Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി ഹാട്രിക്കില്‍ ബാഴ്‌സയ്ക്ക് തകര്‍പ്പന്‍ ജയം, റയലും മുന്നോട്ട്; യുവന്റസിനും ബയേണിനും തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗ മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനും ജയം. ബാഴ്‌സലോണ 5-2ന് മല്ലോര്‍ക്കയെ തകര്‍ത്തപ്പോള്‍ റയല്‍ മാഡ്രഡി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാനിയോളിനേയാണ് മറികടന്നത്. ലീഗില്‍ 15 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണ 34 പോയന്റുമായി ഒന്നാം സ്ഥാനത്തും അത്രതന്നെ പോയന്റുമായി റയല്‍ രണ്ടാമതും നില്‍ക്കുന്നു.

ലാ ലീഗ

ലാ ലീഗ

സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് ആണ് ബാഴ്‌സയ്ക്ക് ജയം അനായാസമാക്കിയത്. 17, 41, 83 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍. ഗ്രിസ്മാന്‍(7), ലൂയിസ് സുവാരസ്(43) എന്നിവരും വിജയികള്‍ക്കായി ഗോള്‍ നേടി. ബദ്മിര്‍(35, 64) മല്ലോര്‍ക്കയ്ക്കായും സ്‌കോര്‍ ചെയ്തു. റാഫേല്‍ വരാനെ(37), ബെന്‍സിമ(79) എന്നിവര്‍ റയലിനായി ഗോള്‍ കണ്ടെത്തി. ലീഗിലെ മറ്റു മത്സരഫലങ്ങള്‍, ഗ്രനാഡ 3-0 ആല്‍വെസ്, ലവാന്റെ 2-4 വലെന്‍സിയ.

ഇറ്റാലിയന്‍ സീരി എ

ഇറ്റാലിയന്‍ സീരി എ

ഇറ്റാലിയന്‍ സീരി എ യില്‍ യുവന്റസിന് അടിതെറ്റി. ലാസിയോ 3-1നാണ് ചാമ്പ്യന്മാരെ അട്ടിമറിച്ചത്. ലൂയിസ് ഫിലിപ്പ്(45+1), സാവിച്ച്(74), സൈസാഡോ(90+5) എന്നിവര്‍ ലാസിയോയ്ക്കുവേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ(25) യുവന്റസിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. മറ്റൊരു കളിയില്‍ അറ്റ്‌ലാന്റ 3-2ന് വെറോണയെ തോല്‍പ്പിച്ചു. ഉദിനെസും നാപ്പോളും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ 15 കളികളില്‍ നിന്നും 38 പോയന്റുമായി ഇന്റര്‍മിലാന്‍ ഒന്നാം സ്ഥാനത്തും 36 പോയന്റുമായി യുവന്റസ് രണ്ടാമതും നില്‍ക്കുന്നു.

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്; ലിവര്‍പൂള്‍ ബഹുദൂരം മുന്നില്‍

ജര്‍മന്‍ ബുണ്ടസ് ലീഗ

ജര്‍മന്‍ ബുണ്ടസ് ലീഗ

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് തോല്‍വി വഴങ്ങി. ലീഗില്‍ ഒന്നാംസ്ഥാനത്തുള്ള ഗ്ലാഡ്ബഷ് ആണ് 2-1ന് ബയേണിനെ തോല്‍പ്പിച്ചത്. വിജയികള്‍ക്കായി ബെന്‍സെബെയ്‌നി(60, 90+2) ഇരട്ടഗോള്‍ നേടിയപ്പോള്‍ ഇവാന്‍ പെരിസിച്ച്(49) ബയേണിനായി സ്‌കോര്‍ ചെയ്തു. മറ്റു മത്സരഫലങ്ങള്‍, ബൊറൂസിയ ഡോട്ട്മുണ്ട് 5-0 ഡസ്സല്‍ഡോര്‍ഫ്, ഔസ്ബര്‍ഗ് 2-1 മെയ്ന്‍സ്, ലെയ്പ്‌സിഗ് 3-1 ഹോഫെന്‍ഹെയിം, ഫ്രെയ്ബര്‍ഗ് 1-0 വോള്‍ഫ്‌സ്ബര്‍ഗ്, ലെവര്‍കുസന്‍ 2-1 ഷാല്‍ക്കെ. ഗ്ലാഡ്‌ബെഷ് 14 കളികളില്‍നിന്നും 31 പോയന്റുമായി ഒന്നാം സ്ഥാനത്തും 30 പോയന്റുമായി ലെയ്പ്‌സിഗ് രണ്ടാമതും നില്‍ക്കുന്നു.

ചെല്‍സിയെ ഞെട്ടിച്ച് എവര്‍ട്ടന്‍; ലിവര്‍പൂളിനും ടോട്ടനത്തിനും ജയം

ഫ്രഞ്ച് ലീഗ്

ഫ്രഞ്ച് ലീഗ്

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ജയത്തോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മോണ്‍പില്ലിയെറിനെ 3-1നാണ് പിഎസ്ജി തോല്‍പ്പിച്ചത്. നെയ്മര്‍(74), എംബാപ്പെ(76), ഇക്കാര്‍ഡി(81) എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടി. പരേഡസിന്റെ സെല്‍ഫ്‌ഗോളാണ് മോണ്‍പില്ലിയെറിന്റെ അക്കൗണ്ടിലുള്ളത്. മറ്റു മത്സരഫലങ്ങള്‍, മൊണാക്കോ 3-0 അമിനെസ്, നൈസ് 4-1 മെറ്റ്‌സ്, റെന്നെസ് 2-1 ആന്‍ഗേഴ്‌സ്, സ്ട്രാസ്ബര്‍ഗ് 4-2 ടൗളോസ്. ലീഗില്‍ 16 കളികളില്‍നിന്നും 39 പോയന്റുമായാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മാഴ്‌സെല്ലി 31 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.

Story first published: Sunday, December 8, 2019, 10:04 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+