Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറിയയെ കണ്ടു പഠിക്കാം... കെ ലീഗിന് കിക്കോഫ്, മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍

സോള്‍: കൊവിഡ്-19നെ തുടര്‍ന്ന് നിശ്ചലമായ കായിക ലോകത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കി ദക്ഷിണ കൊറിയ. രാജ്യത്തെ മുന്‍നിര പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായ കെ ലീഗിന് കിക്കോഫ്. കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു രണ്ടു മാസത്തോളം വൈകിയ ലീഗിന് വെള്ളിയാഴ്ചയാണ് തുടക്കമായത്. സുരക്ഷാ മുന്‍കരുതലുകളെ തുടര്‍ന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലായിരുന്നു മല്‍സരം. സീസണിലെ ആദ്യ മല്‍രസരത്തില്‍ ജിയോന്‍ബ്യുക്ക് ഹ്യുണ്ടായ് മോട്ടോഴ്‌സും സുവോന്‍ സാംസണ് ബ്ലുവിങും തമ്മില്‍ ഏറ്റുമുട്ടി.

1

ജിയോന്‍ബ്യുക്ക് ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ ഹോംഗ്രൗണ്ടും ലോകകപ്പ് സ്റ്റേഡിയവുമായ ജിയോന്‍ജു സ്‌റ്റേഡിയമാണ് മല്‍സരത്തിനു വേദിയായത്. പതിവുപോലെ ആതിഥേയ ടീമിനു വേണ്ടി ആര്‍പ്പുവിളിക്കാന്‍ കാണികളൊന്നും സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. കോച്ചുമാരും പകരക്കാരുമെല്ലാം മാസ്‌കുകള്‍ ധരിച്ചാണ് സൈഡ് ബെഞ്ചില്‍ ഇരുന്നത്. ഏഷ്യ, യൂറോപ്പ് എന്നീവിടങ്ങളിലായി 10 രാജ്യങ്ങള്‍ കെ ലീഗിന്റെ തല്‍സമയ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നു. വെള്ളിയാഴ്ച നടന്ന ആദ്യ മല്‍സരം വിവിധ ചാനലുകള്‍ വഴിയും ട്വിറ്റര്‍, യൂട്യൂബ് വഴിയും ഇംഗ്ലീഷ് കമന്ററിയോടെ തല്‍സമയം സംപ്രേക്ഷണം ചെയ്തിരുന്നു.

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ കെ ലീഗ് ചാംപ്യന്‍മാര്‍ കൂടിയായ ജിയോന്‍ബ്യുക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കി. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. മല്‍സരം ഗോള്‍രഹിതമായി കലാശിക്കുമെന്നിരിക്കെയാണ് ജിയോന്‍ബ്യുക്ക് നിര്‍ണായക ഗോള്‍ കണ്ടെത്തിയത്. നിശ്ചിത സമയം അവസാനിക്കാന്‍ ഏഴു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ സ്‌ട്രൈക്കര്‍ ലീ ഡോങ് ഗൂക്കിന്റെ വകയായിരുന്നു ടീമിന്റെ വിജയഗോള്‍. മഹാമാരിക്കെതിക്കെതിരായ പോരാട്ടത്തിനു ചുക്കാന്‍ പിടിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി സൂചകമായി താങ്ക്‌സ് ടു യു ചാലഞ്ചിന് കൊറി തുടക്കമിട്ടിരുന്നു. ഗോള്‍ നേടിയ ശേഷം ഒപ്പ് വയ്ക്കുന്ന ആംഗ്യത്തോടെ ആഹ്ലാദ പ്രകടനം നടത്തിയാണ് ലീ ചാലഞ്ചില്‍ പങ്കാളിയായത്.

കൊറിയയില്‍ തുടക്കമിട്ട രണ്ടാമത്തെ ടൂര്‍ണമെന്റ് കൂടിയാണ് കെ ലീഗ്. രാജ്യത്തെ ബേസ് ബോള്‍ ലീഗിനു മേയ് അഞ്ചിനു തുടക്കമായിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോള്‍ ലീഗ് കൂടിയാണ് കെ ലീഗ്. 1983ലാണ് കെ ലീഗിനു തുടക്കമായത്. ഈ സീസണില്‍ 27 മല്‍സരങ്ങളാണ് ടീമുകള്‍ കളിക്കുക. സാധാരണയായി 38 മല്‍സരങ്ങളുള്‍പ്പെടുന്നതാണ് ലീഗ്. എന്നാല്‍ ഇത്തവണ കൊവിഡ്-19നെ തുടര്‍ന്ന് ലീഗ് ആരംഭിക്കുന്നത് വൈകിയതിനാല്‍ മല്‍സരങ്ങള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു.

Story first published: Saturday, May 9, 2020, 10:23 [IST]
Other articles published on May 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+