Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിയെ ഞെട്ടിച്ച് യുണൈറ്റഡ്; ലിവര്‍പൂള്‍ ബഹുദൂരം മുന്നില്‍

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ നഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും സിറ്റിയും തമ്മില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡിന് ജയം. 2-1നാണ് യുണൈറ്റഡ് സിറ്റിടെ കീഴ്‌പ്പെടുത്തിയത്. മത്സരത്തില്‍ ഭൂരിഭാഗം സമയവും പന്ത് കൈവശംവെച്ച് കളിച്ചിട്ടും കൂടുതല്‍ ഗോളാക്രമണങ്ങള്‍ നടത്തിയിട്ടും സിറ്റിക്ക് ജയം സ്വന്തമാക്കാനായില്ല. ജയത്തോടെ ലീഗില്‍ അഞ്ചാം സ്ഥാനത്തേക്കുയരാനും യുണൈറ്റഡിന് കഴിഞ്ഞു.

സിറ്റിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലാണ് യുണൈറ്റഡ് രണ്ട് ഗോളും നേടിയത്. മാര്‍ക്കസ് റാഷ്‌ഫോഡ് 23-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റിയില്‍ മുന്നില്‍ കടന്ന യുണൈറ്റഡ് 29-ാം മിനിറ്റില്‍ മാര്‍ഷ്യലിന്റെ ഗോളില്‍ വീണ്ടും ലീഡെടുത്തു. 85-ാം മിനിറ്റില്‍ പ്രതിരോധനിരതാരം ഒട്ടമെന്‍ഡിയാണ് സിറ്റിക്കായി ഒരു ഗോള്‍ തിരിച്ചടിച്ചത്. ഒട്ടേറെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ സിറ്റി 22 തവണ ഗോള്‍ശ്രമങ്ങള്‍ നടത്തിയെങ്കിലും കാര്യമുണ്ടായില്ല.

united beat manchester city

തോല്‍വികളും സമനിലകളുമായി ലീഗില്‍ തപ്പിത്തടയുകയായിരുന്ന യുണൈറ്റഡ് അവസാന രണ്ട് വമ്പന്‍ മത്സരത്തില്‍ ജയം സ്വന്തമാക്കിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. കഴിഞ്ഞ മത്സരത്തില്‍ ടോട്ടനത്തെയാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. 16 കളികളില്‍നിന്നും യുണൈറ്റഡ് 24 പോയന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോള്‍. തോല്‍വിയോടെ സീസണില്‍ കിരീടം നിലനിര്‍ത്താമെന്ന സിറ്റിയുടെ മോഹങ്ങളും ഏറെക്കുറെ അവസാനിച്ചു. 16 കളികളില്‍നിന്നും 32 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 46 പോയന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്.

Story first published: Sunday, December 8, 2019, 9:37 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+