Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി മടങ്ങിയെത്തുന്നു!! ഒപ്പം അഗ്വേറോ, ഡിമരിയ... ഇനിയാണ് കളി, ഹിഗ്വയ്‌ന്റെ വഴി അടയുന്നു

മെസ്സി മടങ്ങിയെത്തുന്നു, ഇനിയാണ് കളി | Oneindia Malayalam

ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിനു ശേഷം അര്‍ജന്റീന ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ സ്‌ട്രൈക്കറുമായ ലയണല്‍ മെസ്സി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം ടീമില്‍ നിന്നു മാറിനില്‍ക്കുന്നത്. ഈ മാസം നടന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും മെസ്സി അര്‍ജന്റീനയ്ക്കായി കളിച്ചിരുന്നില്ല. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഗ്വാട്ടിമാല, കൊളംബിയ എന്നിവര്‍ക്കെതിരേ കോച്ച് ലയണല്‍ സ്‌കലോനി കളത്തിലിറക്കിയത്.

മെസ്സിയുടെ മടങ്ങിവരവ് സംബന്ധിച്ച് കോച്ച് സ്‌കലോനിക്കോ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനോ കൃത്യമായ ധാരണ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അടുത്ത മാസം ചിരവൈരികളായ സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ മെസ്സിയടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

 മെസ്സി തിരിച്ചെത്തും, മറ്റു പലരും

മെസ്സി തിരിച്ചെത്തും, മറ്റു പലരും

മെസ്സി മാത്രമല്ല ലോകകപ്പിനുശേഷം അര്‍ജന്റീനയ്ക്കായി കളിച്ചിട്ടില്ലാത്ത സൂപ്പര്‍ താരങ്ങളായ സെര്‍ജിയോ അഗ്വേറോയും എയ്ഞ്ചല്‍ ഡി മരിയയും അടക്കമുള്ളവര്‍ അടുത്ത മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ മടങ്ങിയെത്തുമെന്ന് രാജ്യത്തെ പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ദേശീയ ഫുട്‌ബോള്‍ അസോസിയേഷനോ കോച്ച് സ്‌കലോനിയോ പ്രതികരിച്ചിട്ടില്ല.

 ടീമിനെ 21ന് പ്രഖ്യാപിക്കും

ടീമിനെ 21ന് പ്രഖ്യാപിക്കും

അടുത്ത മാസം ഈജിപ്തിനെതിരേയും ചിരവൈരികളായ ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയ്ക്കു സൗഹൃദ മല്‍സരങ്ങളുള്ളത്. ഈ രണ്ടു മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ കോച്ച് സ്‌കലോനി ഈ മാസം 21ന് പ്രഖ്യാപിക്കും.
സൗദി അറേബ്യയിലാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന അര്‍ജന്റീന- ബ്രസീല്‍ ക്ലാസിക്ക് പോരാട്ടം നടക്കുന്നത്. 16നാണ് ഈ ക്ലാസിക്ക് പോരാട്ടം. 11നാണ് ഈജിപ്തുമായി അര്‍ജന്റീന ഏറ്റുമുട്ടുന്നത്.

ആരൊക്കെ തിരിച്ചെത്തും?

ആരൊക്കെ തിരിച്ചെത്തും?

പുതുതായി പ്രഖ്യാപിക്കുന്ന അര്‍ജന്റീന ടീമില്‍ ആരൊക്കെ തിരിച്ചെത്തുമെന്നതിനെക്കുറിച്ച് സ്‌കലോനി സൂചനകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും കഴിഞ്ഞ ലോകകപ്പില്‍ ടീമിലുണ്ടായിരുന്ന ചിലരെ അദ്ദേഹം തിരിച്ചുവിളിക്കുമെന്നാണ് അഭ്യൂഹങ്ങള്‍.
മെസ്സിയെക്കൂടാതെ സെര്‍ജിയോ അഗ്വേറോ, എയ്ഞ്ചല്‍ ഡിമരിയ, നിക്കോളാസ് ഒട്ടാമെന്‍ഡി, എഡ്വാര്‍ഡോ സാല്‍വിയോ, ഗബ്രിയേല്‍ മെര്‍ക്കാഡോ എന്നിവരും തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. മെര്‍ക്കാഡോയും സാല്‍വിയോയും നേരത്തേ നടന്ന സൗഹൃദ മല്‍സരങ്ങള്‍ക്കുള്ള ടീമില്‍ ഇടംപിടിച്ചവരാണ്. എന്നാല്‍ പരിക്കുമൂലം ഇരുവരും പിന്‍മാറുകയായിരുന്നു.

ചിലരെ നിലനിര്‍ത്തും

ചിലരെ നിലനിര്‍ത്തും

ഗ്വാട്ടിമാല, കൊളംബിയ എന്നിവര്‍ക്കെതിരേ നടന്ന സൗഹൃദ മല്‍സരങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചില യുവതാരങ്ങളെ കോച്ച് സ്‌കലോനി നിലനിര്‍ത്തിയേക്കും. ഗോണ്‍സാലോ മാര്‍ട്ടിനസ്, ഫ്രാങ്കോ സെര്‍വി, ലോറ്റാറെ മാര്‍ട്ടിനസ്, മൗറോ ഇക്കാര്‍ഡി എന്നിവരെല്ലാം ടീമില്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

 ഹിഗ്വയ്‌ന്റെ ഭാവി അവതാളത്തില്‍

ഹിഗ്വയ്‌ന്റെ ഭാവി അവതാളത്തില്‍

എസി മിലാന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയ്‌ന് അര്‍ജന്റീന ടീമിലേക്കു ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് ദേശീയ ചാനല്‍ സൂചിപ്പിക്കുന്നത്. പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം കഴിഞ്ഞ ലോകകപ്പില്‍ നിരാശപ്പെടുത്തിയിരുന്നു.

Story first published: Friday, September 14, 2018, 15:44 [IST]
Other articles published on Sep 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+