Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെല്‍സിയെ ഞെട്ടിച്ച് എവര്‍ട്ടന്‍; ലിവര്‍പൂളിനും ടോട്ടനത്തിനും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ഞെട്ടിച്ച് എവര്‍ട്ടന്‍. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് എവര്‍ട്ടന്റെ ജയം. സീസണില്‍ മോശം ഫോമില്‍ തുടരുന്ന എവര്‍ട്ടന് വലിയ ആശ്വാസമാകുന്ന ജയമാണ് ചെല്‍സിക്കെതിരേ നേടിയത്. അഞ്ചാം മിനുട്ടില്‍ റിച്ചാര്‍ലിസണിലൂടെ അക്കൗണ്ട് തുറന്ന എവര്‍ട്ടന്‍ 49ാം മിനുട്ടില്‍ കാള്‍വര്‍ട്ട് ലെവിനിലൂടെ ലീഡുയര്‍ത്തി. 52ാം മിനുട്ടില്‍ മാറ്റിയോ കൊവാസിക്കിലൂടെ ചെല്‍സി ഒരു ഗോള്‍ മടക്കിയെങ്കിലും 84ാം മിനുട്ടില്‍ ലെവിനിലൂടെ മൂന്നാം ഗോള്‍ നേടി എവര്‍ട്ടന്‍ വിജയം ഉറപ്പിച്ചു. 29 പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്താണ്. 17 പോയിന്റുള്ള എവര്‍ട്ടന്‍ 14ാം സ്ഥാനത്തും.

സീസണില്‍ തോല്‍വി അറിയാതെയുള്ള ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു.ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്.35ാം മിനുട്ടില്‍ അലക്‌സ് ഓക്‌സ്ലേഡ് ചേമ്പര്‍ലെയ്ന്‍ തുടക്കമിട്ടപ്പോള്‍ 44ാം മിനുട്ടില്‍ നാബി കെയ്റ്റയും 54ാം മിനുട്ടില്‍ മുഹമ്മദ് സലാഹും ചേര്‍ന്ന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.46 പോയിന്റുമായി ലിവര്‍പൂളാണ് പട്ടികയില്‍ തലപ്പത്ത്.15ാം സ്ഥാനത്താണ് ബേണ്‍മൗത്ത്.

evertonvschelsea

മാഞ്ചസ്റ്റര്‍യുണൈറ്റഡിനോടേറ്റ തോല്‍വിക്ക് വമ്പന്‍ ജയംകൊണ്ട് പ്രായശ്ചിത്തം ചെയ്ത് ടോട്ടനം.എതിരില്ലാത്ത അഞ്ച് ഗോളിന് ബേണ്‍ലിയെയാണ് ടോട്ടനം തോല്‍പ്പിച്ചത്.നാലാം മിനുട്ടില്‍ ഹാരി കെയ്ന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു.ഒമ്പതാം മിനുട്ടില്‍ ലൂക്കാസ് രണ്ടാം ഗോള്‍ നേടിയപ്പോള്‍ 32ാം മിനുട്ടില്‍ സണ്‍ഹ്യൂങ് മിന്നിലൂടെ ടോട്ടനം മൂന്നാം ഗോള്‍ ചേര്‍ത്തു.54ാം മിനുട്ടില്‍ ഹാരി കെയ്ന്‍ നാലാം ഗോള്‍ ചേര്‍ത്തപ്പോള്‍ 74ാം മിനുട്ടില്‍ മൗസോ സിസോക്കോ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.23 പോയിന്റുള്ള ടോട്ടനം ആറാം സ്ഥാനത്താണ്.ബേണ്‍ലി 13ാം സ്ഥാനത്തും.

Story first published: Sunday, December 8, 2019, 8:48 [IST]
Other articles published on Dec 8, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+