്‍ക്കു ഇത്തവണ ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തുക റയലിലെ മുന്‍ ടീമംഗവും ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് ജനറലുമായ ലൂക്കാ മോഡ്രിച്ചായിരിക്കും.
കാരണം ക്ലബ്ബിനൊപ്പം മാത്രമല്ല രാജ്യത്തിനൊപ്പവും ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. റയലിനൊപ്പം ഹാട്രിക് ചാംപ്യന്‍സ് ലീഗ് വിജയത്തില്‍ പങ്കാളിയായ മോഡ്രിച്ച് ക്രൊയേഷ്യയെ റഷ്യന്‍ ലോകകപ്പില്‍ റണ്ണറപ്പാക്കുകയും ചെയ്തിരുന്നു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു.
യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും കഴിഞ്ഞ ദിവസം മോഡ്രിച്ചിനെ തേടിയെത്തിയിരുന്നു. ഈ ലിസ്റ്റിലും റൊണാള്‍ഡോ, സലാ എന്നിവരാണ് മോഡ്രിച്ചിനൊപ്പം അന്തിമ ലിസ്റ്റിലുണ്ടായിരുന്നത്.

സലായ്ക്കു സാധ്യത കുറവ്

സലായ്ക്കു സാധ്യത കുറവ്

ഫിഫയുടെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ഇത്തവണ സലായ്ക്കു ലഭിക്കാന്‍ സാധ്യത കുറവാണ്. ലിവര്‍പൂളിനായി നടത്തിയ മാസ്മരിക പ്രകടനമാണ് സലായെ കരിയറിലാദ്യമായി ഫിഫയുടെ അന്തിമ പട്ടികയിലെത്തിച്ചത്. വിവിധ ടൂര്‍ണമെന്റിലായി 44 ഗോളുകളാണ് കഴിഞ്ഞ സീസണില്‍ സലാ അടിച്ചുകൂട്ടിയത്. ലിവര്‍പൂളിനെ വര്‍ഷങ്ങള്‍ക്കു ശേഷം യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിച്ചത് അദ്ദേഹത്തിന്റെ ഗോളടിമികവായിരുന്നു.
എന്നാല്‍ ലോകകപ്പില്‍ ഈജിപ്ത് നേരത്തേ പുറത്തായതിനാല്‍ സലായ്ക്ക് കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല.

ഗ്രീസ്മാനും തഴയപ്പെട്ടു

ഗ്രീസ്മാനും തഴയപ്പെട്ടു

മെസ്സി മാത്രമല്ല ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിയോ ഗ്രീസ്മാനും ബാലണ്‍ ഡിയോര്‍ അന്തിമ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടെല്ലന്നത് ശ്രദ്ധേയമാണ്. കാരണം രാജ്യത്തിനായും തന്റെ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിനു വേണ്ടിയും മിന്നുന്ന പ്രകടനമാണ് ഗ്രീസ്മാന്‍ കാഴ്ചവച്ചത്.
അത്‌ലറ്റികോയെ യൂറോപ്പ ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയില്‍ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്‌ട്രൈക്കര്‍ക്കു സാധിച്ചു. കൂടാതെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിലെ വിജയികളാക്കുന്നതിനും ഗ്രീസ്മാന്റെ സംഭാവന വലുതായിരുന്നു.

കോച്ച് പട്ടികയില്‍ ഫ്രഞ്ച് ആധിപത്യം

കോച്ച് പട്ടികയില്‍ ഫ്രഞ്ച് ആധിപത്യം

ഫിഫയുടെ മികച്ച കോച്ചിനുള്ള പുരസ്‌കാരപട്ടികയില്‍ ഫ്രഞ്ച് ആധിപത്യമാണ്. അവസാന മൂന്നംഗ ലിസ്റ്റിലെ രണ്ടു പേരും ഫ്രഞ്ചുകാരാണ്. ഫ്രാന്‍സിനെ ലോക ചാംപ്യന്മാരാക്കിയ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ്, റയല്‍ മാഡ്രിഡിനെ ഹാട്രിക് ചാംപ്യന്‍സ് ലീഗ് വിജയത്തിലേക്കു നയിച്ച സിനദിന്‍ സിദാന്‍ എന്നിവര്‍ക്കൊപ്പം ചരിത്രത്തിലാദ്യമായി ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിച്ച സ്ലാക്കോ ഡാലിച്ചും പുരസ്‌കാര സാധ്യതാ പട്ടികയിലുണ്ട്.

പുഷ്‌കാസ് പുരസ്‌കാപട്ടികയില്‍ മെസ്സി

പുഷ്‌കാസ് പുരസ്‌കാപട്ടികയില്‍ മെസ്സി

പ്ലെയര്‍ ഓഫ് ദി ഇയര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള പുഷ്‌കാസ് സാധ്യതാ ലിസ്റ്റില്‍ ലയണല്‍ മെസ്സി ഇടംപിടിച്ചിട്ടുണ്ട്. 10 പേരുടെ ലിസ്റ്റാണ് ഫിഫ പുറത്തുവിട്ടത്. ആരാധകരാണ് വോട്ടിങിലൂടെ മികച്ച ഗോള്‍ തിരഞ്ഞെടുക്കുന്നത്.
മെസ്സിയെക്കൂടാതെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരെത് ബേല്‍, ഡെനിസ് ചെറിഷേവ്, ക്രിസ്‌റ്റോഡൊപോലോസ്, ഡി അറാസ്‌കെയ്റ്റ്, മക്ഗ്രീ, ബെഞ്ചമിന്‍ പവാര്‍ഡ്, റിക്കാര്‍ഡോ ക്വറെസ്മ, മുഹമ്മദ് സലാ എന്നിവരാണ് ലിസ്റ്റിലെ മറ്റു കളിക്കാര്‍.

Story first published: Tuesday, September 4, 2018, 10:08 [IST]
Other articles published on Sep 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+